- ലിജി അരുണ്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണ ചെയ്യണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുള്ളതായി സൂചന. കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിലാണ് മോഡിയ്ക്ക് എതിരെ പരാമര്‍ശം. തെഹല്‍ക്കയാണ് ഇവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിക്കെതിരെ പരാതി നല്കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയത് യുക്തി പരമല്ലെന്ന് അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും സത്യവാങ്മൂലവും പ്രത്യേക അന്വേഷണ സംഘം കണക്കിലെടുക്കാത്തതിന് ന്യായീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഭട്ട്, നിര്‍ണായക സാക്ഷിയും തെളിവുമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു.
- ലിജി അരുണ്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം, കോടതി, തീവ്രവാദം, പ്രതിഷേധം
ന്യൂഡല്‍ഹി: ആറ്റോമിക് എനര്‍ജി മുന്‍ തലവന്‍ അനില്‍ കകോദ്കര്‍, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി തലവന്‍ സി.എന്‍.ആര്‍ റാവു, സിഎസ്‌ഐആര്‍ മുന്‍ തലവന്‍ ആര്‍എ മഷേല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാള്‍ തുടങ്ങിയവരുടെ ശക്തമായ പ്രതിഷേധം. ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ എതിരെയാണ് ഇവര്‍ പരസ്യമായി പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമതിയുടെ പ്രതിഷേധം പ്രധാന മന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സും മള്‍ട്ടിമീഡിയ കമ്പനിയായ ദേവാസും തമ്മില്‍ എസ് ബാന്‍ഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് ഇപ്പോഴത്തെ ഐ. എസ്. ആര്‍. ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചതാണ് എന്ന് മാധവന്‍ നായര്‍ പ്രതികരിച്ചിരുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: പ്രതിഷേധം, സാങ്കേതികം
റലേഗണ്‍ സീദ്ധീ : അധികാരം ജനങ്ങളിലേക്ക് എന്നാണ് റിപ്പബ്ലിക്കിന്റെ അര്‍ഥം. എന്നാല്‍ ചിലയിടങ്ങളില്‍ മാത്രം അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ രാജ്യത്ത് അധികാര വികേന്ദ്രീകരണം നടപ്പിലാക്കാന്‍ പ്രക്ഷോഭം ആരംഭിക്കാന്‍ സമയമായെന്നും ജനാധിപത്യം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന തരത്തിലേക്ക് മാറ്റാന്‍ സമയമാണിത് എന്നും അഴിമതിക്കെതിരെ പോരാടുന്ന അണ്ണാഹസാരെ. എന്നാല്‍ ജനലോക്‍പാല്‍ നിയമം പാസാകുന്നപക്ഷം ഈ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഗ്രാമമായ റലേഗണ്‍ സീദ്ധീയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. ബോളിവുഡ് താരം അനുപം ഖേറും ചടങ്ങില്‍ പങ്കെടുത്തു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം
ജെയ്പൂര്‍ : സല്‍മാന്‍ റഷ്ദി യുടെ “സാത്താനിക് വേഴ്സസ്” എന്ന പുസ്തകത്തിന്റെ നിരോധനത്തോട് പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് ജെയ്പൂര്‍ സാഹിത്യ ഉത്സവത്തില്‍ പങ്കെടുത്ത സാഹിത്യകാരന്മാര്‍ പുസ്തകത്തിലെ ഭാഗങ്ങള്‍ പൊതു വേദിയില്‍ വായിച്ചു. ഇത് സര്‍ക്കാര്‍ നിരോധനത്തിന്റെ ലംഘനമാണ് എന്ന് പറഞ്ഞ് പോലീസ് ഇടപെട്ട് നിര്‍ത്തി വെച്ചു. ഉത്സവത്തില്‍ സല്‍മാന്‍ റഷ്ദി പങ്കെടുക്കുന്നതിനെതിരെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് അവസാന നിമിഷം റഷ്ദി ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.
- ജെ.എസ്.