ന്യൂഡല്‍ഹി : സി. ബി. എസ്. ഇ. സ്കൂളു കളുടെ അഫിലി യേഷന്‍ അവസാന തിയ്യതി ജൂണ്‍ 30 വരെ നീട്ടിയ തായി അറിയിപ്പ്. അഫിലിയേഷന്നു വേണ്ടി അപേക്ഷി ക്കുവാ നുള്ള തിയ്യതി മാര്‍ച്ച് 30 ആയിരുന്നു. കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ ഇത് ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.
എന്നാല്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം ഇല്ലാത്തതു കൊണ്ടും നിലവില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ ആയതി നാലും ഇപ്പോള്‍ സ്കൂള്‍ അഫിലിയഷനുള്ള അവസാന തിയ്യതി ജൂണ്‍ 30 വരെ നീട്ടി എന്ന് സി. ബി. എസ്. ഇ. വാര്‍ത്താ ക്കുറിപ്പ് ഇറക്കി.