യു.പി.യിൽ സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം

April 13th, 2012

student with laptop

ലഖ്നൌ : ഉത്തർ പ്രദേശിലെ സർക്കാർ കോളജുകളിൽ പെൺകുട്ടികൾക്ക് സൌജന്യ മെഡിക്കൽ എഞ്ജിനിയറിംഗ് വിദ്യാഭ്യാസം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ വ്യവസായ സംരംഭകർക്ക് വേണ്ട സൌകര്യങ്ങൾ എർപ്പെടുത്തി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതൽ വിവര സാങ്കേതിക പാർക്കുകൾ തുടങ്ങും. സമാജ് വാദി പാർട്ടി ഇംഗ്ലീഷ് പഠനത്തിനും കമ്പ്യൂട്ടറിനും എതിരാണ് എന്ന ധാരണ ശരിയല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കുട്ടികളുടെ ഭാവി ശോഭനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ അവർക്ക് ലാപ്ടോപ്പുകളും ടാബ്ളറ്റുകളും നൽകും എന്നും അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റാഗിംഗ് : പൊള്ളലേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു

March 30th, 2012

crime-epathram

ബംഗലൂരു: ബംഗലൂരുവിലെ കോളജ്‌ ഹോസ്‌റ്റലില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥി മരിച്ചു. ബംഗലൂരു വിദ്യാനഗര്‍ ഷാഷിബ്‌ എന്‍ജിനിയറിംഗ്‌ കോളജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട്‌ മഹറൂഫ്‌ ഹൌസില്‍ ഹാരിസിന്റെ മകന്‍ അജ്‌മല്‍ (19) ഇന്നു രാവിലെയാണ്‌ മരിച്ചത്‌.  കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ 60 ശതമാനം പൊള്ളലേറ്റ അജ്‌മലിനെ വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിത്‌. സീനിയര്‍ വിദ്യാര്‍ഥികള്‍ അജ്മലിനോട് പണം ആവശ്യപ്പെടുകയും പണം നല്‍കാത്തതിന്റെ പേരില്‍ അജ്‌മലിന്റെ ദേഹത്ത്‌ ടിന്നര്‍ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു എന്നാണ്‌ ആരോപണം. അജ്‌മലിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ. എന്‍. യുവിലെ എസ്. ഫ്. ഐ കോട്ട “ഐസ“ തകര്‍ത്തു

March 4th, 2012
JNU-AISA-epathram
ന്യൂഡെല്‍ഹി: എസ്. എഫ്. ഐ കോട്ട എന്നറിയപ്പെട്ടിരുന്ന  ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല(ജെ. എന്‍. യു)യില്‍ നടന്ന  യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്. എഫ്. ഐയെ തറപറ്റിച്ചുകൊണ്ട് ആള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) വന്‍ വിജയം കരസ്ഥമാക്കി. തീവ്ര ഇടതു പക്ഷ നിലപാടുള്ള ഐസക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ഉള്ളത്. എസ്. എഫ്. ഐ സ്ഥനാര്‍ഥിയെ 1251 വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ടാണ് പ്രസിഡണ്ടായി ഐസയുടെ സുചേത ഡേ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.  വൈസ് പ്രസിഡണ്ടായി അഭിഷേക് കുമാറും, ജനറല്‍ സെക്രട്ടറിയായി രവി പ്രകാശ് ശിങ്ങും  ജോയന്റ് സെക്രട്ടറിയായി മുഹമ്മദ് ഫിറോസ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഇവരെല്ലാം ഐസയുടെ പാനലില്‍ മത്സരിച്ചവരാണ്. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നും എസ്. എഫ്. ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച മലയാളിയായ ആര്‍ദ്ര സുരേന്ദ്രന്‍ കൌണിസിലറായി തിരഞ്ഞെടുക്കപ്പെട്ടു.
29 കൌണ്‍സിലര്‍ സീറ്റുകളില്‍ 16 എണ്ണം ഐസയും, ആറെണ്ണം എ. ബി. വി. പിയും നേടിയപ്പോള്‍ നാലു സീറ്റുകള്‍ കരസ്ഥമാക്കിയ എന്‍. എസ്. യു (ഐ) മൂന്നാം സ്ഥാനത്തെത്തി. ഇതോടെ രണ്ടു കൌണ്‍സിലര്‍ മാരെ മാത്രം ലഭിച്ച എസ്. എഫ്. ഐ നാലാംസ്ഥാനത്തേക്ക് പിന്‍ തള്ളപ്പെടുകയായിരുന്നു. ഒരു സീറ്റില്‍ സ്വതന്ത്രസ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. മുപ്പതു വര്‍ഷത്തോളം ജെ. എന്‍. യുവില്‍ യൂണിയന്‍ ഭരണം കയ്യാളിയിരുന്ന എസ്. ഫ്. ഐക്ക് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വീകാര്യതയും സ്വാധീനവും തീരെ കുറഞ്ഞിരിക്കുകയാണ്. 2004-ല്‍ മോണ ദാസിസ് ആണ് ജെ. എന്‍. യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഐസയുടെ പാനലില്‍ നിന്നും ആദ്യമായി വിജയിച്ചത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഐസ പിടിമുറുക്കുകയായിരുന്നു. എസ്. എഫ്. ഐയുടെ നിലപാടുകളോട് വിമുഖതകാണിച്ച ഇടതു ചിന്തയുള്ളവര്‍ തീവ്ര ഇടതു നിലപാടുള്ള ഐസയിലേക്ക് ചേക്കേറുകയായിരുന്നു. ഐസ കഴിഞ്ഞാല്‍ സംഘപരിവാറിന്റെ വിദ്യാര്‍ഥി സംഘടനയായ എ. ബി. വി. പിയ്ക്കാണ് ജെ. എന്‍. യു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വാധീനം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ വിദ്യാഭ്യാസ സഹായം

January 20th, 2012

sm-krishna-epathram

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം തകര്‍ത്ത  ശ്രീലങ്കയില്‍ 100 കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ത്യ പ്രഖ്യാപിച്ചു.  മനുഷ്യ വിഭവ ശേഷി വികസനത്തില്‍ ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായമെന്ന് തമിഴ്‌ മേഖലകളില്‍ സന്ദര്‍ശനം നടത്തവെ വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച  ഗള്ളി മുതല്‍ ഇന്ദുരുവ വരെയുള്ള 50 കിലോമീറ്റര്‍ റെയില്‍ പാത ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് എസ്. എം. കൃഷ്ണ ശ്രീലങ്കയിലെത്തിയത്. ശ്രീലങ്കയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മൗലാനാ ആസാദ്, ജവാഹര്‍ലാല്‍ നെഹ്രു, മഹാത്മാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരുകളിലാണ് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയെന്ന് മന്ത്രി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൂര്യനമാസ്ക്കാര വിവാദം രൂക്ഷമാകുന്നു

January 12th, 2012

sooryanamaskar-epathram

ഭോപ്പാല്‍ : മധ്യപ്രദേശ്‌ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത്‌ സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.

സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.

സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.

എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.

സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ്‌ ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 1591011»|

« Previous Page« Previous « വിദേശ നിക്ഷേപം : സി.പി.ഐ.(എം) രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കും
Next »Next Page » സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് എതിരെ ഇന്ത്യയും »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine