മുസ്ലിം സംഘടനകളുടെ എതിര്‍പ്പ്: യോഗാ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കി

June 9th, 2015

sun-salutation-epathram

ന്യൂഡല്‍ഹി: മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ ഉള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഥമ യോഗ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കുവാന്‍ തീരുമാനമായി. സൂര്യ നമസ്കാരം തങ്ങളുടെ മത വിശ്വാസത്തിന് എതിരാണെന്നാണ് അവരുടെ വാദം. അതിനിടെ, യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന ബി. ജെ. പി. എം. പി. യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ പല സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഇതിനായി നിയമത്തിന്റെ വഴി തേടേണ്ടി വന്നാല്‍ അതിനും ധാരണയായി. യോഗ ഹിന്ദു മത ആചാരമാണെന്നും അത് പിന്തുടരണമെന്ന് നിര്‍ബന്ധിക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നുമാണ് ഇവര്‍ പറയുന്നത്.

ജൂണ്‍ 21ലെ യോഗ ദിനാചരണം വന്‍ സംഭവമാക്കി മാറ്റുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലെ രാജ് പഥില്‍ സംഘടിപ്പിക്കുന്ന യോഗാഭ്യാസങ്ങളില്‍ 40,000-ല്‍ പരം ആളുകളെ പങ്കെടുപ്പിക്കുവാനാണ് ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ ദിനാചരണ പരിപാടികളില്‍ പങ്കെടുക്കും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ശില്പ ഷെട്ടി, വിരാട് കോഹ്‌ലി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഡോ. യു. ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

August 22nd, 2014

ur-ananthamurthy-epathram
ബാംഗ്ളൂര്‍ : ജ്ഞാനപീഠം ജേതാവും മഹാത്മ ഗാന്ധി സര്‍വ കലാ ശാല യുടെ ആദ്യ വൈസ് ചാന്‍സലറും കന്നട സാഹിത്യ ത്തിലെ അതി കായനു മായ ഡോക്ടര്‍ യു. ആര്‍. അനന്ത മൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് വര്‍ഷ ത്തിലേറെ യായി ഡയാലിസിസ് ചികിത്സക്ക് വിധേയ നായിരുന്നു അനന്തമൂര്‍ത്തി. വെള്ളി യാഴ്ച വൈകുന്നേരം ആറര മണിക്ക് ബാംഗ്ളൂരിലെ മണിപ്പാല്‍ ആശു പത്രി യില്‍ വെച്ചാണ് അന്ത്യം.

- pma

വായിക്കുക: , ,

Comments Off on ഡോ. യു. ആര്‍. അനന്തമൂര്‍ത്തി അന്തരിച്ചു

ഉന്നത വിജയവുമായി നേഹ

May 30th, 2014

neha_cbse_topper_epathram

നോയ്ഡ: സി. ബി. എസ്. ഇ. യുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 94.2 മാർക്ക് വാങ്ങിയ സ്നേഹ അച്ഛന്റെ പ്രതീക്ഷകൾക്ക് തിളക്കമേകി മാദ്ധ്യമങ്ങളുടെ പൊന്നോമനയുമായി. ട്രക്ക് ഡ്രൈവറായ സ്നേഹയുടെ അച്ഛൻ പലപ്പോഴും തന്റെ അത്യാവശ്യങ്ങൾ പോലും മാറ്റി വെച്ചാണ് തന്റെ മക്കളെ പഠിപ്പിക്കാൻ പറഞ്ഞയച്ചത്. മക്കളുടെ പഠിപ്പിനായ് താൻ ഭക്ഷണം പോലും വേണ്ടെന്ന് വെയ്ക്കും എന്ന് സ്നേഹയുടെ അച്ഛൻ പറയുന്നു.

തന്റെ അച്ഛനും അമ്മയും തന്റെയും സഹോദരങ്ങളുടേയും പഠിപ്പിനായി ത്യജിച്ചതെല്ലാം അവർക്ക് നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്ന് സ്നേഹ മാദ്ധ്യമങ്ങളോട് പറയുന്നു. തന്റെ മേൽ മാതാ പിതാക്കൾ അർപ്പിച്ച പ്രതീക്ഷ തന്നെയായിരുന്നു എന്നും തന്റെ പ്രചോദനം. കഠിനാദ്ധ്വാനം, സ്ഥിരമായ പരിശീലനം, എല്ലാവരുടേയും അനുഗ്രഹം ഇതെല്ലാമാണ് തന്നെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഒരു ലക്ഷ്യം മനസ്സിൽ കുറിക്കുക. അതിനു വേണ്ടതെല്ലാം ചെയ്യുക. കഠിനാദ്ധ്വാനം ചെയ്യുക. നിങ്ങളുടെ ലക്ഷ്യം നിങ്ങൾ നേടുക തന്നെ ചെയ്യും. യുവാക്കൾക്കായുള്ള സ്നേഹയുടെ സന്ദേശമാണിത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം

September 18th, 2013

ന്യൂഡെല്‍ഹി: ജെ.എന്‍.യു.വില്‍ ശാനിയാഴ്ച നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂ‍ര്‍ണ്ണ പരാജയം. ഒറ്റ സീറ്റു പോലും നേടുവാനാകാതെ എസ്.എഫ്.ഐ ചരിത്രത്തില്‍ ആദ്യമായി ജെ.എന്‍.യു തിരഞ്ഞെടുപ്പില്‍ പുറം തള്ളപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയാണ് വന്‍ വിജയം നേടി യൂണിയന്‍ ഭരണം പിടിച്ചടക്കിയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐസ യൂണിയന്‍ ഭരണം കരസ്ഥമാക്കുന്നത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഐസയുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ ഈ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ.ബി.വി.പിയും,എ.ഐ.എസ്.എഫും,എന്‍.എസ്.യുവും, ഡി.എസ്.എഫും ഓരോ സീറ്റ് കരസ്ഥമാക്കി.

പ്രാദേശിക വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയാകുന്നതാണ് ജെ.എന്‍.യു തിരഞ്ഞെടുപ്പ്. എസ്.എഫ്.ഐ നേരിടുന്ന ആശയ പരവും സംഘടനാപരവുമായ പ്രതിസന്ധികള്‍ അവരെ വിദ്യാര്‍ഥികളില്‍ നിന്നും അകറ്റി. 2006 വരെ എസ്.എഫ്.ഐയുടെ കുത്തകയായിരുന്നു ജെ.എന്‍.യു യൂണിയന്‍. എന്നാല്‍ എസ്.എഫ്.ഐയുടെ നിലപാടുകളില്‍ വന്ന മാറ്റം തീവ്ര ഇടതു പക്ഷ സംഘടനയായ ഐസയ്ക്ക് പുറകില്‍ വിദ്യാര്‍ഥികള്‍ അണി നിരക്കുവാന്‍ ഇടയാക്കി. നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും അടുത്തിടെ എസ്.എഫ്.ഐ വിട്ടു. ഇവര്‍ രൂപീകരിച്ച ഡി.എസ്.എഫ്‌ന് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയേക്കാള്‍ പിന്തുണ നേടുവാനായി. തുടക്ക കാലം മുതല്‍ ശക്തമായ ഇടതു സാന്നിധ്യം നിലനില്‍ക്കുന്ന ജെ.എന്‍.യുലെ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ തുടച്ച് നീക്കപ്പെട്ടു എന്നത് മുന്‍ കാല ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കൂടെയായ സി.പി.എം നേതാക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് കനത്ത തിരിച്ചടി

September 17th, 2012
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ (ജെ.എന്‍.യു) യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍(ഐസ)നും   എസ്.എഫ്.ഐ വിമതര്‍ക്കും വന്‍ വിജയം.മൂന്ന് പ്രധാന സീറ്റുകളും ഐസ കരസ്ഥമാക്കി.  ഇവിടെ എസ്.എഫ്.ഐയുടെ ഔദ്യോഗിക പക്ഷത്തിനു കനത്ത തിരിച്ചടിയേറ്റു. തങ്ങളുടെ 11 കൌണ്‍സിലര്‍മാരെയും ഒപ്പം മൂന്നു സ്വതന്ത്രരുടേയും പിന്തുണ ഐസക്ക് ഉണ്ട്.  എ.ബി.വി.പി ഏഴു കൌണ്‍സിലര്‍മാരെ ലഭിച്ചപ്പോള്‍ എന്‍.എസ്.യുവിന് രണ്ടു കൌണ്‍സിലര്‍ മാരെ മാത്രമാണ് ലഭിച്ചത്.
എസ്.എഫ്.ഐ വിമതരായ ജെ.എന്‍.യു എസ്.എഫ്.ഐ യുടെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായിരുന്ന വി.ലെനിന്‍  കുമാര്‍ വിജയിച്ചു. കൂടാതെ അഞ്ച് കൌണ്‍സിലര്‍ സ്ഥാനവും വിമത എസ്.എഫ്.ഐക്കാര്‍ കരസ്ഥമാക്കി. 11 പേരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതില്‍ എട്ടാം സ്ഥാനത്തേക്ക് എസ്.എഫ്.ഐ പിന്‍‌തള്ളപ്പെട്ടു. പോള്‍ ചെയ്ത 4309-ല്‍ 107 വോട്ടു മാത്രമാണ് എസ്.എഫ്.ഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ജെ.എന്‍.യുവിലെ പ്രധാന കക്ഷിയായ ഐസയ്ക്കു തൊട്ടുപിന്നില്‍ എത്തിയത് ജെ.എന്‍.യു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സഖ്യമാണ്. മുന്‍പ് എസ്.എഫ്.ഐ-ഏ.ഐ.എസ്.എഫ് സഖ്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ എസ്.എഫ്.ഐ പിളര്‍ന്നതോടെ എ.ഐ.എസ്.എഫ്. വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണാബ് കുമാര്‍ മുഖര്‍ജിയെ പിന്തുണച്ച സി.പി.എം നിലപാടിനെ ചോദ്യം ചെയ്തതാണ് എസ്.എഫ്.ഐയുടെ പിളര്‍പ്പിലേക്ക് വഴിവെച്ചത്. ജെ.എന്‍.യു.വിലെ എസ്.എഫ്.ഐ നേതൃത്വം സി.പി.എം സെക്രട്ടറി പ്രകാശ് കാരാട്ടിനെ പരസ്യമായി വിമര്‍ശിച്ചു.  ഇതേ തുടര്‍ന്ന് ജെ.എന്‍.യുവിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചു വിടുകയായിരുന്നു.  ഒഞ്ചിയത്തെ സി.പി.എം വിമതനും ആര്‍.എം.പി നേതാവുമായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും ജെ.എന്‍.യു വില്‍ തെരഞ്ഞെറ്റുപ്പിനു വിഷയമായി. ചന്ദ്രശേഖരന്‍ വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന സി.പി.എമ്മിന്റെ അതേ നിലപാട് തന്നെയായിരുന്നു ഔദ്യോഗിക എസ്.എഫ്.ഐയുടേയും നിലപാട്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച മലയാളിയായ എ.അനീഷ് കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ ഔദ്യോഗിക എസ്.എഫ്.ഐക്ക് ഏക കൌസിലര്‍ സ്ഥാനം അവകാശപ്പെടാനായി.ജെ.എന്‍.യുവിലെ  വിദ്യാര്‍ഥി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന എസ്.എഫ്.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് പുതു തലമുറ വിമുഖതകാണിക്കുകയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 158910»|

« Previous Page« Previous « കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി
Next »Next Page » പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ആള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine