400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

August 27th, 2017

bomb blast

ഭോപ്പാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ പോലീസുകാരന്‍ സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും.ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് ഒന്നും നോക്കാതെ അതും തോളിലേന്തി ഓടുകയായിരുന്നു അഭിഷേക് പട്ടേല്‍.

ബോംബ് പൊട്ടുകയാണെങ്കില്‍ അരക്കിലോ മീറ്റര്‍ പരിധി വരെ ആഘാതം ഉണ്ടാകുമെന്നുള്ള തിരിച്ചറിവാണ് അതും കൊണ്ട് ഓടാനുള്ള കാരണമെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐജി അനില്‍ സക്സേന അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ പ്രവേശനം : ഫീസ് 11 ലക്ഷം വരെ ആകാം എന്ന് സുപ്രീം കോടതി

August 14th, 2017

supremecourt-epathram
ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജു കളിലെ എം. ബി. ബി. എസ്. പ്രവേശന ത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കു വാന്‍ കോളേജ് മാനേജ്‌ മെന്റു കള്‍ക്ക് സുപ്രീം കോടതി അനു മതി നല്‍കി. ഇതു പ്രകാരം പതിനൊന്ന് ലക്ഷം രൂപ വരെ ഫീസായി ഈടാക്കാം. ഇതില്‍ അഞ്ചു ലക്ഷം രൂപ നേരിട്ടും ബാക്കി തുക ബാങ്ക് ഗാരണ്ടി യായും നല്‍കാം.

നിലവില്‍ അഞ്ചു ലക്ഷം രൂപ യാണ് സ്വാശ്രയ മെഡി ക്കല്‍ കോളേജു കളില്‍ പ്രവേശന മേല്‍ നോട്ട സമിതി നിശ്ചയി ച്ചിരിക്കുന്ന ഫീസ്. ഹൈക്കോടതി ഉത്തര വിന്ന് എതിരെ സ്വാശ്രയ മെഡി ക്കല്‍ കോളേജ് അധി കൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി യുടെ നടപടി.

ഹൈക്കോടതി യുടെ അന്തിമ വിധി വരുന്നതു വരെ യാണ് സുപ്രീം കോടതി യുടെ വിധിക്കു സാധുത എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ ഫീസ് തർക്കം ഹൈക്കോടതി തീരു മാനി ക്കട്ടെ എന്ന് സുപ്രീം കോടതി

July 31st, 2017

supremecourt-epathram
ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ – ഡന്റല്‍ ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് വരും വരെ അലോട്ട്മെന്റ് പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവ്.

ആഗസ്റ്റ് 7 ന് ഹര്‍ജി കളില്‍ വാദം കേട്ട് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിക്കണം. എം. ബി. ബി. എസ്. സീറ്റിന് അഞ്ചു ലക്ഷവും എന്‍. ആര്‍. ഐ. സീറ്റിന് ഇരുപത് ലക്ഷം രൂപ യുമാണ് സംസ്ഥാന സര്‍ക്കാര്‍ ഫീസ്  തീരു മാനിച്ചത്.

ഫീസ് ഘടന പുതുക്കി നിശ്ചയിച്ച സര്‍ ക്കാര്‍ തീരു മാന ത്തിന്ന് എതിരെ യുള്ള മാനേജ് മെന്റിന്റെ ഹര്‍ജിയി ലാണ് ഹൈക്കോടതി വിധി പറയുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

എംആധാര്‍ : ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍

July 25th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡൽഹി : ആധാര്‍ കാര്‍ഡ് നിങ്ങളുടെ പോക്കറ്റിലോ പേഴ്‌സിലോ കൊണ്ടു നടക്കാതെ ഇനി മുതല്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കു വാനുള്ള ആപ്പു മായി യൂണിക് ഐഡന്റി ഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.

എംആധാര്‍ (mAadhaar) എന്ന ആപ്പാണ് യു. ഐ. ഡി. എ. ഐ. ഒരുക്കി യിരിക്കുന്നത് എന്ന് ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് അഥോറിറ്റി ഇക്കാര്യം ഔദ്യോഗി കമായി അറി യിച്ചത്.

സ്മാര്‍ട്ട്‌ ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പി ന്റെ പ്രധാന ഉദ്ദേശ്യം. ആന്‍ഡ്രോയ്ഡ് ഉപ ഭോക്താ ക്കള്‍ക്ക് ഈ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യ മാണ്. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക.  ആന്‍ഡ്രോയ്ഡ് 5.0 നു മുകളി ലുള്ള വേര്‍ഷനു കള്‍ ഉള്ള വര്‍ക്ക് എല്ലാം ആപ്പ് ഉപയോഗിക്കാം.  രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം.

വ്യക്തി കള്‍ക്ക് അവരുടെ ബയോ മെട്രിക് വിവര ങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനും അണ്‍ ബ്ലോക്ക് ചെയ്യാനും കഴിയും.  എസ്. എം. എസ്. രൂപ ത്തിലുള്ള ഒ. ടി. പി. സംവി ധാന ത്തിന് പകരം സമയ ത്തിന് അനു സരി ച്ചുള്ള ടി. ഒ. ടി. പി. സുരക്ഷ യാണ് mAadhaar എന്ന സംവി ധാന ത്തിൽ ഉള്ളത്. ക്യു. ആര്‍. കോഡ് വഴി ആളു കള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണു കയും ഷെയര്‍ ചെയ്യുവാ നും സാധിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

June 3rd, 2017

cbse

ന്യൂഡല്‍ഹി : സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 90 ശതമാനം വിജയം. തിരുവനന്തപുരം, അലഹബാദ്, ചെന്നൈ, ദില്ലി, ഡെറാഡൂണ്‍ എന്നി മേഖലകളിലാണ് ആദ്യം ഫലം പ്രഖ്യാപിച്ചത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

സി ബി എസ് ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിലും www.cbse..nic.in , www.results.nic.in, www.cbseresults.nic.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 15789»|

« Previous Page« Previous « അസമില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി സ്ഥിരീകരണം
Next »Next Page » ജി. എസ്. എൽ. വി. മാർക്ക് 3 വിക്ഷേപിച്ചു »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine