ന്യൂഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജു കളിലെ എം. ബി. ബി. എസ്. പ്രവേശന ത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കു വാന്‍ കോളേജ് മാനേജ് മെന്റു കള്‍ക്ക് സുപ്രീം കോടതി അനു മതി നല്‍കി. ഇതു പ്രകാരം പതിനൊന്ന് ലക്ഷം രൂപ വരെ ഫീസായി ഈടാക്കാം. ഇതില്‍ അഞ്ചു ലക്ഷം രൂപ നേരിട്ടും ബാക്കി തുക ബാങ്ക് ഗാരണ്ടി യായും നല്‍കാം.
നിലവില്‍ അഞ്ചു ലക്ഷം രൂപ യാണ് സ്വാശ്രയ മെഡി ക്കല്‍ കോളേജു കളില്‍ പ്രവേശന മേല്‍ നോട്ട സമിതി നിശ്ചയി ച്ചിരിക്കുന്ന ഫീസ്. ഹൈക്കോടതി ഉത്തര വിന്ന് എതിരെ സ്വാശ്രയ മെഡി ക്കല്‍ കോളേജ് അധി കൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി യുടെ നടപടി.
ഹൈക്കോടതി യുടെ അന്തിമ വിധി വരുന്നതു വരെ യാണ് സുപ്രീം കോടതി യുടെ വിധിക്കു സാധുത എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കോടതി, വിദ്യാഭ്യാസം, വിവാദം, സാമ്പത്തികം, സുപ്രീംകോടതി