ന്യൂഡല്‍ഹി : മലയാളി വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും നഗ്നയാക്കി നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെ ചുമതലയില്‍ നിന്നും താല്‍ക്കാലികമായി നീക്കി. ഡല്‍ഹി രാംമനോഹര്‍ ലോഹ്യ നഴ്‌സിങ് കോളേജിലാണ് മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് ഈ ദുരനുഭവം നേരിട്ടത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാല്‍, എം. പി. മാരായ ആന്‍േറാ ആന്‍റണി, പി. ടി. തോമസ് എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി അയച്ചിരുന്നു. സംഭവത്തെ കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.