കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗോ ഫസ്റ്റ് എയർ ലൈൻ മെയ് 12 വരെയുള്ള സർവ്വീസുകൾ നിർത്തി വെച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്ര ക്കാർക്ക് മുഴുവൻ തുകയും മടക്കി നൽകും എന്നും കമ്പനി അറിയിച്ചു. കൂടാതെ, വാഡിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗോ ഫസ്റ്റ് എയർ ലൈൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് (എൻ. സി. എൽ. ടി.) മുമ്പാകെ പാപ്പരത്ത പരിഹാര നടപടി കൾക്കു വേണ്ടി അപേക്ഷ നൽകി. കൊവിഡ് മൂലം പ്രതിസന്ധിയിലായ എയർ ലൈനിന്‍റെ കടവും ബാദ്ധ്യതകളും പുനർ രൂപീകരിക്കുന്നതിനാണ് കമ്പനിയുടെ അപ്പീൽ.
Due to operational reasons, Go First flights until 12th May 2023 are cancelled. We apologise for the inconvenience caused and request customers to visit https://t.co/qRNQ4oQjYT for more info. For any queries or concerns, please feel free to contact us. pic.twitter.com/wqQIm6ZDqT
— GO FIRST (@GoFirstairways) May 5, 2023
ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് ബുക്കിംഗ് മെയ് 15 വരെ നിർത്തി വെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി. ജി. സി. എ.) അറിയിച്ചു.
കുറഞ്ഞ നിരക്കിൽ സർവ്വീസ് നടത്തുന്ന ഗോ ഫസ്റ്റ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഗോഫസ്റ്റ് സർവ്വീസുകൾ റദ്ദാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. എയര്‍ ലൈനിന്‍റെ ഈ നടപടിക്ക് എതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമായി.