ന്യൂഡല്‍ഹി : പ്രതിസന്ധി രൂക്ഷ മായ തിനെ തുടര്‍ന്ന് പൊതു മേഖലാ സ്ഥാപന മായ ബി. എസ്. എന്‍. എല്‍. 54,000 ജീവന ക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോ ഗിച്ച മൂന്നംഗ സമിതി യുടെ റിപ്പോര്‍ട്ട് പ്രകാര മാണ് പിരിച്ചു വിടല്‍.
ലോക്‌സഭാ തെര ഞ്ഞെ ടുപ്പ് പ്രഖ്യാപിച്ച തിനാല്‍ അന്തിമ തീരു മാന ത്തിനു വൈകും. എന്നാല്‍ തെര ഞ്ഞെ ടുപ്പ് കഴി ഞ്ഞാല്‍ കൂട്ട പിരിച്ചു വിടലുണ്ടാകും എന്ന് ബി. എസ്. എന്‍. എല്‍. വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത സാമ്പ ത്തിക പ്രതി സന്ധി യിലാണ് ബി. എസ്. എന്‍. എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവന ക്കാര്‍ പ്രതി ഷേധവും ആരംഭിച്ചിരുന്നു.
ജീവന ക്കാരു ടെ സ്വമേധയാ വിരമിക്കല്‍ സം വി ധാന ത്തിനു അംഗീ കാരം തേടി ടെലികോം മന്ത്രാ ലയം തെര ഞ്ഞെടുപ്പ് കമ്മീഷനെ സമീ പിച്ചി രുന്നു എന്നും റിപ്പോര്‍ ട്ടുണ്ട്. 50 വയസ്സു കടന്ന ജീവന ക്കാരെ യാണ് സ്വമേധ യാ വിരമി ക്കലിന്ന് മന്ത്രാലയം ശുപാര്‍ശ ചെയ്തി രിക്കു ന്നത്.