സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു

July 31st, 2017

logo-state-bank-of-india-sbi-ePathram
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്. ബി. ഐ.) സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ചു. അക്കൗണ്ടില്‍ ഒരു കോടി രൂപക്കു താഴെ ഉള്ള വര്‍ക്ക് 3.5 ശതമാനം ആയി രിക്കും പലിശ. നിലവില്‍ ഇത് നാല് ശതമാനം ആയിരുന്നു.

എസ്. ബി. ഐ. യില്‍ അക്കൗണ്ടുള്ള 90 ശത മാനം നിക്ഷേപ കരെയും പലിശ കുറച്ചത് ബാധിക്കും. കാരണം എസ്. ബി. അക്കൗണ്ടു കളില്‍ 90 ശത മാന ത്തിലും ഒരു കോടി രൂപക്കു താഴെ യാണ് ബാലന്‍സു ള്ളത്.

എന്നാൽ ഒരു കോടി രൂപക്കു മുകളില്‍ നിക്ഷേപം ഉള്ളവ രുടെ പലിശ നിരക്ക് നിലവിലെ നാല് ശത മാനം തന്നെ തുടരും. സേവിംഗ്സ് ബാങ്ക് നിക്ഷേപ ങ്ങളുടെ പലിശ നിരക്ക് കുറച്ച തോടെ എസ്. ബി. ഐ. യുടെ ഓഹരി വില ഉയര്‍ന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എംആധാര്‍ : ആധാര്‍ കാര്‍ഡ് ഇനി മൊബൈലില്‍

July 25th, 2017

national-id-of-india-aadhaar-card-ePathram
ന്യൂഡൽഹി : ആധാര്‍ കാര്‍ഡ് നിങ്ങളുടെ പോക്കറ്റിലോ പേഴ്‌സിലോ കൊണ്ടു നടക്കാതെ ഇനി മുതല്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കു വാനുള്ള ആപ്പു മായി യൂണിക് ഐഡന്റി ഫിക്കേ ഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.

എംആധാര്‍ (mAadhaar) എന്ന ആപ്പാണ് യു. ഐ. ഡി. എ. ഐ. ഒരുക്കി യിരിക്കുന്നത് എന്ന് ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് അഥോറിറ്റി ഇക്കാര്യം ഔദ്യോഗി കമായി അറി യിച്ചത്.

സ്മാര്‍ട്ട്‌ ഫോണില്‍ ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുക എന്നതാണ് ഈ ആപ്പി ന്റെ പ്രധാന ഉദ്ദേശ്യം. ആന്‍ഡ്രോയ്ഡ് ഉപ ഭോക്താ ക്കള്‍ക്ക് ഈ ആപ്പ്, പ്ലേ സ്റ്റോറില്‍ ലഭ്യ മാണ്. ഇപ്പോള്‍ ഇതിന്റെ ബീറ്റ വേര്‍ഷന്‍ ആണ് ലഭ്യമാവുക.  ആന്‍ഡ്രോയ്ഡ് 5.0 നു മുകളി ലുള്ള വേര്‍ഷനു കള്‍ ഉള്ള വര്‍ക്ക് എല്ലാം ആപ്പ് ഉപയോഗിക്കാം.  രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാം.

വ്യക്തി കള്‍ക്ക് അവരുടെ ബയോ മെട്രിക് വിവര ങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനും അണ്‍ ബ്ലോക്ക് ചെയ്യാനും കഴിയും.  എസ്. എം. എസ്. രൂപ ത്തിലുള്ള ഒ. ടി. പി. സംവി ധാന ത്തിന് പകരം സമയ ത്തിന് അനു സരി ച്ചുള്ള ടി. ഒ. ടി. പി. സുരക്ഷ യാണ് mAadhaar എന്ന സംവി ധാന ത്തിൽ ഉള്ളത്. ക്യു. ആര്‍. കോഡ് വഴി ആളു കള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണു കയും ഷെയര്‍ ചെയ്യുവാ നും സാധിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ക്ഷേമ നിധിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി

July 20th, 2017

ന്യൂഡല്‍ഹി : പ്രവാസി ക്ഷേമത്തിനു വേണ്ടി രൂപീ കരിച്ചിട്ടുള്ള ‘ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടിന്റെ’ (ഐ. സി. ഡബ്ല്യു. എഫ്.) മാനദണ്ഡങ്ങള്‍ പരിഷ്‌കരി ക്കുവാനായി കേന്ദ്ര മന്ത്രി സഭ തീരു മാനിച്ചു.

പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗി ക്കുവാന്‍ വേണ്ടി 2009ലാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ട് എന്ന ഈ ക്ഷേമ നിധി രൂപീകരിച്ചത്.

അടിയന്തര ഘട്ടങ്ങളിലെ ഉപയോഗങ്ങള്‍ കൂടാതെ പ്രവാസി കളുടെ ക്ഷേമ വുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യ ങ്ങള്‍ക്ക് ഇത് ഉപയോഗിക്കും.

സാമൂഹിക കൂട്ടായ്മകളുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കും കോണ്‍സുലര്‍ സേവന ങ്ങള്‍ പണം വിനി യോഗി ക്കാന്‍ പുതിയ മാനദണ്ഡ ത്തില്‍ വ്യവസ്ഥ യുണ്ട്. വിദേശ ത്തുള്ള ഇന്ത്യ ക്കാരുടെ ആവശ്യ ങ്ങള്‍ക്ക് വേഗ ത്തില്‍ ഉപകാര പ്പെടും വിധം പണം വിനിയോഗിക്കാന്‍ ഇളവുകള്‍ നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആര്‍. ബി. ഐ. 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നു

July 20th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 20 രൂപ നോട്ട് പുറത്തിറ ക്കുന്നു. നില വിലുള്ള 20 രൂപ നോട്ടിന്റെ അതേ രൂപ ത്തിൽ തന്നെ യായിരിക്കും മഹാത്മാ ഗാന്ധി സീരീസി ലുള്ള പുതിയ 20 രൂപ.

ആര്‍. ബി. ഐ.  ഗവർണ്ണറുടെ ഒപ്പും നമ്പർ പാനലും ഇംഗ്ലീഷിൽ ‘എസ്’ എന്ന് രേഖ പ്പെടുത്തി യതിലും മാത്രമേ വിത്യാസം ഉണ്ടാവുകയുള്ളൂ. മാത്രമല്ല നിലവി ലുള്ള  20 രൂപ നോട്ടിന് തുടർന്നും സാധുതയുണ്ടാകും.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ധന വിലയില്‍ ദിവസവും മാറ്റം വരുത്തും എന്ന് എണ്ണ ക്കമ്പ നികള്‍

June 10th, 2017

petrol-diesel-price-hiked-ePathram-
ന്യൂഡല്‍ഹി : ഇന്ധന വില ജൂണ്‍ 16 മുതല്‍ ഓരോ ദിവ സവും എണ്ണ ക്കമ്പനി കള്‍ പുതുക്കി നിശ്ചയിക്കും. രാജ്യത്തെ അഞ്ച് നഗര ങ്ങളില്‍ മെയ് ഒന്നു മുതല്‍ നടപ്പിലാക്കി വരുന്ന രീതി ജൂണ്‍ 16 മുതല്‍ രാജ്യം മുഴു വന്‍ വ്യാപി പ്പിക്കും.

രണ്ടാഴ്ച യില്‍ ഒരി ക്കല്‍ ഇന്ധന വില പുതുക്കി നിശ്ച യിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വരും.

അന്താ രാഷ്ട്ര വിപണി യിലെ എണ്ണ വില, കറന്‍സി യുടെ മൂല്യം എന്നിവ യുടെ അടി സ്ഥാന ത്തിലാണ് വില പുതു ക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു
Next »Next Page » മധ്യപ്രദേശില്‍ കര്‍ഷകസമരം കത്തിപ്പടരുന്നു »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine