ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി

February 25th, 2011

stock-market-graph-epathram

മുംബൈ: ലിബിയയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നു. ഇത് മൂലം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ തന്നെ സെന്‍സെക്സും നിഫ്റ്റിയും കുത്തനെ താഴേക്ക് പതിച്ചു. തുടര്‍ന്ന് കര കയറുകയുണ്ടായി. 18,135 ല്‍ ആരംഭിച്ച സെന്‍സെക്സ് വ്യാപാരം അവസാനിപ്പി ക്കുമ്പോള്‍ 545.92 പോയന്റ് ഇടിഞ്ഞ് 17632.41 പോയിന്റില്‍ എത്തി. നിഫ്റ്റിയില്‍ 174.65 പോയന്റ് നഷ്ടമാണ് ഉണ്ടായത്. എല്ലാ മേഘലയില്‍ നിന്നുമുള്ള ഓഹരികളിലും ഇടിവുണ്ടായി. ടാറ്റാ മോട്ടോഴ്സ് 7.82% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജയപ്രകാശ് അസോസിയേറ്റ്സ്, ജിണ്ടാല്‍ സ്റ്റീല്‍, ഐ. സി. ഐ. സി. ഐ. ബാങ്ക്, റിലയന്‍സ് ക്യാപിറ്റല്‍, ഡോ. റെഡ്ഡീസ് ലാബ്സ് തുടങ്ങിയവയും നഷ്ടത്തിലായവയില്‍ മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ താഴേക്ക് വന്നു കൊണ്ടിരുന്ന വിപണി ഇടയ്ക്ക് ഒന്നു രണ്ടു ദിവസം അല്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു പക്ഷെ പൊടുന്നനെ കൂപ്പ് കുത്തുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

2050 ല്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി

February 24th, 2011

economic growth-epathram
ന്യൂഡല്‍ഹി : 40 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയുടെ ആസ്തി 85.97 ട്രില്യന്‍ ഡോളര്‍ ആകുകയും അമേരിക്കയെയും ചൈനയെയും മറികടക്കും എന്നും  സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

2020 ല്‍ ചൈന അമേരിക്കയെക്കാള്‍ സമ്പന്നര്‍ ആകുകയും എന്നാല്‍ 2050 ല്‍ ഇന്ത്യ ചൈനയെയും അമേരികായെയും പിന്തള്ളി മുന്പില്‍ എത്തും എന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്ലോബല്‍ ഗ്രോത്ത്‌ ജെനെറേറ്റഴ്സ് എന്ന കമ്പനി പറയുന്നു. ആഭ്യന്തര ഉല്പാദനം ആധാരമാക്കിയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വളരെ പെട്ടന്ന് ആയിരിക്കും.റിപ്പോര്‍ട്ട്‌ അനുസരിച്ച് വരുന്ന 40 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ജി.ഡി.പി വര്ഷം തോറും 6.4% വര്‍ദ്ധിക്കും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ വരുമാനങ്ങളില്‍ ഒന്നായി വിദേശ വ്യാപാരത്തിലൂടെയുള്ള വരുമാനവും, വിദേശ നിക്ഷേപവും മാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായുള്ള 5.8% എന്ന ശരാശരി ജി.ഡി.പി-യോടെ ലോകത്തിലെ തന്നെ ഏറ്റവുമധികം വളരുന്ന സമ്പദ്‌ വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറി.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മൊബൈല്‍ ഉപയോക്താക്കള്‍ 75.2 കോടിയായി

February 15th, 2011

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം 26 കോടി പേര്‍ കൂടി ഉപയോക്താക്കളായി എത്തിയതോടെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 75.2 കോടിയിലേക്ക് ഉയര്‍ന്നു. ഇതില്‍ 70% പേര്‍ മാത്രമാണ് ഫോണ്‍ ശൃംഖല സജീവമായി ഉപയോഗിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ കമ്പനികളായ എതിസലാത്, എസ്‌ടെല്‍, എച്ച്എഫ്‌സിഎല്‍, വീഡിയോകോണ്‍, യൂണിനോര്‍, ടാറ്റാ ഡോകോമോ(ജിഎസ്എം), സിസ്റ്റെമ ശ്യാം എന്നിവയക്ക് 50 ശതമാനത്തില്‍ താഴെ മാത്രമെ സജീവ ഉപയോക്താക്കളുള്ളൂ. ഉപയോക്താക്കളുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഒന്നാമത് ഭാരതി എയര്‍ടെല്‍ ആണ്.

മറ്റുള്ളവര്‍ ഡമ്മി അല്ലെങ്കില്‍ നിര്‍ജീവമായ സിംകാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സജീവമായ ഉപയോക്താക്കളുള്ളതും എയര്‍ടെലിനാണ്. എയര്‍ടെലിന്റെ 92 ശതമാനം പേരും ഇപ്പോഴും സജീവമാണ്. ഐഡിയ -90%, വോഡഫോണ്‍- 76%, റിലയന്‍സ് -68%, ടാറ്റ -50% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. കഴിഞ്ഞ ഡിസംബര്‍ അവസാനം ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചത് റിലയന്‍സിനാണ്. നവംബറില്‍ വോഡഫോണ്‍ നേട്ടം കൊയ്തിരുന്നു. പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എലിന് 2.97 കോടി പേരെ പുതുതായി ലഭിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ

February 13th, 2011

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌.

2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കള്ളപ്പണം : പതിനാറാമത്തെ പേര് മാമ്മന്റേതെന്ന് തെഹല്‍ക

February 13th, 2011

swiss-account-mammen-family-tehelka-epathram

ന്യൂഡല്‍ഹി : സ്വിറ്റ്സര്‍ലന്‍ഡിന്റെ തൊട്ടടുത്ത രാജ്യമായ ലിക്ടന്‍സ്റ്റിനിലെ എല്‍. ജി. റ്റി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 18 ഇന്ത്യാക്കാരുടെ പട്ടികയില്‍ പതിനാറാമത്തെ പേര് എം. ആര്‍. എഫ്. കമ്പനി ഉടമകളായ മാമ്മന്‍ കുടുംബത്തില്‍ നിന്നുമുള്ള ഒരാളുടേതാണ് എന്ന് ഓണ്‍ലൈന്‍ പത്രമായ തെഹല്‍ക ഡോട്ട് കോം വെളിപ്പെടുത്തി.

2009 മാര്‍ച്ച് 18 നാണ് ഈ പട്ടിക ജര്‍മന്‍ അധികൃതര്‍ ഇന്ത്യക്ക്‌ കൈമാറിയത്‌. എന്നാല്‍ അന്ന് മുതല്‍ ഇടതു പക്ഷ കക്ഷികളുടെയും ബി.ജെ.പി. യുടെയും നിരന്തരമായ ആവശ്യം നിരാകരിച്ചു കൊണ്ട് ഈ പട്ടികയിലെ ആളുകളുടെ പേര് വെളിപ്പെടുത്തില്ലെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും ധന മന്ത്രി പ്രണബ്‌ മുഖര്‍ജിയും ശഠിച്ചു വരികയാണ്.

ഈ പട്ടികയാണ് ഇപ്പോള്‍ തെഹല്കയുടെ കൈവശം ലഭിച്ചിട്ടുള്ളത്‌. ഇതില്‍ പതിനഞ്ച് പേരുകള്‍ തെഹല്‍ക കഴിഞ്ഞ ആഴ്ച തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവരുടെ വ്യാപാര സ്ഥാപനങ്ങളുടെ പേരോ കൂടുതല്‍ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്‌ മികച്ച പത്രപ്രവര്‍ത്തന മര്യാദകള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ട് ഇവരുടെ പ്രതികരണം തേടുകയും ചെയ്തു തെഹല്‍ക. ഇരു പക്ഷത്തിന്റെയും പ്രതികരണം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയുള്ളൂ എന്നാണു തെഹല്‍ക പറയുന്നത്.

എന്നാല്‍ ഇതില്‍ പതിനാറാമത്തെ പേര് രണ്ടു ദിവസം മുന്‍പ്‌ തെഹല്‍ക പുറത്തു വിട്ടത്‌ ഏറെ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള പ്രമുഖ ബിസിനസ് കുടുംബമായ മാമ്മന്‍ കുടുംബാംഗങ്ങള്‍ കഴിഞ്ഞ മൂന്നു തലമുറകളായി എം. ആര്‍. എഫ്. ന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളാണ്. എം. ആര്‍. എഫ്. ന്റെ സ്ഥാപകനായ എം. കെ. മാമ്മന്‍ മാപ്പിള പദ്മശ്രീ പുരസ്കാര ജേതാവുമാണ്.

മറ്റ് സ്വിസ്സ് ബാങ്കുകളില്‍ ഇവര്‍ക്ക്‌ അക്കൌണ്ടുകള്‍ ഉണ്ടോ എന്നത് വ്യക്തമല്ലെങ്കിലും ജര്‍മ്മന്‍ അധികൃതര്‍ ഇന്ത്യക്ക്‌ കൈമാറിയ പട്ടികയില്‍ ഇവരുടെ പേരുണ്ട് എന്ന് തെഹല്‍ക അറിയിക്കുന്നു.

എം. ആര്‍. എഫിന്റെ മാനേജിംഗ് ഡയറക്ടറായ അരുണ്‍ മാമ്മനെ ഫോണില്‍ ബന്ധപ്പെടാന്‍ തെഹല്‍ക ശ്രമിച്ചുവെങ്കിലും അദ്ദേഹത്തിന് തിരക്കാണ് എന്ന് പറഞ്ഞു സെക്രട്ടറി ഫോണ്‍ അദ്ദേഹത്തിന് നല്‍കാന്‍ കൂട്ടാക്കിയില്ല എന്ന് തെഹല്‍ക വെളിപ്പെടുത്തി. തങ്ങള്‍ ഇത്തരമൊരു വിവരം പ്രസിദ്ധപ്പെടുത്തുന്നുണ്ടെന്നും താങ്കളുടെ പക്ഷം അറിയിക്കണമെന്നും കാണിച്ച് അരുണിന് അയച്ച ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി ലഭിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാമോയില്‍ ഇടപാട്: ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്ന് ടി.എച്ച്. മുസ്തഫ
Next »Next Page » 12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine