ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം 26 കോടി പേര്‍ കൂടി ഉപയോക്താക്കളായി എത്തിയതോടെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 75.2 കോടിയിലേക്ക് ഉയര്‍ന്നു. ഇതില്‍ 70% പേര്‍ മാത്രമാണ് ഫോണ്‍ ശൃംഖല സജീവമായി ഉപയോഗിക്കുന്നതെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ കമ്പനികളായ എതിസലാത്, എസ്‌ടെല്‍, എച്ച്എഫ്‌സിഎല്‍, വീഡിയോകോണ്‍, യൂണിനോര്‍, ടാറ്റാ ഡോകോമോ(ജിഎസ്എം), സിസ്റ്റെമ ശ്യാം എന്നിവയക്ക് 50 ശതമാനത്തില്‍ താഴെ മാത്രമെ സജീവ ഉപയോക്താക്കളുള്ളൂ. ഉപയോക്താക്കളുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഒന്നാമത് ഭാരതി എയര്‍ടെല്‍ ആണ്.
മറ്റുള്ളവര്‍ ഡമ്മി അല്ലെങ്കില്‍ നിര്‍ജീവമായ സിംകാര്‍ഡുകള്‍ വിതരണം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ സജീവമായ ഉപയോക്താക്കളുള്ളതും എയര്‍ടെലിനാണ്. എയര്‍ടെലിന്റെ 92 ശതമാനം പേരും ഇപ്പോഴും സജീവമാണ്. ഐഡിയ -90%, വോഡഫോണ്‍- 76%, റിലയന്‍സ് -68%, ടാറ്റ -50% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. കഴിഞ്ഞ ഡിസംബര്‍ അവസാനം ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചത് റിലയന്‍സിനാണ്. നവംബറില്‍ വോഡഫോണ്‍ നേട്ടം കൊയ്തിരുന്നു. പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എലിന് 2.97 കോടി പേരെ പുതുതായി ലഭിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം