ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍നേതാവ് അമര്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവം സ്വകാര്യ മൊബൈല്‍ കമ്പനിയായ റിലയന്‍സ് ഇന്‍ഫോകോം ന്യായീകരിച്ചു. ഫോണ്‍സംഭാഷണം ചോര്‍ത്തിയത് ഉത്തമവിശ്വാസത്തോടെയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നു സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നും ജസ്റ്റീസ് ജി.എസ.് സിംഗ്വിയും ജസ്റ്റീസ് എ.കെ. ഗാംഗുലിയുമടങ്ങുന്ന ബഞ്ചിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റിലയന്‍സ് വ്യക്തമാക്കി.
കേസന്വേഷണത്തില്‍ ഡല്‍ഹി പോലീസുമായി പൂര്‍ണമായും സഹകരിക്കുമെന്നും റിലയന്‍സ് കോടതിയെ അറിയിച്ചു. റിലയന്‍സും രാഷ്ട്രീയ എതിരാളികളും തന്റെ ഫോണ്‍ചോര്‍ത്തിയെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമര്‍സിംഗ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, വിവാദം