ക്രൂഡ്‌ ഓയില്‍ വില കുതിക്കുന്നു

February 4th, 2011

crude-oil-epathram

ന്യൂഡല്‍ഹി : ഈജിഷ്യന്‍ പ്രസിഡണ്ട് ഹോസ്നി മുബാറക്കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ആഭ്യന്തര കലാപമായി മാറിയതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിക്കുന്നു. എണ്ണ ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രമായ പശ്ചിമേഷ്യയില്‍ സംജാതമായ സംഘര്‍ഷാവസ്ഥ മൂലം പല രാജ്യങ്ങളും മുന്‍ കരുതലെന്നോണം തങ്ങളുടെ എണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെ എണ്ണ വില കുത്തനെ വര്‍ദ്ധിച്ചു. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ഈജിപ്തുമായി എണ്ണ വ്യാപാരം നടത്തുന്നുണ്ട്. പുതിയ സംഭവ വികാസങ്ങള്‍ വ്യാപാരത്തെ സാരമായി ബാധിക്കും എന്ന് കരുതപ്പെടുന്നു.

പെട്രോളിന്റെ വില നിലവാരം നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ക്രൂഡോയിലിന്റെ വില വര്‍ദ്ധനവ് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. ആഗോള വിപണിയില്‍ എണ്ണയുടെ വില വര്‍ദ്ധനയ്ക്കനുസരിച്ച് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില ഉയര്‍ത്തുവാന്‍ സാധ്യതയുണ്ട്. പെട്രോളിന്റെ വിലയില്‍ ഉണ്ടാകുന്ന അനിശ്ചിതത്വം പൊതു വിപണിയില്‍ പെട്ടെന്ന് പ്രതിഫലിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ആയിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. പെട്രോളിയം വില വര്‍ദ്ധനവിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ പലതിനും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂഴ്ത്തി വെപ്പുകാരെ പിടി കൂടി : ഉള്ളി വില താഴേക്ക്‌

January 8th, 2011

onion-india-epathram

ന്യൂഡല്‍ഹി : ഉള്ളി പൂഴ്ത്തി വെച്ച വ്യാപാരികള്‍ക്കും കരിഞ്ചന്തക്കാര്‍ക്കും എതിരെ ആദായ നികുതി വകുപ്പ്‌ പരിശോധന നടത്തി പിടി കൂടാന്‍ ആരംഭിച്ചതോടെ രാജ്യത്ത്‌ ഉള്ളി വിലയില്‍ കുറവ്‌ അനുഭവപ്പെട്ടു. അഞ്ചു രൂപ മുതല്‍ പത്തു രൂപ വരെ കിലോയ്ക്ക് വില കുറഞ്ഞു കിലോ വില അറുപത് രൂപ വരെയായി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി തടഞ്ഞതോടെ ഉള്ളിയുടെ വില വീണ്ടും ഉയരുമെന്ന ആശങ്ക ഇതോടെ നിയന്ത്രണ വിധേയമായതായി കണക്കാക്കപ്പെടുന്നു.

മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും കാലം തെറ്റി പെയ്ത മഴ മൂലം ഉണ്ടായ വന്‍ കൃഷി നാശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്ത്‌ ഉള്ളി വില 85 രൂപ വരെ ഉയര്‍ന്നിരുന്നു.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

സാമ്പത്തിക സമ്മര്‍ദ്ദത്തിന് വഴങ്ങരുത് : കാരാട്ട്

November 9th, 2010

prakash-karat-epathram

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം അമേരിക്കയുടെ മേല്‍ക്കൊയ്മാ നിലപാടുകള്‍ക്ക്‌ എതിരെ ഇടതു പക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തി. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന് തങ്ങള്‍ എതിരല്ലെങ്കിലും ഇന്ത്യയുടെ സാധാരണ ജനത്തിന്റെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്ക് എതിരായ കരാറുകളില്‍ ഏര്‍പ്പെടാനുള്ള അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്തരുത് എന്ന് പ്രതിഷേധ പ്രകടനം അഭിസംബോധന ചെയ്തു കൊണ്ട് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പറഞ്ഞു.

അമേരിക്കന്‍ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉള്ള പദ്ധതികളാണ് ഒബാമ മുന്നോട്ട് വെയ്ക്കുന്നത്. അമേരിക്കന്‍ വാണിജ്യ കാര്‍ഷിക ഭീമന്മാര്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുവാനുള്ള നീക്കം നമ്മുടെ ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ വാറന്‍ ആന്ഡേഴ്സനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ എത്തിക്കാനുള്ള സമ്മര്‍ദ്ദം ഈ സന്ദര്‍ശന വേളയില്‍ ഇന്ത്യ ഒബാമയുടെ മേല്‍ ചെലുത്തണം എന്നും കാരാട്ട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദരിദ്ര ക്ഷേമത്തിന് മായാവതിയുടെ പിറന്നാള്‍ സമ്മാനം

November 2nd, 2010

mayawati-epathram

ലഖ്‌നൗ : ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തെ ദരിദ്രരില്‍ ദരിദ്രരായ 31 ലക്ഷം പേര്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ നടക്കുവാന്‍ ഉദ്ദേശിച്ചുള്ള ഒരു പുതിയ ക്ഷേമ പദ്ധതിക്ക് മുഖ്യമന്ത്രി മായാവതി ഇന്നലെ തുടക്കമിട്ടു. കഴിഞ്ഞ ജനുവരി 15ന് തന്റെ പിറന്നാളിന്റെ അന്ന് പ്രഖ്യാപിച്ച “ഉത്തര്‍ പ്രദേശ്‌ മുഖ്യ മന്ത്രി മഹാമായ ഗരീബ് ആര്‍ത്ഥിക് മദദ് യോജന” എന്ന പദ്ധതി പ്രകാരം പ്രതിമാസം 300 രൂപ ദരിദ്ര കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന് നല്‍കും. പണം പുരുഷന്മാര്‍ എടുത്ത് ചിലവഴിക്കാ തിരിക്കാനാണ് വനിതാ അംഗത്തിന് തന്നെ നല്‍കുന്നത്. ആറു മാസത്തേക്കുള്ള തുക ഒരുമിച്ച് ഇവരുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി ആദ്യ ഗഡു ബാങ്കില്‍ നിക്ഷേപിച്ച് ഇവര്‍ക്കുള്ള ബാങ്ക് പാസ്‌ ബുക്ക്‌ ഇന്നലെ മായാവതി പത്ത് വനിതകള്‍ക്ക് കൈമാറി.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരെ ഉള്‍പ്പെടുത്താന്‍ ഉള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 535 കോടി രൂപ ചെലവ് വരും എന്നും മായാവതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്

October 8th, 2010

interpol-logo-epathram
ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.

ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഭിഷേക് സിംഗ്‌വിയെ കോണ്‍ഗ്രസ്സ് വക്താവു സ്ഥാനത്തു നിന്നും നീക്കി
Next »Next Page » തമിഴ്‌നാട്ടില്‍ മുന്‍ മന്ത്രി കൊല്ലപ്പെട്ടു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine