നിരാഹാരം കൊണ്ട് അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ്

June 2nd, 2011

digvijay-singh-epathram

ന്യൂഡല്‍ഹി : നിരാഹാരം കിടന്നത് കൊണ്ടൊന്നും അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് പ്രസ്താവിച്ചു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണം എന്ന ആവശ്യവുമായി യോഗാചാര്യന്‍ ബാബാ രാംദേവ്‌ നടത്താന്‍ ഇരിക്കുന്ന നിരാഹാര സത്യഗ്രഹത്തെ പറ്റിയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്‌. സത്യഗ്രഹത്തിനായി എത്തിയ ബാബാ രാംദേവിനെ നാല് മന്ത്രിമാര്‍ വിമാന താവളത്തില്‍ ചെന്ന് കണ്ടു ചര്‍ച്ച നടത്തിയത് കോണ്ഗ്രസ് അറിയാതെയാണ്. ഈ നടപടിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധന മന്ത്രി പ്രണബ്‌ മുഖര്‍ജി, കപില്‍ സിബല്‍, പവന്‍ കുമാര്‍ ബന്‍സല്‍, സുബോദ് കാന്ത് സഹായ് എന്നിവരാണ് ബാബയെ വിമാന താവളത്തില്‍ സ്വീകരിക്കാന്‍ പോയത്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മോഹന്‍ദാസ് പൈ ഇന്‍ഫോസില്‍ നിന്നും രാജിവെച്ചു

April 16th, 2011

tv_mohandas_pai-epathram

ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര്‍ വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് അദ്ധേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 17 വര്‍ഷമായി കമ്പനിയ്ക്കൊപ്പം ഉള്ള പൈ. ഭാവിയില്‍  കമ്പനിയുടെ സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളാണ് മോഹന്‍ദാസ് പൈ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ബിസിനസ്‌ തന്ത്രങ്ങളില്‍ പൈ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ്‌ മീറ്റിങ്ങുകളില്‍ ഇവ തുറന്നു പറഞ്ഞ ഇദ്ദേഹത്തിന് സ്ഥാപക പ്രവര്‍ത്തകരില്‍ ചിലരുമായി സ്വരച്ചേര്‍ച്ച ഇല്ലാതെയായി.

അതിനിടെ, കമ്പനിയുടെ സ്ഥാപകരിലൊരാളായ കെ.ദിനേഷ് വിരമിക്കുകയാണ്. ജൂണ്‍ 11ന് ഇദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിയും. ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വിസ്സ് പണം കൊണ്ട് ഇന്ത്യക്ക്‌ വിദേശ കടം വീട്ടാം

April 1st, 2011

hunger-poverty-in-india

ന്യൂഡല്‍ഹി : സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായി വര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചും സബ്സിഡികള്‍ ഇല്ലായ്മ ചെയ്തും സാധാരണക്കാരനെ പിഴിഞ്ഞ് ധനം സമാഹരിക്കുമ്പോള്‍, സ്വിസ്സ് ബാങ്കുകളില്‍ അനധികൃതമായി ഇന്ത്യാക്കാര്‍ നിക്ഷേപിച്ച കള്ളപ്പണമായ 65,785,630,000,000 രൂപ (1456 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) തിരികെ ലഭിക്കാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാം എന്ന് സ്വിസ്സ് ബാങ്കുകള്‍ സമ്മതിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാണ്.

രാജ്യത്തിന്റെ വിദേശ കടത്തിന്റെ പതിമൂന്നു ഇരട്ടിയാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.

ഈ പണം തുല്യമായി വീതിച്ചാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്ന ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി

February 25th, 2011

stock-market-graph-epathram

മുംബൈ: ലിബിയയിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നു. ഇത് മൂലം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ തന്നെ സെന്‍സെക്സും നിഫ്റ്റിയും കുത്തനെ താഴേക്ക് പതിച്ചു. തുടര്‍ന്ന് കര കയറുകയുണ്ടായി. 18,135 ല്‍ ആരംഭിച്ച സെന്‍സെക്സ് വ്യാപാരം അവസാനിപ്പി ക്കുമ്പോള്‍ 545.92 പോയന്റ് ഇടിഞ്ഞ് 17632.41 പോയിന്റില്‍ എത്തി. നിഫ്റ്റിയില്‍ 174.65 പോയന്റ് നഷ്ടമാണ് ഉണ്ടായത്. എല്ലാ മേഘലയില്‍ നിന്നുമുള്ള ഓഹരികളിലും ഇടിവുണ്ടായി. ടാറ്റാ മോട്ടോഴ്സ് 7.82% നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ജയപ്രകാശ് അസോസിയേറ്റ്സ്, ജിണ്ടാല്‍ സ്റ്റീല്‍, ഐ. സി. ഐ. സി. ഐ. ബാങ്ക്, റിലയന്‍സ് ക്യാപിറ്റല്‍, ഡോ. റെഡ്ഡീസ് ലാബ്സ് തുടങ്ങിയവയും നഷ്ടത്തിലായവയില്‍ മുന്‍ നിരയില്‍ ഉള്‍പ്പെടുന്നു. അടുത്ത ദിവസങ്ങളില്‍ താഴേക്ക് വന്നു കൊണ്ടിരുന്ന വിപണി ഇടയ്ക്ക് ഒന്നു രണ്ടു ദിവസം അല്പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു പക്ഷെ പൊടുന്നനെ കൂപ്പ് കുത്തുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « 2050 ല്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തി
Next »Next Page » മകരവിളക്ക് നിരോധിക്കണമെന്ന ഇടമറുകിന്റെ ഹര്‍ജി തള്ളി »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine