തൊഴില്‍ തര്‍ക്കം : മാരുതി ഇന്നും പ്രവര്‍ത്തിച്ചില്ല

August 30th, 2011

maruti-suzuki-count-on-us-epathram

ന്യൂഡല്‍ഹി : തൊഴില്‍ തര്‍ക്കം രൂക്ഷമായതോടെ മാരുതി സുസുക്കിയുടെ മാനേസര്‍ ഫാക്ടറിയില്‍ ഇന്നും ഉല്‍പ്പാദനം മുടങ്ങി. കഴിഞ്ഞ ആഴ്ച ഉല്‍പ്പാദന നിലവാരം തൊഴിലാളികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുകയാണ് എന്ന് കമ്പനി അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയുള്ള നടപടിയായി ഒരു നല്ല നടപ്പ് കരാര്‍ തൊഴിലാളികളെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കുവാന്‍ അധികൃതര്‍ ശ്രമിച്ചു. ഉല്‍പ്പാദനത്തെ ബാധിക്കുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്യില്ല എന്നും ജോലി ചെയ്യുന്നതില്‍ അലംഭാവം കാണിക്കില്ല എന്നൊക്കെ സമ്മതിക്കുന്ന ഈ കരാര്‍ ഒപ്പിടില്ല എന്നാണ് തൊഴിലാളികളുടെ പക്ഷം. കഴിഞ്ഞ ജൂണില്‍ പുതിയ ഒരു തൊഴിലാളി യൂണിയന്‍ അംഗീകരിക്കണം എന്ന ആവശ്യവുമായി സമരം ചെയ്തതിന്റെ പ്രതികാര നടപടിയാണ് ഈ പുതിയ നീക്കം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ച 28 തൊഴിലാളികളെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്.

ഏതായാലും തൊഴില്‍ തര്‍ക്കം മൂലം ഉല്‍പ്പാദനം മുടങ്ങിയ വാര്‍ത്ത പരന്നതോടെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് മാരുതി കമ്പനിക്ക്‌ നേരിടേണ്ടി വന്നത്. നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ 1.42 ശതമാനവും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ 1.55 ശതമാനവുമാണ് കമ്പനിയുടെ ഓഹരികള്‍ക്ക് വില ഇടിഞ്ഞത്‌. രണ്ടു ദിവസം ഉല്‍പ്പാദനം മുടങ്ങിയതോടെ കമ്പനിക്ക്‌ 60 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണത്തിനു ചരിത്ര കുതിപ്പ്; ഓഹരി വിപണി തകരുന്നു

August 9th, 2011

gold-price-gains-epathram

മുംബൈ: ഓഹരിവിപണിയില്‍ തുടര്‍ച്ചയായി വന്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണ വില ചരിത്രം സൃഷ്ടിച്ചു കൊണ്ട് കുതിച്ചു കൊണ്ടിരിക്കുന്നു. സ്വര്‍ണ്ണവിലയില്‍ ഇന്ന് 880 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണ്ണത്തിന് 19,000 രൂ‍പ കടന്നു. 19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ്ങില്‍ ഉണ്ടായ ഇടിവും അമേരിക്കയിലും യൂറോപ്പിലും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമാകും എന്ന സൂചനയുമാണ് ആഗോള തലത്തില്‍ തന്നെ ഓഹരിവിപണിയെ തകര്‍ത്തു കളഞ്ഞത്. ക്രൂഡോയിലിന്റെ വിലയിലും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതോടെ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ നീക്ഷേപകര്‍ സ്വര്‍ണ്ണത്തെയാണ് തിരഞ്ഞെടുക്കുന്നത്.

അമേരിക്കന്‍ ഓഹരി വിപണിയെ പിന്‍ പറ്റി ഇന്ത്യന്‍ ഓഹരി വിപണിയിലും ശക്തമായ ഇടിവാണ് ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇനിയും ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായാല്‍ പണം നഷ്ടപ്പെടുകയോ തല്‍ക്കാലം പിന്‍‌വലിക്കാന്‍ സാധിക്കാതെ വരികയോ ചെയ്യുമെന്ന് കരുതി നിക്ഷേപകര്‍ വന്‍ തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുകയാണ്. അമേരിക്കയിലും യൂറോ‍പ്പിലുമുണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യയിലെ ഐ.ടി കമ്പനികളെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ഐ.ടി ഓഹരികളില്‍ വന്‍ ഇടിവാണ് ഉണ്ടായിരി ക്കുന്നത്. പല പ്രമുഖ ഐടി കമ്പനികളുടേയും വിലയില്‍ 4% ഇടിഞ്ഞു. റിയാലിറ്റി, മെറ്റല്‍, ബാങ്കിങ്ങ് തുടങ്ങിയ മേഘലയിലെ ഓഹരികളിലും ഇടിവുണ്ടായി. അതേ സമയം ക്രൂഡോ‍യില്‍ വിലയിലുണ്ടായ ഇടിവ് ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ ഓഹരികളുടെ വിലയെ ഉയര്‍ത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചേക്കും: ആര്‍.ബി.ഐ

August 8th, 2011

india-stock-market-epathram

മുംബൈ: നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യയെയും സാരമായി ബാധിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) മുന്നറിയിപ്പു നല്‍കി. നിലവിലെ സാഹചര്യം സസൂക്ഷമം വിലയിരുത്തുകയാണെന്നും ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാല്‍ അത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണികളെല്ലാം നഷ്ടത്തിലാണ് പോകുന്നത്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയിലും ശക്തമായി പ്രതിഫലിക്കും. ഇന്ത്യന്‍ സൂചികകളിലും നഷ്ടം വ്യാപാകമായ സാഹചര്യത്തില്‍ മാന്ദ്യം സാമ്പത്തിക രംഗത്തുണ്ടാക്കിയേക്കാവുന്ന തിരിച്ചടി സമയാസമയം വിശകലനം ചെയ്യുന്നുണ്ടെന്നും ആര്‍.ബി.ഐ പറഞ്ഞു. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയതിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ നഷ്ടത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് വന്‍ നഷ്ടമാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.

-

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

August 2nd, 2011

pesticide-epathram

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും, അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയും ലോക ഭക്ഷ്യ സംഘടനയും 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്മൂലം നല്‍കിയത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡീസലിനും പാചക വാതകത്തിനും വില കൂടും

June 24th, 2011

petroleum-epathram

ന്യൂഡല്‍ഹി: ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില വീണ്ടും കൂട്ടും. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു മുതല്‍ നാലു രൂപ വരെയും പാചക വാതകത്തിന് 20 മുതല്‍ 25 വരെയും കൂട്ടാനാണ് സാദ്ധ്യത. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. എണ്ണക്കമ്പനികള്‍ ദിനംപ്രതി 490 കോടി രൂപ നഷ്ടം സഹിച്ചാണ് പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കൂട്ടിയാലേ ഈ നഷ്ടം നികത്താന്‍ കഴിയൂവെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന്റെ വിലയും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പെട്രോളിന് അഞ്ചു രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയത്.

വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ പൊതു മേഖലയിലെ എണ്ണക്കമ്പനികള്‍ വില കൂട്ടാറുള്ളൂ. എണ്ണ കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാകുന്നത് പരിഗണിക്കുന്നില്ല. ഈ വില കയറ്റം കൊണ്ട് വിപണിയില്‍ എല്ലാ വിഭവങ്ങള്‍ക്കും വന്‍ വിലകയറ്റം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.

അഞ്ചു തവണ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റക്കുറച്ചിലു കള്‍ക്കനുസരിച്ച് വില കൂട്ടിയിരുന്നു. ഒടുവിലായി കൂട്ടിയത് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാണ്. പെട്രോള്‍ വില പത്തര രൂപ കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് അഞ്ചു രൂപ കൂട്ടിയത്. ഡീസലിന് 14.22 രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ ഡീസല്‍ വില്‍ക്കുന്നത്. 14.2 കിലോഗ്രാമുള്ള പാചക വാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 381.14 രൂപയാണ് നഷ്ടം; മണ്ണെണ്ണയില്‍ ലിറ്ററിന് 27.74 രൂപയും. ഈ മൂന്ന് ഉത്പന്നങ്ങളിലെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ 1,66,712 കോടി രൂപയാണ് പൊതു മേഖലയിലെ എണ്ണക്കമ്പനികള്‍ നേരിടുന്ന വാര്‍ഷിക നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
Next »Next Page » ഉപവാസത്തെ കുറിച്ച് ഇറോം ശര്‍മിള »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine