ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച് ആര്‍ വിഭാഗം മേധാവിയുമായ ടി വി മോഹന്‍ദാസ് പൈ രാജിവച്ചു. ജൂണ്‍ 11ന് നടക്കുന്ന വാര്‍ഷിക പൊതു യോഗത്തോടെ ഇന്‍ഫോസിസ് വിടാനാണ് അദ്ധേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് 17 വര്‍ഷമായി കമ്പനിയ്ക്കൊപ്പം ഉള്ള പൈ. ഭാവിയില്‍ കമ്പനിയുടെ സി.ഇ.ഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിച്ചിരുന്ന ആളാണ് മോഹന്‍ദാസ് പൈ. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ ബിസിനസ് തന്ത്രങ്ങളില്‍ പൈ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബോര്‍ഡ് മീറ്റിങ്ങുകളില്‍ ഇവ തുറന്നു പറഞ്ഞ ഇദ്ദേഹത്തിന് സ്ഥാപക പ്രവര്‍ത്തകരില്‍ ചിലരുമായി സ്വരച്ചേര്‍ച്ച ഇല്ലാതെയായി.
അതിനിടെ, കമ്പനിയുടെ സ്ഥാപകരിലൊരാളായ കെ.ദിനേഷ് വിരമിക്കുകയാണ്. ജൂണ്‍ 11ന് ഇദ്ദേഹം ഡയറക്ടര്‍ സ്ഥാനം ഒഴിയും. ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഈ മാസം 30ന് യോഗം ചേരും
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാമ്പത്തികം