ന്യൂഡല്‍ഹി : നിരാഹാരം കിടന്നത് കൊണ്ടൊന്നും അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പ്രസ്താവിച്ചു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരണം എന്ന ആവശ്യവുമായി യോഗാചാര്യന്‍ ബാബാ രാംദേവ് നടത്താന്‍ ഇരിക്കുന്ന നിരാഹാര സത്യഗ്രഹത്തെ പറ്റിയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സത്യഗ്രഹത്തിനായി എത്തിയ ബാബാ രാംദേവിനെ നാല് മന്ത്രിമാര്‍ വിമാന താവളത്തില്‍ ചെന്ന് കണ്ടു ചര്‍ച്ച നടത്തിയത് കോണ്ഗ്രസ് അറിയാതെയാണ്. ഈ നടപടിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് കോണ്ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധന മന്ത്രി പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍, പവന്‍ കുമാര്‍ ബന്‍സല്‍, സുബോദ് കാന്ത് സഹായ് എന്നിവരാണ് ബാബയെ വിമാന താവളത്തില്‍ സ്വീകരിക്കാന്‍ പോയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, സാമ്പത്തികം