ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി പിതൃത്വ തര്‍ക്ക പ്രശ്നത്തില്‍ ഡി. എന്‍. എ. പരിശോധനക്ക് രക്തം നല്‍കുവാന്‍ തയ്യാറല്ലെന്ന് ജോയന്റ് റെജിസ്ട്രാറെ അറിയിച്ചു. അദ്ദേഹം ഇത് കോടതിയിലേക്ക് റഫര്‍ ചെയ്തു. എന്‍. ഡി. തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നടപടികളിലാണ് കോടതി തിവാരിയോട് ഡി. എന്‍. എ. ടെസ്റ്റിനായി രക്ത സാമ്പിള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ഡി. എന്‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി