ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.
(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, മനുഷ്യാവകാശം, സാമ്പത്തികം
ഡോ.കൊള്ളക്കാരന്‍ സിങ്ങ് ഇനിയും എന്തൊരോ കാണിക്കുക.
ഇന്നു തന്നെ കഅന്ദു