അണ്ണാ ഹസാരെ – ബാബാ രാംദേവ് ടീമില്‍ ഭിന്നത, അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

June 4th, 2012

ramdev-arvind khejriwal-epathram
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില്‍ ഭിന്നത മറനീക്കി പുറത്ത് വന്നു‍. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

ഇന്നലെ ജന്തര്‍ മന്തറില്‍ ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും   അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്‍ട്ട്. കെജ്രിവാള്‍ പ്രമേഹരോഗിയായതിനാലാണു പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കെജ്രിവാളും സമ്മതമറിയിച്ചു.  വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും  പ്രസംഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിംലയില്‍ സി. പി. എം ചരിത്രം സൃഷ്ടിച്ചു

May 28th, 2012

cpm-shimla-epathram

സിംല: സിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സി. പി. എം. ചരിത്രം സൃഷ്ടിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേയ്ക്ക് മത്സരിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ ചരിത്ര വിജയം നേടി. സി. പി. എം സ്ഥാനാര്‍ഥികളായ സഞ്ജയ് ചൗഹാന്‍ തിക്കെന്ദര്‍ പന്‍വര്‍ എന്നിവരാണ് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 26 വര്‍ഷമായി കോണ്‍ഗ്രസാണ് സിംല ഭരിച്ചിരുന്നത്. കോണ്‍ഗ്രസിനെ അട്ടിമറിച്ചാണ് ഈ അപ്രതീക്ഷിത വിജയം. സഞ്ജയ് ചൗഹാന്‍ മേയറും തിക്കെന്ദര്‍ പന്‍വര്‍ ഡെപ്യൂട്ടി മേയറുമാണ്. ഇവിടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങളിലേക്ക് നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഈ സീറ്റുകള്‍ കൂടാതെ മറ്റു മൂന്നു സീറ്റുകള്‍ കൂടി സി. പി. എം നേടി. എന്നാല്‍ 12 സീറ്റുകളില്‍ വിജയിച്ച ബി. ജെ. പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസിന് പത്ത് സീറ്റ് ലഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാരില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുന്നു

May 27th, 2012

Jayalalitha-epathram

ചെന്നൈ: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ട് സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഉടന്‍ നിയോഗിച്ചില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്  ജയലളിത അയച്ച കത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടില്‍ ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സുരക്ഷാ പരിശോധനയ്ക്കുവേണ്ടി സുര്‍ക്കി ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാ ധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചവയാണ് ബോര്‍ഹോളുകള്‍ ഇവ അടയ്ക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രിയടക്കം 15 കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരെന്ന് ഹസാരെ സംഘം

May 27th, 2012

Manmohan-Singh-Anna-Hazare-epathram

മുംബൈ: കേന്ദ്ര മന്ദ്രിസഭയിലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പ്രണബ് മുഖര്‍ജിയുള്‍പ്പെടെ  15 കാബിനറ്റ് മന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് അന്നാഹസാരെ ആരോപിച്ചു.   കല്‍ക്കരി മന്ത്രാലയത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള സി. എ. ജി. റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി  പ്രധാനമന്ത്രിക്കെതിരേ അന്വേഷണം വേണമെന്നും ഹസാരെ പറഞ്ഞു.  ഭരണതലത്തില്‍ നിന്നും അഴിമതി തുടച്ചനീക്കണമെന്ന ആവശ്യവുമായി അടുത്തമാസം 25 മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങുമെന്നും അന്നാ ഹസാരെയും സംഘവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ   പി. ചിദംബരം, ശരത്പവാര്‍, എസ്. എം. കൃഷ്ണ, കമല്‍ നാഥ്, പ്രഫുല്‍ പട്ടേല്‍, വിലാസ്‌റാവു ദേശ്മുഖ്, വീരഭദ്രസിംഗ്, ഫറൂഖ് അബ്ദുള്ളസ എം. അഴഗിരി, സുഷീല്‍ കുമാര്‍ ഷിന്‍ഡേ എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ഹസാരെ  അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാവികരുടെ വിചാരണ: ഇറ്റാലിയന്‍ സമ്മര്‍ദമില്ല

May 23rd, 2012

Enrica-Lexie-sailors-epathram

ന്യൂഡല്‍ഹി: രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ ഇറ്റലിയില്‍നിന്നു സമ്മര്‍ദമുണ്ടെന്ന പ്രചാരണം തെറ്റാണെന്നും ഇറ്റാലിയന്‍ നാവികരുടെ വിചാരണയില്‍ കേന്ദ്രസര്‍ക്കാര് ഇടപെടില്ലെന്നും വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിക്കാരായ രണ്ട് നാവികരുടെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. ഇന്ത്യ സ്വീകരിച്ച നിലപാടില്‍ ഇറ്റലിക്ക് അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറ്റലിയുടെ പ്രധാനമന്ത്രി മറിയാ മോണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി സംസാരിച്ചിരുന്നു. ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ പ്രക്രിയയില്‍ ഇടപെടാറില്ല എന്ന് എസ്. എം. കൃഷ്ണ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ബാംഗ്ലൂരില് മലയാളി എഞ്ചിനീയര്‍ ‍ കൊല്ലപ്പെട്ടു
Next » — Next Page » പെട്രോൾ വിലയിൽ അഭൂതപൂർവ്വമായ വർദ്ധനവ് »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine