വിശാഖപട്ടണം: റഷ്യന്‍ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ‘നെര്‍പ’യെ ഇന്ന് ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ടു ദശാബ്‌ദത്തിനുശേഷം ഇന്ത്യയും കയറിപറ്റി . വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് കോംപ്ലക്‌സില്‍ ആക്കുള രണ്ട ക്ലാസ് നെര്‍പയെ ഐ. എന്‍. എസ്. ചക്ര എന്നു പുനര്‍നാമകരണം ചെയ്‌ത് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി ഔദ്യോഗികമായി കമ്മിഷന്‍ ചെയ്യുമെന്നു പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.1988 മുതല്‍ തന്നെ റഷ്യയുടെ ചാര്‍ളി ക്ലാസ് എന്ന ആണവ അന്തര്‍വാഹിനി വാടകയ്‌ക്കെടുത്ത് ഇന്ത്യ ഉദ്യോഗസ്‌ഥര്‍ക്കു പരിശീലനം നല്‍കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളായ ഐ. എന്‍. എസ്. ചക്ര, ഐ. എന്‍. എസ്. അരിഹന്ത് എന്നിവ പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2004 മുതല്‍ 9000 കോടി ഡോളറിന് നെര്‍പ വാടകയ്‌ക്കെടുത്തിരിക്കുകയായിരുന്നു. 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും 2008 ല്‍ ഇത് കമ്മിഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ. എന്‍. എസ്. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്‌ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ. എന്‍. എസ്. ചക്രയ്‌ക്ക് 30 നോട്ട്‌സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം ജലത്തിനടിയില്‍ തുടരാനാകും.