ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞു

August 9th, 2011

inda-mobile-users-epathram

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 85 കോടി കവിഞ്ഞതായ്‌ ട്രായ്‌. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 85 കോടി 17 ലക്ഷം മൊബൈല്‍ വരിക്കാരാണ്‌ രാജ്യത്തുള്ളത്‌. ജൂണ്‍ മാസത്തില്‍ മാത്രം ഒരു കോടിയിലധികം പേരാണ്‌ മൊബൈല്‍ ഫോണ്‍ വരിക്കാരായത്‌. രാജ്യത്തെ ആകെ ടെലിഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 88 കോടി 59 ലക്ഷമായി ഉയര്‍ന്നിട്ടുണ്‌ട്‌. 21 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കണ്‌ടെത്തിയ ഭാരതി എയര്‍ടെല്‍ ആണ്‌ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നേട്ടമുണ്‌ടാക്കിയ സര്‍വീസ്‌ പ്രൊവൈഡര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട: കേന്ദ്ര സര്‍ക്കാര്‍

August 2nd, 2011

pesticide-epathram

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാനെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കാസര്‍ക്കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് കേന്ദ്രകൃഷിമന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഡോസള്‍ഫാന്റെ ഉപയോഗം 11 വര്‍ഷം കൊണ്ട് കുറച്ചാല്‍ മതി. അടിയന്തിരമായി നിരോധിക്കേണ്ടതില്ല. നിരോധനം അനാവശ്യമാണെന്നും മറ്റ് രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ശാസ്ത്രീയമായല്ലെന്നും സംശയത്തിന്റെ പേരിലാകാമെന്നും, അനുമതി ഇല്ലാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയതെന്നും കൃഷിമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയും ലോക ഭക്ഷ്യ സംഘടനയും 2006ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ഹാനികരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കേന്ദ്രകൃഷിമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃഷിമന്ത്രാലയത്തിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ വന്ദന ജെയ്‌നാണ് സത്യവാങ്മൂലം നല്‍കിയത്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

34 വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍

July 21st, 2011

ബറേലി : മുപ്പത്തിനാലു വിരലുള്ള ഇന്ത്യന്‍ ബാലന്‍ ഗിന്നസ് ബുക്കില്‍ കയറിപ്പറ്റി. ഉത്തര്‍ പ്രദേശിലെ ബ‌റേലി ജില്ലയിലുള്ള അക്ഷത് എന്ന ഒരുവയസ്സുകാരനാണ് ലോകത്ത് ഏറ്റവും അധികം വിരലുകള്‍ ഉള്ളത്‍. തന്റെ മകന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത് ഇനിയും വിശ്വസിക്കുവാനായിട്ടില്ലെന്നാണ് കുട്ടിയുടെ അമ്മയായ അമൃത സക്സേന പറയുന്നത്. കുട്ടിയുടെ വിരലുകളുടെ എണ്ണക്കൂടുതല്‍ ശ്രദ്ധിച്ച ഒരു ബന്ധുവാണ് ഗിന്നസ് ബുക്കില്‍ പേരു ചേര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ 31 വിരലുകളുമായി ചൈനയില്‍ ജനിച്ച ഒരു കുട്ടിയാണ് വിരലുകള്‍ എണ്ണക്കൂടുതലിന്റെ പേരില്‍ ഗിന്നസ് റിക്കോര്‍ഡ് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ബന്ധുവും അമൃതയുടെ ബര്‍ത്താവും ചേര്‍ന്ന് ഗിന്നസ് അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറി. പിന്നീട് അവര്‍ ആവശ്യപ്പെട്ട മറ്റു വിവരങ്ങളും ഒപ്പം ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേറ്റും അയച്ചു കൊടുത്തു.

ഗര്‍ഭാവസ്ഥയില്‍ എല്ലുകള്‍ രൂപപ്പെടുന്ന സമയത്തുണ്ടായ ജനിതകമായ മാറ്റമാകാം ഇതിന്റെ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ ഉള്ള “വൈകല്യങ്ങള്‍” പ്ലാസ്റ്റിക് സര്‍ജ്ജറി വഴി മാറ്റാമെന്നും അവര്‍ പറയുന്നു. ഭാവിയില്‍ തന്റെ മകന് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട ചികിത്സകള്‍ നല്‍കുമെന്നാണ് കുട്ടിയുടെ അമ്മയായ അമൃത പറയുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പതിമൂന്നുകാരന്‍ വെടിയേറ്റു മരിച്ചു

July 4th, 2011

ചെന്നൈ: സൈനികമേഖലയില്‍ സൈന്യത്തിന്റെ പാര്‍പ്പിട മേഖലയായ ഐലന്‍ഡ്‌ ഗ്രൗണ്ട്‌ വളപ്പില്‍ പഴങ്ങള്‍ പറിക്കാന്‍ കയറിയ ബാലന്‍ വെടിയേറ്റു മരിച്ചു. തമിഴ്‌നാട്‌ സെക്രട്ടേറിയറ്റിനു സമീപമുള്ള ഐലന്‍ഡ്‌ ഗ്രൗണ്ട്‌ കോളനി പരിസരത്താണു സംഭവം. പതിമൂന്നുകാരനായ ദില്‍ഷനാണ് വെടിയേറ്റത്‌. ഗുരുതരമായ പരുക്കോടെ ആശുപത്രിയിലെത്തിച്ച ദില്‍ഷന്‍ വൈകാതെ മരിച്ചു. സംഭവത്തെപ്പറ്റി പോലീസും മിലിട്ടറി പോലീസും അന്വേഷണം തുടങ്ങി. ദില്‍ഷനുനേരേ സൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ്‌ ആരോപണം. പ്രതിഷേധവുമായി ആശുപത്രിയിലെത്തിയ ജനക്കൂട്ടവുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനു പരുക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ്‌ ലാത്തിവീശി.

തുടര്‍ന്നു മുഖ്യമന്ത്രി ജയലളിത പ്രശ്‌നത്തില്‍ ഇടപെട്ടു. വെടിയുതിര്‍ത്ത സൈനികനെ പോലീസിനു കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ ജയലളിത ചെന്നൈയിലെ ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്‌)ക്കു കത്തു നല്‍കി. പതിമൂന്നുകാരനായ ബാലന്‍ തീവ്രവാദിയോ ഭീകരനോ അല്ലെന്ന്‌ എളുപ്പത്തില്‍ തിരിച്ചറിയാമെന്നിരിക്കെ, സൈനികന്‍ വെടിയുതിര്‍ത്തത്‌ അപലപനീയമാണെന്നു ജയലളിത പറഞ്ഞു. ദില്‍ഷന്റെ കുടുംബത്തിന്‌ അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. എന്നാല്‍ സൈന്യത്തിന്റെ വെടിയേറ്റാണു ദില്‍ഷന്‍ മരിച്ചതെന്ന ആരോപണം ശരിയല്ലെന്ന് ബ്രിഗേഡിയര്‍ ശശിനായര്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 ജി സ്‌പെക്ട്രം: പി.എ.സി റിപ്പോര്‍ട്ട് സ്പീക്കര്‍ തിരിച്ചയച്ചു

June 15th, 2011

raja and pm-epathram

ന്യൂഡല്‍ഹി:2 ജി  സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പി.എ.സി തയ്യാറാക്കിയ 270 പേജുള്ള കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍ തിരിച്ചയച്ചു.  റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ക്ലീന്‍ചിറ്റു നല്‍കുകയും, എന്നാല്‍ സ്‌പെക്ട്രം ഇടപാടിനുമുമ്പ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിയാലോചന നടത്തണമെന്ന് ആവശ്യപ്പെടുന്ന കത്ത് രാജയ്ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈകിച്ചുവെന്നതാണ്  പ്രധാനമന്ത്രിയുടെ ഒഫീസിനെതിരെയുള്ള  റിപ്പോര്‍ട്ടിലെ ആരോപണം.  21 പേരില്‍  11 അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നില്ല. ഏറെ അഭിപ്രായ വ്യതാസങ്ങള്‍ക്കിടയിലും അന്വേഷണത്തിന്‍റ കരട് റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഡോ. മുരളീമനോഹര്‍ ജോഷി ശനിയാഴ്ചയാണ് ലോക്‌സഭാ സ്പീക്കറിനു സമര്‍പ്പിച്ചു. ജോഷി ഇറങ്ങിപ്പോയ പി.എ.സി. യോഗത്തില്‍ അദ്ദേഹത്തിന്‍റ കരട് റിപ്പോര്‍ട്ട്, പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്ത് തള്ളിയെന്ന യു.പി.എ. അംഗങ്ങളുടെ വാദം അവഗണിച്ചാണ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയത്. നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ച പി.എ.സി.യുടെ അവസാനയോഗത്തിനുശേഷം പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരി ക്കുന്നതിനിടെയാണ് ജോഷി തന്ത്രപരമായി കരട് റിപ്പോര്‍ട്ട് സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗംഗയെ രക്ഷിക്കാന്‍ നിരാഹാരം : സത്യഗ്രഹി മരിച്ചു
Next »Next Page » പെട്രോളിയം കുംഭകോണം കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ »



  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine