പട്‌ന: പ്രശസ്ത ചരിത്രകാരന്‍ റാം ശരണ്‍ ശര്‍മ (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു, പട്‌നയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ സ്ഥാപക ചെയര്‍മാനായ ശര്‍മ പട്‌ന, ഡല്‍ഹി, ടൊറാന്റോ, ലണ്ടന്‍ സര്‍വ്വകലാശാലകളില്‍ അധ്യാപകനായിരുന്നു. യു.ജി.സി ഫെലോ, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 115 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുരാതന,മധ്യകാല ഇന്ത്യാ ചരിത്രമായിരുന്നു ശര്‍മയുടെ പ്രധാന മേഖല. ആസ്പക്റ്റ്‌സ് ഓഫ് പൊളിറ്റിക്കല്‍ ഐഡിയാസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ ആന്‍ഷ്യന്റ് ഇന്ത്യ, ശൂദ്രാസ് ഇന്‍ ആന്‍ഷ്യന്റ് ഇന്ത്യ, ഇന്ത്യാസ് ആന്‍ഷ്യന്റ് പാസ്റ്റ്, ലുക്കിംഗ് ഫോര്‍ ദ ആര്യന്‍സ്, ഇന്ത്യന്‍ ഫ്യൂഡലിസം, ഏര്‍ലി മിഡീവിയല്‍ ഇന്ത്യന്‍ സൊസൈറ്റി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചില പ്രധാന കൃതികള്‍. ഡല്‍ഹി ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ ചരിത്ര അധ്യാപകന്‍ ഡോ.ഗ്യാന്‍ പ്രകാശ് ശര്‍മ മകനാണ്
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ