ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമൊഴിയേണ്ടിവരുക തന്നെ വരുമെന്ന് അന്ന ഹസാരെയുടെ ശക്തമായ മുന്നറിയിപ്പ്. ഈ മാസം 30നു തന്നെ ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമായിരിക്കും ഉണ്ടാകുകയെന്നും. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട് അതാണ് അവര്‍ ബില്ലിനായി ശ്രമിക്കാത്തത്. പുറത്തുനിന്നുള്ളവര്‍ ബില്ലുണ്ടാക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ജന്‍ ലോക്പാല്‍ ബില്ലുണ്ടാക്കിയത്. പാര്‍ലമെന്‍റല്ല, ജനങ്ങളാണ് യജമാനന്മാര്. അവര്‍ പുറത്തുള്ളവരല്ല. രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു- ഞായറാഴ്ച രാത്രി രാംലീലാ മൈതാനിയിലെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഹസാരെ പറഞ്ഞു
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം