ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. “ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലാണ് സര്‍ക്കാറിന്റെയും ലക്ഷ്യം. ഇതിനായി പരസ്പരം വിട്ടുവീഴ്ചകള്‍ ആകാം. ജീവസുറ്റ നിയമനിര്‍മാണത്തിലൂടെ ഈ ബില്ല് രൂപപ്പെടുത്താന്‍ സമയമെടുക്കും” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹസാരെ ആവശ്യപ്പെടുന്നപോലെ ആഗസ്ത് 30നുമുമ്പ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിക്കുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ നിരാഹാര സമരത്തിനു കിട്ടിയ ജനകീയ പിന്തുണയും, വിഷയത്തില്‍ യു. പി. എയ്ക്ക് അകത്തു താനേ അഭിപ്രായ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് വിശാലയായ ദേശീയ സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വന്നത്. ബില്ലിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുള്ളതുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ വെക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ ബില്ലിന്റെ കരട് രൂപം കണ്ടതിന് ശേഷമേ ഇതേക്കുറിച്ച് അഭിപ്രായം നല്‍കാനാവൂ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. അതിനാല്‍ സര്‍ക്കാറിന് ബില്ലിന്റെ കരട് സഭയില്‍ വെക്കാതിരിക്കാനാത്ത അവസ്ഥ വന്നു. തുടര്‍ന്നും ചര്‍ച്ച നടത്താനും സംവാദത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. വിശാലമായ ദേശീയ സമവായം വേണമെന്നതാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും ഈ സമവായത്തിന്റെ അവസാന ഉത്പന്നം സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലായിരിക്കണമെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ഹസാരെയുടെ ആവശ്യത്തോട് പ്രതികരിക്കാനോ വിവാദമാക്കാനോ താനില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം