ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ

August 20th, 2011

anna-epathram

ന്യൂഡല്‍ഹി: ലക്ഷ്യം കാണാതെ രാംലീല വിടില്ലെന്ന് ഹസാരെ. പാര്‍ലമെന്റിലെ ബില്‍ പിന്‍വലിച്ച്‌ തങ്ങളുടെ നിര്‍ദേശംകൂടി ഉള്‍പ്പെടുന്ന പുതിയ ലോക്‌പാല്‍ ബില്‍ ഈമാസം 30-നകം പാസാക്കണമെന്ന്‌ അണ്ണാ ഹസാരെ കേന്ദ്രസര്‍ക്കാരിന്‌ അന്ത്യശാസനം നല്‍കി. സര്‍ക്കാറിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയാവും സമരത്തിന്റെ സമയപരിധിയെന്ന് ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ടാം സ്വാതന്ത്ര്യ സമരമെന്ന വിശേഷണവുമായി രാംലീലയില്‍ ഉപവാസം തുടങ്ങിയ അണ്ണാ ഹസാരെ ഡല്‍ഹിയും ജനഹൃദയങ്ങളും പിടിച്ചടക്കി. യുവജനങ്ങളാണ് തന്റെ  ശക്തിയെന്നും ഈ ആവേശം ഒരിക്കലും വിട്ടുകളയരുത് എന്നും ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്തു. തനിക്കെന്തു സംഭവിച്ചാലും സമരം മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ തയാറാകണം. സ്വാതന്ത്ര്യം കിട്ടിയിട്ട്‌ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അഴിമതിവിരുദ്ധ ഭാരതം സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ ശക്‌തമായ ലോക്‌പാല്‍ കൊണ്ടുവരുന്നതു വരെ സമരവുമായി തങ്ങള്‍ ഇവിടെത്തന്നെയുണ്ടാകുമെന്നും ഹസാരെ വ്യക്‌തമാക്കി. വന്ദേമാതരം, രഘുപതി രാഘവ രാജാറാം തുടങ്ങിയ ഗാനങ്ങള്‍ ഹസാരെയുടെ സമരവേദിയില്‍ ആവേശം നിറച്ചു.

hazare-fasting-ramleela-epathram
ഡല്‍ഹി മഹാനഗരം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ജനസാഗരമാണ്‌ ഹസാരെയ്‌ക്ക് പിന്തുണയുമായെത്തിയത്‌. കോരിച്ചൊരിഞ്ഞ മഴയില്‍ പോലും ഹസാരെ ജയിലില്‍ നിന്നിറങ്ങുന്നതിനു മുമ്പു തന്നെ ജയില്‍ പരിസരം നിറഞ്ഞിരുന്നു. കനത്ത മഴയിലും ദേശീയ പതാകയേന്തി ദേശഭക്‌തി ഗാനംചൊല്ലി, ജനങ്ങള്‍ അദ്ദേഹത്തെ വരവേറ്റു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹസാരെ ഇന്ന് രാംലീലയിലേക്ക്

August 19th, 2011

anna-hazare-epathram
ന്യൂഡല്‍ഹി: അന്ന ഹസാരെയുടെ നിരാഹാരസമരം ഇന്ന് മുതല്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും. അണ്ണാഹസാരെയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. ജുഡീഷ്യറിയെ ലോക്‌പാലിന്റെ പരിധിയില്‍പെടുത്തണമെന്ന്‌ പൊതുസമൂഹ പ്രതിനിധികള്‍ ആവശ്യപ്പെടില്ല. പകരം ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ പെടുത്തിയാല്‍മതി.

ഹസാരെ അനിശ്ചിതകാല നിരാഹാരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും വെള്ളിയാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് സമരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നാലുദിവസമായി ഹസാരെ നിരാഹാരത്തിലാണ്.

ചെളിവെളളം നിറഞ്ഞുകിടക്കുന്ന രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നൂറിലധികം ജീവനക്കാരാണ് രാംലീല മൈതാനത്ത് പണിയെടുക്കുന്നത് രാവിലെ ഒന്‍പതിനും പത്തിനും ഇടയില്‍ ഹസാരെ മൈതാനത്തെത്തുമെന്നാണു കരുതുന്നത്‌. പൗരസമൂഹത്തിന്റെ മൊബൈല്‍ എസ്‌.എം.എസ്‌.സംവിധാനം പോലീസ്‌ വിലക്കിയെങ്കിലും ചാനലുകള്‍ മുഴുവന്‍ സമയവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനാല്‍ ജനങ്ങള്‍ കൃത്യമായി എത്തുമെന്നാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. മറ്റുളളവര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകുന്ന രീതിയുളള മുദ്രാവാക്യങ്ങളും വാഹന പാര്‍ക്കിംഗും ഒഴിവാക്കുമെന്നും അണ്ണാഹസാരെ സംഘം പോലീസിന്‌ ഉറപ്പു നല്‍കിയിട്ടുണ്ട്‌. മൈതാനത്തും സമരത്തിലും പാലിക്കേണ്ട നിയമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുരേഖയില്‍ ഹസാരെയ്‌ക്കൊപ്പം ശാന്തിഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി, പ്രശാന്ത്ഭൂഷണ്‍ എന്നിവരാണ് ഒപ്പിട്ടത്.

മൂന്നു ദിവസത്തെ നിരാഹാരം കഴിഞ്ഞിട്ടും താന്‍ ആരോഗ്യവാനാണെന്നു ഹസാരെ സ്വകാര്യ ചാനലിനോട്‌ വ്യക്‌തമാക്കി. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കറുത്ത വസ്‌ത്രം ധരിച്ച്‌ തിഹാര്‍ ജയിലിനു മുന്നിലെത്തിയാണ്‌ പ്രതിഷേധമറിയിച്ചത്‌. 

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒരു സ്വാതന്ത്ര്യ ദിനവും കൂടി

August 15th, 2011

india-independence-day-epathram
ഇന്ത്യ ഇന്ന് അറുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. നമ്മുടെ രാജ്യത്തെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കിത്തീര്‍ത്ത സംഭവങ്ങള്‍ നമ്മുക്ക് ഓര്‍മ്മിക്കാം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും സ്വാതന്ത്ര്യ സമരത്തിലെ നേതാക്കന്മാര്‍ക്കും ധീരതയോടെ പൊരുതിയ ദശലക്ഷക്കണക്കിനു ജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സത്യത്തിന്‍റെയും അക്രമരാഹിത്യത്തിന്‍റെയും സിദ്ധാന്തങ്ങളാണു നമ്മുടെ വിജയത്തിന്‍റെ അടിസ്ഥാനം. രാജ്യത്തിനു നമ്മള്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പ്രധാനപ്പെട്ടതാണ്. അര്‍പ്പണ ബോധത്തോടെ, ആത്മാര്‍ഥതയോടെ, ആര്‍ജവത്തോടെ, അഭിമാനപൂര്‍വം സ്വന്തം കടമ നിറവേറ്റുമെന്നു പ്രതിജ്ഞ ചെയ്യാന്‍ എല്ലാ പൌരന്‍മാര്‍ക്കും കഴിയട്ടെ. എല്ലാ e-പത്രം വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യം… സ്വാതന്ത്ര്യം…സ്വാതന്ത്ര്യം…

August 15th, 2011

ദല്‍ഹി: രാജ്യം ഇന്ന് അറുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . രാവിലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന പരമ്പരാഗതമായ ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ദേശീയ പതാകയുയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.രാജ്യം മുഴുവന്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കുകയാണ് .

-

വായിക്കുക:

1 അഭിപ്രായം »

രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കേരളത്തില്‍ 14 പേര്‍ക്ക്

August 14th, 2011

ദല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്‌ട്രപതി പ്രഖ്യാപിക്കുന്ന പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 14 പേര്‍ അര്‍ഹരായി. എഡിജിപി മഹേഷ്‌കുമാര്‍ സിംഗ്ല, എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ട സേവാ പുരസ്‌കാരത്തിന് അര്‍ഹരായി. ഐ.ജി ടി.കെ വിനോദ്കുമാര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ഡി.ഐ.ജി മനോജ് ഏബ്രഹാം, എസ്.പിമാരായ ജേക്കബ് ജോബ്, എം.മുരളീധരന്‍ നായര്‍, കെ സ്‌കറിയ, എ.സി.പി കെ.എസ് ശ്രീകുമാര്‍, കെ.എ.പി കമാന്‍ഡന്റ് സി.സോഫി, പി.രാജന്‍, കെ വിജയന്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ പി.കെ രാധാകൃഷ്ണപിള്ള, ടി.എന്‍ ശങ്കരന്‍കുട്ടി, പാലക്കാട് ജയില്‍ സൂപ്രണ്ട് എ.ജെ മാത്യു, കെ.സി കുര്യച്ചന്‍, കൊച്ചി സി.ബി.ഐ യൂണിറ്റിലെ സി.എസ് മണി, ഐ.ബി ശ്രീനിവാസന്‍ എന്നിവരും പോലീസ് മെഡലിന് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനം: ഗാംഗുലി
Next »Next Page » ഗംഗയിലെ മാലിന്യം ഗുരുതരം: എല്‍ കെ അദ്വാനി »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine