തീവണ്ടികള്‍ കൂട്ടിയിടിച്ചു 14 മരണം

May 22nd, 2012

humpi-express-accident-epathram

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ ചരക്കു തീവണ്ടിയിലിടിച്ച് പതിനാലു പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്‌. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-22371166.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രൂപയുടെ മൂല്യം കുത്തനെ താഴേക്ക്‌, ആശങ്കാജനകമെന്ന് പ്രണബ്‌ മുഖര്‍ജി

May 20th, 2012

pranab-mukherjee-epathram
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ വീണത്‌ ഏറെ ആശങ്കകള്‍ക്ക് വഴി വെക്കുന്നു.എന്നാല്‍ രൂപയുടെ മൂല്യം ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്നത് സത്യമാണെന്നും ഇതിനെ ചെറുക്കാന്‍ ശക്‌തമായ പ്രവര്‍ത്തനവും തുടങ്ങി കഴിഞ്ഞതായി കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ്‌ മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ യൂറോ സേണിലെ മാന്ദ്യമാണ്‌ ഇവിടെയും ബാധിച്ചിരിക്കുന്നത്. ഓയില്‍ റിഫൈനറി ഉള്‍പ്പെടെയുള്ള ഇറക്കുമതി മേഖലയില്‍ ഡോളറിന്‌ വന്ന ഡിമാന്റാണ് രൂപയുടെ മൂല്യം കുറയാന കാരണമായത്‌. ഇത് ഉടനെ പരിഹരിക്കപെടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി

May 20th, 2012

MANMOHAN_Monti-epathram

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കടല്‍ കൊലപാതക കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ഇന്നലെ കൊല്ലത്തെ സെഷന്‍സ്‌ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലെ അംബാസഡര്‍ ജിയാകോമോ സാന്‍ഫെലീസിനെ ഇറ്റലി കഴിഞ്ഞ ദിവസം തിരികെ വിളിക്കുകയും, റോമിലെ ഇന്ത്യന്‍ സ്‌ഥാനപതിയേയും വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇരു പ്രധാനമന്ത്രിമാരും ടെലഫോണില്‍ ചര്‍ച്ച നടത്തിയതിന്റെ വാര്‍ത്തകളും ഇന്നലെയാണ് പുറത്തു വന്നത്. ചര്‍ച്ചയില്‍ നാവികരുടെ കസ്‌റ്റഡി നീണ്ടു പോകുന്നതില്‍ മരിയോ മോണ്ടി ആശങ്ക രേഖപ്പെടുത്തിയതായാണ്‌ വിവരം. കേസില്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഇറ്റലി അസംതൃപ്‌തിയും അറിയിച്ചിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉത്തര്‍പ്രദേശില്‍ ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു

May 19th, 2012

bus-caught-fire-epathram

ന്യൂഡല്‍ഹി: സുല്‍ത്താന്‍പൂരില്‍ നിന്നു അജ്മീറിലെ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കു പോയ ബസ്സും ചരക്കു ലോറിയും ഉത്തര്‍പ്രദേശിലെ ബറിയാക്കില്‍ വെച്ച് കൂട്ടിയിടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ബസിനു തീപിടിച്ചതാണ് മരണ സംഖ്യ കൂട്ടാന്‍ കാരണം മരിച്ചവരില്‍ അധികവും അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരാണ്. അപകടസമയത്ത് ബസില്‍ അറുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജയ്‌ മല്യയുടെ മകന് വക്കീല്‍ നോട്ടീസ്‌

May 19th, 2012

siddhartha-mallya-epathram

ന്യൂഡല്‍ഹി: മദ്യ വ്യവസായിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ടീം ഉടമയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. ഐ. പി. എല്‍ ക്രിക്കറ്റില്‍ കളിക്കാനെത്തിയ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമേഴ്‌സ് ബാക്ക് ഹോട്ടലില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന് പരാതി നല്‍കിയ യുവതി തന്നെയാണ് സിദ്ധാര്‍ത്ഥ് മല്യയ്ക്കെതിരെയും വക്കീല്‍ നോട്ടീസ്‌ അയച്ചത്. ആരോപണ വിധേയനായ ലൂക്ക് പോമേഴ്‌സിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. തന്റെ ടീമിലെ താരത്തിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ധാര്‍ത്ഥ് മല്യ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത പ്രതികരണം അധിക്ഷേപകരമാണെന്ന് കാണിച്ചാണ് യുവതി നിയമ നടപടിക്കൊരുങ്ങുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക്
Next » — Next Page » ഉത്തര്‍പ്രദേശില്‍ ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine