റാഞ്ചി:തൊണ്ണൂറുകളില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ കാലിത്തീറ്റ കുംഭകോണ കേസില്‍ 69 പേര്‍ കുറ്റക്കാരാണെന്ന് സി. ബി. ഐ കോടതി. കുറ്റവാളികളില്‍ 29 പേര്‍ക്ക് ഇന്ന് കോടതി ശിക്ഷ വിധിച്ചു. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 മുതല്‍ രണ്ട് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, ജഗന്നാഥ് മിശ്ര എന്നിവര്‍ക്കെതിരെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളുണ്ട് ഇവരുടെതടക്കം ബാക്കിയുള്ളവരുടെ ശിക്ഷ മെയ് ഏഴിന് വിധിക്കും . കേസില്‍ 16 പേരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടു.
കാലിത്തീറ്റ കുംഭകോണത്തില്‍ 61 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതില്‍, ദോറോന്ത ട്രഷറിയില്‍ നിന്ന് അനധികൃതമായി 45 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, തട്ടിപ്പ്