വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം

April 18th, 2026

logo-government-of-india-ePathram
ന്യൂഡൽഹി : വനിതാ സംവരണ നിയമ ഭേദഗതി ലോക്‌സഭ ചർച്ച ചെയ്യുന്നതിന് ഇടയിൽ കേന്ദ്ര സർക്കാരിന്റെ തിരക്കിട്ട ഒരു വിചിത്ര നീക്കം.

ലോകസഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 2023 ലെ നിയമം ഏപ്രിൽ 16 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തി കേന്ദ്ര നിയമ കാര്യ മന്ത്രാലയം. വ്യാഴാഴ്ച അർദ്ധ രാത്രിയിലാണ് വിജ്ഞാപനം ഇറക്കിയത്.

2023 സെപ്റ്റംബറിലാണ് നാരീ ശക്തി വന്ദൻ അധിനിയമം എന്ന പേരിൽ ഉള്ള വനിതാ സംവരണ നിയമം പാർലമെന്‍റ് പാസ്സാക്കിയത്. ലോക്‌ സഭയിലും സംസ്ഥാന നിയമ സഭകളിലും മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് 2023 ലെ നിയമം.

എന്നാൽ 2027ലെ സെൻസസ് പ്രക്രിയ പൂർത്തിയാക്കി, മണ്ഡല പുനർ നിർണ്ണയം കഴിഞ്ഞ ശേഷം 2034ലെ ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ.

2023ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമം ആയിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തീയ്യതി പിന്നീട് പ്രഖ്യാപിക്കും എന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.

nari shakti vandan adhiniyam 2023

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്

March 15th, 2026

logo-election-commission-of-india-ePathram
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയ്യതിയാണ് പ്രഖാപിച്ചത്. 2026 ഏപ്രിൽ 9 നു കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണു പോളിങ്. പശ്ചിമ ബംഗാൾ ഒഴികെ എല്ലായിടത്തും ഒറ്റ ഘട്ടം ആയിട്ടാണ് വോട്ടെടുപ്പ്. ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.

കേരളത്തിൽ നാളെ (മാർച്ച് 16) വിജ്ഞാപനം പുറപ്പെടുവിക്കും.  പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23 ആണ്. സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 26 ആണ്. ECINET എന്ന മൊബൈൽ ആപ്പ് വഴിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.  Election Commission 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു

March 6th, 2026

restrictions-on-mobile-phone-use-for-children-under-16-years-ePathram
ബെംഗളൂരു : സോഷ്യല്‍ മീഡിയകളിൽ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിരോധനം ഏർപ്പെടുത്തി കർണ്ണാടക സർക്കാർ. സംസ്ഥാന ബജറ്റ് അവതരണ ത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നിയമ സഭയിൽ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

കുട്ടികൾക്ക് ഇടയിൽ അധികരിച്ച് വരുന്ന മൊബൈല്‍ ഫോൺ, സോഷ്യല്‍ മീഡിയ ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണം ആവുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഓണ്‍ ലൈന്‍ ക്ലാസ്സുകൾക്ക് വേണ്ടി കുട്ടികൾക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ അവര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കും. ഇപ്പോള്‍ 16 വയസിന് താഴെ യുള്ള കുട്ടികള്‍ ലോഗിന്‍ ചെയ്യുന്നതിന് മുമ്പ് അവരുടെ പ്രായം പരിശോധിക്കേണ്ടത് നിർബ്ബന്ധം ആയിരി ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള അമിതമായ ആസക്തി അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്കും പെരുമാറ്റ ദൂഷ്യത്തിലേക്കും വിദ്യാഭ്യാസത്തിലെ പിന്നാക്ക അവസ്ഥയിലേക്കും കുട്ടികളെ എത്തിക്കും എന്നുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പും കൂടെ പരിഗണിച്ച് കൊണ്ടാണ് ഈ നീക്കം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)

March 2nd, 2026

logo-suci-communist-ePathram

കൊൽക്കത്ത : യാതൊരു പ്രകോപനവും ഇല്ലാതെ ഇറാനു നേരെ യു. എസ്.-ഇസ്രായേൽ സഖ്യം നടത്തിയ സൈനിക ആക്രമണത്തെ എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) പാർട്ടി അപലപിച്ചു. കൊലയാളിയായ ഇസ്രായേൽ പ്രധാന മന്ത്രിയെ ‘സഹോദരൻ’ എന്ന് വിളിച്ച ഇന്ത്യൻ പ്രധാന മന്ത്രി മോഡിയുടെ നടപടിയെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും പാർട്ടി ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ്.

സയണിസ്റ്റ് ഇസ്രായേൽ, ഇറാനുമേൽ നടത്തിയ അതി ക്രൂരമായ സൈനിക ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ‘പ്രതിരോധ പരമായ ആക്രമണം’ എന്നത് അടിസ്ഥാന രഹിതമായ ഒരു ന്യായീകരണം മാത്രമാണ്. യു. എസ്. സാമ്രാജ്യത്വ വാദികളുടെ പൂർണ്ണ പിന്തുണയോടെ യുള്ള ധിക്കാര പരമായ സൈനിക ഇടപെടൽ ആണിത്.

യഥാർത്ഥത്തിൽ ഇത് അമേരിക്കൻ സാമ്രാജ്യത്വം ഇറാനു മേൽ നടത്തുന്ന കടന്നു കയറ്റമാണ്. ഇറാന് എതിരെയുള്ള ഈ നഗ്നമായ കടന്നാക്രമണം ഉടൻ നിർത്തണം എന്നും എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു.

ഇസ്രായേൽ പ്രധാന മന്ത്രിയെ ഭീകരതക്ക് എതിരെ യുള്ള പോരാളി എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിന് തൊട്ടു പിന്നാലെയാണ് ഇത് സംഭവിച്ചത് എന്നത് ദൗർഭാഗ്യകരം കൂടിയാണ്.

പരമാധികാര രാജ്യമായ ഇറാന് എതിരായ ഈ ആക്രണത്തിൽ നിന്ന് യു. എസ്. സാമ്രാജ്യത്വ വാദി കളെയും സയണിസ്റ്റ് ഇസ്രായേലിനെയും പിന്തിരിപ്പിക്കുന്നതിന് ശക്തമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ലോകം എമ്പാടുമുള്ള ജനങ്ങളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

സയണിസ്റ്റ് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ ഗവണ്മെന്റ് അടിയന്തരമായി വിച്ഛേദിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നും എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) കേന്ദ്ര കമ്മിറ്റി ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

വാർത്ത നൽകിയത് : സ്വപൻ ഘോഷ്, ഓഫീസ് സെക്രട്ടറി, കേന്ദ്ര കമ്മിറ്റി, എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്).

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

February 26th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് എൻ. സി. ഇ. ആർ. ടി. യുടെ എട്ടാം ക്ലാസ്സ് പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി.

ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുവാനും അപകീർത്തിപ്പെടുത്തുവാനും എത്ര ഉന്നതർ ആയാലും ആരെയും അനുവദിക്കില്ല എന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയത്തിൽ കോടതി സ്വമേധയാ (suo motu) നടപടി സ്വീകരിക്കും എന്നും സൂചിപ്പിച്ചു.

പാഠ പുസ്തകത്തിലെ ‘നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന അദ്ധ്യായ ത്തിലാണ് കോടതികളിലെ അഴിമതി യെയും കേസുകൾ കെട്ടി ക്കിടക്കുന്നതിനെയും കുറിച്ച് പരാമർശിക്കുന്നത്.

പാഠ പുസ്തകത്തിലെ ഈ ഭാഗം, അഭിഭാഷകൻ കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടയിലുള്ള അഴിമതിയെക്കുറിച്ച് നിശബ്ദത പാലിക്കുമ്പോൾ ജുഡീഷ്യറിയിലെ അഴിമതി മാത്രം എടുത്തു പറയുന്നത് ബോധ പൂർവ്വമായ നീക്കം ആണെന്നും കപിൽ സിബൽ വിമർശിച്ചു.

ഇത്തരം പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് ഇടയിൽ നീതി ന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കും. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന ഘടനക്കു തന്നെ വിരുദ്ധമായാണ് പാഠ പുസ്തകത്തിലെ പരാമർശങ്ങൾ എന്നും കോടതി നിരീക്ഷിച്ചു. Bar & Bench

- pma

വായിക്കുക: , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

2 of 1511231020»|

« Previous Page« Previous « ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
Next »Next Page » ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്) »



  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine