നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ

November 8th, 2017

indian-defence-minister-nirmala-sitaraman-ePathram

ചെന്നൈ : കേന്ദ്ര സർക്കാ രിന്റെ നോട്ട് നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയി രുന്നു എന്ന് കേന്ദ്ര പ്രതി രോധ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാ രാമൻ. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ശക്തമായ ആഘാതം നൽകി എന്നതാണ് നോട്ട് നിരോധനം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിന മായി ആചരി ക്കുന്ന ബി. ജെ. പി.യുടെ യുവ ജന സംഘടന തമിഴ് നാട്ടിൽ സംഘടി പ്പിച്ച ഒപ്പു ശേഖ രണ പ്രചരണ പരി പാടി യിൽ പങ്കെടുത്തു സംസാരി ക്കുക യായി രുന്നു കേന്ദ്ര മന്ത്രി.

തീവ്രവാദ സംഘടന കളി ലേക്കുള്ള പണം ഒഴുക്കു നിന്നതോടെ കശ്മീരിലെ ആയിരക്ക ണക്കിന് കല്ലേറു കാരെ യും അത് ബാധിച്ചു. അതോടെ സൈന്യ ത്തിനു നേരെ യുള്ള കല്ലേറ് കുറഞ്ഞു എന്നും അവര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നവംബർ 8 : കരി ദിനം ആയി ആചരിക്കും

November 8th, 2017

black-day-demonetisation-currency-notes-banned-ePathram
ന്യൂഡൽഹി : സ്വതന്ത്ര ഭാരത ത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ‘കരി ദിനം’ ആയി ആചരി ക്കു വാൻ പ്രതിപക്ഷ കക്ഷി കളും രാജ്യത്തെ സെക്കുലർ പാർട്ടി കളും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ ഉപയോ ഗിച്ചു വന്നി രുന്ന 500 രൂപ യുടേയും 1000 രൂപ യു ടേയും നോട്ടു കൾ നിർത്ത ലാക്കുന്നു എന്ന് രാത്രി എട്ടു മണിക്ക് രാജ്യ ത്തെ അഭി സംബോ ധന ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചു. വിനിമയം ചെയ്തു വന്ന കറൻസി നോട്ടു കളിൽ 86 ശത മാനവും ഒറ്റയടിക്ക് അസാധു വാക്കി യതോടെ ജന ജീവി തവും അതോ ടൊപ്പം സമ്പദ് രംഗവും അവതാള ത്തിലായി.

കള്ള പ്പണം, കള്ള നോട്ട്, ഭീകരത, നികുതി വെട്ടിപ്പ് എന്നിവ തടയുവാനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ  യി ലേക്ക് രാജ്യത്തെ നയിക്കു വാനും ആയി ട്ടാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധു വാക്കുന്നത് എന്നാ യിരുന്നു സര്‍ക്കാര്‍ വിശദീ കരണം.

എന്നാൽ മോഡി സർക്കാരിന്റെ നോട്ടു നിരോ ധനവും പിന്നീട് നടപ്പാക്കിയ ചരക്കു സേവന നികുതി (ജി. എസ്. ടി.) സംവി ധാനവും പൂർണ്ണ പരാ ജയ മാണ് എന്ന് ബി. ജെ. പി. യുടെ തൊഴിലാളി സംഘടന യായ ബി. എം. എസ്. തുറഞ്ഞു പറഞ്ഞു കഴിഞ്ഞു.

മാത്രമല്ല മുതിർന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിൻഹ, മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർ ത്ത കനുമായ അരുൺ ഷൂരി, മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ്, കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണി തുടങ്ങിയ വർ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ തെറ്റായ സാമ്പത്തിക നയ ങ്ങൾക്ക് എതിരെ വന്നു കഴി ഞ്ഞി രുന്നു.

നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡിയ യിലെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറമാക്കി  പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം ഏറെ ചർച്ച ചെയ്യ പ്പെട്ടു കഴിഞ്ഞു.

കോണ്‍ഗ്രസ്സ്, സി. പി. എം, തൃണ മൂൽ കോൺഗ്രസ്സ് തുടങ്ങി 18 പ്രതി പക്ഷ പാർട്ടി കളാണ്‌ രാജ്യ വ്യാപക മായി നവംബർ 8 കരി ദിനം ആയി ആചരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്

November 7th, 2017

manmohan-singh-epathram
ന്യൂഡൽഹി : നോട്ട് നിരോധനം മണ്ടത്തരം ആയി രുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അംഗീ കരി ക്കണം എന്ന് മന്‍മോഹന്‍ സിംഗ്. സാധാര ണ ക്കാ രിലും വ്യവ സായ രംഗ ത്തും നോട്ട് അസാധു വാ ക്കല്‍  സൃഷ്ടിച്ച പ്രത്യാ ഘാതം ചെറു തല്ല. ചെറുകിട – ഇടത്തര സംരംഭ മേഖല യിൽ വൻ തൊഴിൽ നഷ്ട മാണ് ഉണ്ടായി കൊണ്ടി രിക്കു ന്നത്.

കറൻസി നേരിട്ട് കൈമാറുന്ന ഇട പാടു കള്‍ കുറച്ചു കൊണ്ടു വന്ന് സമ്പദ്വ്യവ സ്ഥയെ ഡിജിറ്റൽ ഇട പാടു കളിലേക്ക് നയിക്കുന്ന ന്നതി നും അതി ലൂടെ കള്ള പ്പണം കണ്ടെ ത്തുവാ നുള്ള ശ്രമം ആയി രുന്നു നോട്ട് നിരോ ധനം എന്നാണ് സര്‍ക്കാര്‍ വിശദീ കരണം.

എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരി ക്കുവാൻ സാധിച്ചില്ല. ബല പ്രയോ ഗവും ഭീഷണിയും റെയ്ഡു കളും വിപ രീത ഫല മാണ് ഉണ്ടാ ക്കിയത്.

നോട്ട് നിരോധനത്തെ രാഷ്ട്രീയ വത്കരിച്ച് കാണു ന്നതി ന്റെ കാലം കഴിഞ്ഞു. ഇനി യെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യു ന്നത് അവ സാനി പ്പിച്ച് രാജ്യത്തി ന്റെ സമ്പദ് ഘടന യെ  പുനര്‍ നിര്‍മ്മി ക്കുവാൻ ആവ ശ്യമായ പദ്ധതികള്‍ ആവി ഷ്‌കരി ക്കുവാൻ നരേന്ദ്ര മോഡി തയ്യാറാവണം എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മോഡി ഇന്ന് ചെന്നൈയിൽ

November 6th, 2017

modi-epathram

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ് പ്രാദേശിക ദിനപത്രത്തിന്റെ പ്ലാറ്റിനം ജൂബിലിക്കായി ഇന്ന് ചെന്നൈയിലെത്തും. ഡിഎംകെ പ്രസിഡന്റ് കരുണാനിധിയെ മോഡി സന്ദർശിക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധര റാവു അറിയിച്ചു. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിയിൽ മോഡി എത്തും.

പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ടി വി സോമനാഥന്റെ മകളുടെ വിവാഹത്തിലും പങ്കെടുത്തതിനു ശേഷം മാത്രമേ മോഡി ദില്ലിയിലേക്ക് മടങ്ങുകയുള്ളൂ. ചെന്നൈയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തമിഴ് നാട് മുഖ്യമന്ത്രി പളനി സ്വാമിയുമായി ചർച്ച നടത്തുമെന്നും കരുതുന്നു. മറ്റു രാഷ്ട്രീയ കാര്യങ്ങളിലും തീരുമാനങ്ങളുണ്ടാകും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കശ്​മീരിന്​ സ്വയം ഭരണാധികാരം നൽകണം : പി. ചിദംബരം

October 29th, 2017

chidambaram-epathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് കൂടുതൽ സ്വയം ഭരണാ ധികാരം നൽകണം എന്ന് കോൺഗ്രസ്സ് നേതാവ് പി. ചിദം ബരം. കശ്മീരി കളു മായി നടത്തിയ ചർച്ച യിലും സ്വയം ഭരണം അവര്‍ ആഗ്രഹി ക്കുന്നു എന്നാണ് മനസ്സി ലാക്കു വാ ൻ സാധി ച്ചത്.

തീവ്ര വാദ പ്രശ്ന ങ്ങൾ നില നിൽ ക്കുന്ന കശ്മീരിന് സ്വയം ഭരണം നൽകാം എന്നു കരുതുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ ത്തക രുടെ ചോദ്യ ത്തിന് ‘അതെ’ എന്നാണ് പി. ചിദം ബരം മറുപടി നല്‍കി യത്.

ഭരണ ഘടന യുടെ 370 – ആം വകുപ്പിനെ നമ്മള്‍ മാനി ക്കണം എന്നാണ് കശ്മീര്‍ താഴ് വര യിലെ ജന ങ്ങള്‍ ആഗ്ര ഹിക്കു ന്നത്. അതായത് സ്വതന്ത്ര ഭരണാധി കാര മാണ് അവര്‍ ആഗ്രഹി ക്കുന്നത്. അവിട ത്തെ ജന ങ്ങളു ടെ ആഗ്രഹ ത്തോട് താന്‍ യോജിക്കുന്നു എന്നും പി. ചിദം ബരം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൊബൈൽ ആധാർ അടക്കം പത്ത് തിരിച്ചറിയൽ രേഖകളു മായി എയർ പോർട്ടിൽ പ്രവേശിക്കാം
Next »Next Page » അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക് »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine