ന്യൂഡല്‍ഹി : ഭാരത ത്തിന്റെ പതിനഞ്ചാമത് ഉപ രാഷ്ട്രപതി യായി വെങ്കയ്യ നായിഡു വിനെ തെര ഞ്ഞെടുത്തു. ആകെ പോൾ ചെയ്ത 771 വോട്ടു കളിൽ 516 വോട്ട് വെങ്കയ്യ നായിഡു വിനായിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയും മഹാത്മാ ഗാന്ധി യുടെ കൊച്ചു മകനു മായ ഗോപാൽ കൃഷ്ണ ഗാന്ധിയെ യായിരുന്നു നായിഡു തോൽപ്പിച്ചത്.
244 വോട്ടു കളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത്. 11 വോട്ടുകൾ അസാധുവായി. എൻ. ഡി. എ. യുടെ സ്ഥാനാർത്ഥി യായി ട്ടാണ് മുൻ കേന്ദ്ര മന്ത്രി യായ വെങ്കയ്യ നായിഡു തെര ഞ്ഞെടുപ്പിൽ മത്സരിച്ചത്.