ചെന്നൈ : തമിഴ്നാട്ടിലെ എല്ലാ സ്കൂളുകളിലും സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടു. സ്കൂളുകള്‍, കോളേജുകള്‍ മുതലായ സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസത്തില്‍ ഒരു തവണയും വന്ദേ മാതരം അവതരിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.
എല്ലാ പൗരന്മാരിലും ദേശഭക്തി വളര്‍ത്തുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു നീക്കമെന്ന് കോടതി പറഞ്ഞു. സ്കൂളുകളില്‍ തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ വന്ദേ മാതരം ആലപിക്കാമെന്നും കോടതി വ്യക്തമാക്കി. ആര്‍ക്കെങ്കിലും ഗാനം ആലപിക്കുന്നതില്‍ “മതിയായ കാരണങ്ങളാല്‍” അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അവരെ നിര്‍ബന്ധിക്കരുതെന്നും കോടതി അറിയിച്ചു.