പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം

January 12th, 2015

പ്രവാസി വോട്ടവകാശം: പ്രോക്സി വോട്ടോ ഈ-വോട്ടോ അനുവദിക്കാമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനു അനുകൂലനിലപാടുമായി കേന്ദ്ര സര്‍ക്കാര് സു‌പ്രീം കോടതിയില്‍‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.എന്നാല്‍ ഇലക്ട്രോണിക് വോട്ടാണോ, പ്രതിനിധി വഴിയുള്ള (പ്രോക്സി )വോട്ടാണോ വേണ്ടതെന്ന് തീരുമാനിക്കുവാന്‍ സമയം അനുവദിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. പ്രവാസി കാര്യമന്ത്രാലയം, വിദേശ കാര്യ മന്ത്രാലയം എന്നിവയുമായും കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ കേസിലാണ് സര്‍ക്കാറിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കിയത്.എട്ട് ആഴ്ചക്കകം ഇതു സംബന്ധിച്ച് തീരുമാനം എടുക്കുവാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എക്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇലക്ടോണിക്സ് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കുവാന്‍ ആണ് സാധ്യത എന്ന് കരുതപ്പെടുന്നു. ഇത് യാദാ‍ര്‍ഥ്യമായാല്‍ ജോലിസ്ഥലത്തിരുന്നു കൊണ്ടുതന്നെ പ്രവാസികള്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ആകും.

തങ്ങള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്നു. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കും എന്ന് വിവിധ നേതാക്കന്മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനാലാണ് പ്രവാസി വോട്ടവകാശം സംബന്ധിച്ച് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞപ്പോള്‍ അനുകൂല നിലപാട് എടുത്തതും.

കേരളത്തില്‍ നിന്നും 50 ലക്ഷത്തോളം പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും കൂടുതല്‍ പങ്കാളിത്തം ഇവിടെ നിന്നും തന്നെ ആയിരിക്കും. ഓരോ നിയമ മണ്ഡലത്തില്‍ നിന്നും ആയിരക്കണക്കിനു പ്രവാസി വോട്ടുകള്‍ ഉണ്ടാകും. പതിനായിരമോ അതില്‍ താഴെയോ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആണ് പല സ്ഥാനാര്‍ഥികളും വിജയിക്കാറ്. കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ മാത്രമല്ല ഏതു മുന്നണി ഭരിക്കണം എന്നു പൊലും ഒരു പക്ഷെ പ്രവാസികളുടെ വോട്ടാകും.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍

October 22nd, 2014

boxing-sarita-devi-epathram

ന്യൂഡെല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിനു ബോക്സിംഗ് താരം എല്‍. സരിതാ ദേവിക്ക് സസ്പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ആണ് സരിതാ ദേവിയേയും പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയും സസ്പെന്റ് ചെയ്തത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍.

സസ്പെന്‍ഷന്‍ മൂലം കൊറിയയില്‍ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ ഷിപ്പ് ഉള്‍പ്പെടെ ചില മത്സരങ്ങള്‍ സരിതയ്ക്ക് നഷ്ടമാകും. ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റ സരിത ജഡ്ജിമാര്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് മെഡല്‍ നിരസിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെഡല്‍ സ്വീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എങ്കിലും അസോസിയേഷന്‍ അവരെ സസ്പെന്റ് ചെയ്യുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചൊവ്വാ പര്യവേക്ഷണം : മംഗള്‍യാന്‍ ഭ്രമണ പഥത്തില്‍

November 6th, 2013

mangalyan-india-mars-mission-launched-2013-ePathram
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യ വേക്ഷണ പേടകമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 2.38-ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ത്തില്‍നിന്ന് പി. എസ്. എല്‍. വി. സി-25 കുതിച്ചുയര്‍ന്നു. വിക്ഷേപണ ത്തിന്റെ നാലു ഘട്ടങ്ങള്‍ പിന്നിട്ട് 43 മിനിറ്റിനു ശേഷം മംഗള്‍യാനെ ഭ്രമണ പഥ ത്തില്‍ എത്തിക്കുകയും ചെയ്തു. ദക്ഷിണ അമേരിക്കയ്ക്ക് മുകളില്‍വെച്ചാണ് മംഗള്‍യാനെ ഭൂഭ്രമണ പഥത്തില്‍ വിക്ഷേപിച്ചത്.

1,340 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍, ചൊവ്വ യുടെ ഭ്രമണ പഥ ത്തിലേ ക്കുള്ള യാത്ര യില്‍ 40 കോടി കിലോ മീറ്ററോളം ദൂരമാണ് സഞ്ചരിക്കുക. 1965-ല്‍ അമേരിക്കന്‍ പര്യ വേക്ഷണ വാഹന മായ ‘മറൈന്‍ 4’ ആണ് ആദ്യ മായി ചൊവ്വ യുടെ ദൃശ്യങ്ങള്‍ ഭൂമി യിലേക്ക് അയച്ചത്. ഇതു വരെ 51 ദൗത്യ ങ്ങളാണ് ചൊവ്വ ലക്ഷ്യമിട്ട് നടന്നി ട്ടുള്ളത്. ഇതില്‍ 21 എണ്ണം മാത്രമാണ് വിജയം കണ്ടത്.

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചൊവ്വ യില്‍ ഇറങ്ങിയ അമേരിക്ക യുടെ ‘ക്യൂരിയോസിറ്റി’ ഇപ്പോഴും പര്യ വേക്ഷണം തുടരുക യാണ്.

മംഗള്‍യാന്‍ ചൊവ്വ യുടെ ഭ്രമണ പഥത്തില്‍ എത്തിയാല്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് ആയിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സിനിമയിലെ ഋതു മാഞ്ഞു

May 30th, 2013

കൊല്‍ക്കത്ത: ചലച്ചിത്രകലക്ക് പുതിയ ഭാവുകത്വം പകര്‍ന്ന പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷ് (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്താരാഷ്ട മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ചിത്രാംഗദയാണ് ഋതുപര്‍ണ്ണ ഘോഷിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ഈ ചിത്രത്തില്‍ അദ്ദേഹം നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ലിംഗ പരമായ അസ്തിത്വത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കോറിയോഗ്രാഫറായ ഒരു കഥാപാത്രത്തെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ ഹിരര്‍ അംഗതി ആണ് അദ്ദെഹത്തിന്റെ ആദ്യ ചിത്രം. ഉന്നീസെ, ചോകര്‍ബലി, ഏപ്രില്‍ തുടങ്ങിവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. മികച്ച ചിത്രം, തിരക്കഥ, നടി തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലായി 12 തവണ ഋതുപര്‍ണ്ണഘോഷിന്റെ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി

May 3rd, 2013

ഭികിവിണ്ടി: പാക്കിസ്ഥാന്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തേക്ക് പഞ്ചാബ് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചു. സരബിന്റെ കുടുമ്പത്തിനു ഒരുകോടിയുടെ സഹായധനം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയീല്‍ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സരബ്ജിത്തിന്റെ മൃതദേഹം വിട്ടു നല്‍കിയതെന്ന് ഇന്ത്യയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അമൃത് സറില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍‌നോട്ടത്തിലായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്.സരബ്ജിത്തിന്റെ കൊലപാതകത്തെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ
Next »Next Page » മുന്‍ കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസ് അറസ്റ്റിൽ »



  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine