പ്രതിഷേധം: പാക്ക് പ്രതിനിധികളെ നരേന്ദ്ര മോഡി മടക്കിവിട്ടു
വൈബ്രന്റ് ഗുജറാത്ത് ബിസിനസ്സ് സമ്മേളനത്തിനെത്തിയ പാക്കിസ്ഥാന്‍ പ്രതിനിധികളെ ഗുജറാത്ത് മുഖ്യമന്ത്രി മടക്കിയയച്ചു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയതിലും അവരുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിലും പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്‍ പ്രതിനിധി സംഘത്തോട് മടങ്ങിപ്പോകുവാന്‍ മോഡി ആവശ്യപ്പെട്ടത്. കറാച്ചി ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയെ പ്രതിനിധീകരിച്ച് 22 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇന്ത്യയില്‍ എത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച ബിസിനസ്സ് സമ്മേളനത്തില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്തിയിരുന്നു. അതിര്‍ത്തിയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ മോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മുമ്പ് നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലാണ് മോഡി ശ്രദ്ധ ചെലുത്തുന്നത്. ഗുജറത്തില്‍ വലിയ തോതില്‍ ഉള്ള വ്യവസായ നിക്ഷേപങ്ങള്‍ കൊണ്ടു വരുവാനാണ് വൈബ്രന്റ് ഗുജറത്ത് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. വലിയ തോതില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചും വിവിധ തരത്തില്‍ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കിയും സംസ്ഥനത്തേക്ക് വ്യവസായങ്ങളെ ആകര്‍ഷിക്കുവാന്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് അദ്ദേഹം .