കൊല്‍ക്കത്ത: ചലച്ചിത്രകലക്ക് പുതിയ ഭാവുകത്വം പകര്‍ന്ന പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷ് (49) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അന്താരാഷ്ട മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുള്ള നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ചിത്രാംഗദയാണ് ഋതുപര്‍ണ്ണ ഘോഷിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ഈ ചിത്രത്തില്‍ അദ്ദേഹം നായകവേഷത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ലിംഗ പരമായ അസ്തിത്വത്തിന്റെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കോറിയോഗ്രാഫറായ ഒരു കഥാപാത്രത്തെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ ഹിരര്‍ അംഗതി ആണ് അദ്ദെഹത്തിന്റെ ആദ്യ ചിത്രം. ഉന്നീസെ, ചോകര്‍ബലി, ഏപ്രില്‍ തുടങ്ങിവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളില്‍ പെടുന്നു. മികച്ച ചിത്രം, തിരക്കഥ, നടി തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലായി 12 തവണ ഋതുപര്‍ണ്ണഘോഷിന്റെ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, ചരമം