ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായുള്ള വിവിധ ജോലികള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടി.സി.എസ്) സ്വന്തമാക്കി. ഇതനുസരിച്ച് 1,100 കോടി രൂപയുടെ കരാര്‍ ആണ് ടി.സി.എസിനു ലഭിക്കുക. ഇന്ത്യ പോസ്റ്റ് 2012 എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതി അനുസരിച്ച് കോര്‍ ബാങ്കിങ്ങ് മാതൃകയില്‍ ഇന്ത്യയിലെ തപാല്‍ ആപ്പീസുകളെ ബന്ധിപ്പിക്കുന്നതുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ശൃംഘലയായി ഇത് മാറും.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം