സോള്‍: മാര്‍ച്ച് 26, 27 തീയതികളില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത് ഉള്‍പ്പെടെ നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി. ദ. കൊറിയന്‍ പ്രസിഡന്‍റ് ലീ മ്യുങ് ബാകുമായി പ്രധാനമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. കൊറിയയുമായി ഇന്ത്യയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളായിരിക്കും മന്‍മോഹന്‍-ലീ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരുക. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെ 57 ലോക നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. പാക് ആണവ സുരക്ഷയെ പറ്റി പ്രധാനമന്ത്രി ആണവസുരക്ഷാ ഉച്ചകോടി ഇന്ത്യയുടെ ആശങ്ക അറിയിക്കും. ആണവ ഭീകരത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും