ന്യൂഡെല്‍ഹി/ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു വട്ടംകൂടി പ്രകോപനം ഉണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. ഇതിനാവശ്യമായ നിര്‍ദ്ദേശം ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ മേഘലാ കമാന്റിനു നല്‍കിയതായി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് വ്യക്തമാക്കി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സൈന്യം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്തു വെല്ലുവിളിയും നേരിടുവാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം നിഷ്ഠൂരമായി വധിക്കുകയും ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.പാക്കിസ്ഥാന്‍ സൈനിക മര്യാദകള്‍ ലംഘിച്ചുവെന്നും പ്രകോപനം ഒന്നുമില്ലാതെയാണ് പാക്ക് സൈന്യം കൊലനടത്തിയതെന്നും ജനറല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പാക്കിസ്ഥാന്റെ ഉന്നത സൈനിക വിഭാഗത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരൊപിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഇരു രാജ്യത്തിന്റേയും സൈനിക പ്രതിനിധികള്‍ പങ്കെടുത്ത ഫ്ലാഗ് മീറ്റില്‍ പാക്കിസ്ഥാന്റെ നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ലാന്‍സ് നായിക് ഹോം രാജിന്റെ വെട്ടിയെടുത്ത ശിരസ്സ് തിരികെ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു പങ്കില്ലെന്നാണ് അവരുടെ നിലപാട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, യുദ്ധം, രാജ്യരക്ഷ