ന്യൂഡൽഹി : ഇന്ത്യാ പാൿ അതിർത്തിയിലെ സംഘർഷം അനുദിനം മുറുകുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയുടെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് പാക്കിസ്ഥാൻ ആളുകളെ കുടിയൊഴിപ്പിച്ചു തുടങ്ങി. ഔദ്യോഗികമായ സ്ഥിരീകരണം ഒന്നുമില്ലെങ്കിലും അതിർത്തിയിൽ പാക്കിസ്ഥാൻ ആർട്ടിലറി റെജിമെന്റിനെ വിന്യസിച്ചു എന്നാണ് സൂചന. ബ്രിഗേഡിയർ തലത്തിൽ പതാക യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഇരു വിഭാഗവും മറു വിഭാഗമാണ് വെടിനിർത്തൽ ലംഘിച്ചത് എന്നണ് ആരോപിക്കുന്നത്.
പാക്കിസ്ഥാൻ ഇനിയും വെടിനിർത്തൽ ലംഘനം തുടർന്നാൽ ഇന്ത്യൻ സൈന്റ്യം ശക്തമായി തന്നെ തിരിച്ചടിക്കും എന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ബിക്രം സിങ്ങ് മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ വെടി ഉതിർത്താൽ ഉടനടി തിരിച്ച് ആക്രമിക്കാൻ സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സംഘർഷത്തിന് പുറകിൽ ഭീകര പ്രസ്ഥാനങ്ങളുടെ സ്വാധീനം തള്ളിക്കളയാൻ ആവില്ല. കേവലം ഒരാഴ്ച്ച മുൻപാണ് ലെഷ്കർ എ തൊയ്ബ തലവൻ ഹാഫിസ് സയീദ് നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടെന്ന വിവരം ലഭിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പാക്കിസ്ഥാന്, യുദ്ധം, രാജ്യരക്ഷ