ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കും

February 22nd, 2012

Giulio-Terzi-epathram

ന്യൂഡല്‍ഹി: ഇറ്റലി വിദേശകാര്യ മന്ത്രി ഗിയുലിയോ  ടെര്‍സി ചൊവ്വാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മല്‍സ്യതൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് നടന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരുവാനും പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുവാനുമാണ്  ടെര്‍സിയുടെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെത്തിയ ഇറ്റലി വിദേശകാര്യ സഹമന്ത്രി സ്റ്റീഫന്‍ ഡി മിസ്തുറ പറഞ്ഞു.

‘സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ കാണുന്നത്. ഇതില്‍ ഞങ്ങള്‍ ഏറെ ഖേദം പ്രകടിപ്പിക്കുകയാണ്. കേരളത്തിലെ പാവപ്പെട്ട കുടംബ്ധിലെ രണ്ട് മല്‍സ്യതൊഴിലാളികള്‍ക്കാണ് ജിവന്‍ നഷ്ടപ്പെട്ടത്’ മിസ്തുറ പറഞ്ഞു. അതേസമയം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് അന്താരാഷ്ട്ര സമുദ്ര ഭാഗത്താണ് സംഭവം നടന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍  അന്വേഷണം നടക്കേണ്ടതുണ്ടെന്നും നയതന്ത്രതലത്തിലെ ചര്‍ച്ചകള്‍ തുടരുമെന്നും ഇറ്റലിയില്‍ നിന്നും വിദേശ കാര്യമന്ത്രി ഗിയുലിയോ  ടെര്‍സി എത്തിയാല്‍ ഇക്കാര്യം തീരുമാനിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി പ്രണീത് കൗറുമായി മിസ്തുറ കൂടിയാലോചന നടത്തി. നാവികരുടെ കാര്യത്തില്‍ ഇന്ത്യന്‍ നിയമവുമായി മുന്നോട്ടുപോവുമെന്ന് സഹമന്ത്രി പ്രണീത് കൗര്‍ വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറ്റാലിയന്‍ കമ്പനി 25 ലക്ഷം കെട്ടിവെക്കണം: ഹൈക്കോടതി

February 22nd, 2012

Kerala_High_Court-epathram

ന്യൂഡല്‍ഹി: 25 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവെച്ചാല്‍  ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലക്സി മോചിപ്പിക്കാമെന്ന്  കേരള ഹൈകോടതി. മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തത്‌. കുറ്റക്കാരാണെന്ന് കണ്ട് രണ്ടു ഇറ്റാലിയന്‍ നാവിക സുരക്ഷാ സേനാംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഈ  വിധി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും നടപടികളും കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ടായിരിക്കുമെന്നും കോടതി അറിയിച്ചു. എന്നാല്‍ കപ്പല്‍ മോചിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് ജലസ്റ്റിന്റെ കുടുംബം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടല്‍ വെടിവെപ്പ്; വിചാരണ യു.എന്‍ നിയമപ്രകാരം വേണം. ഇറ്റലി

February 20th, 2012

ന്യൂദല്‍ഹി: കൊല്ലം തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരെ വെടിവെച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരായ ലെസ്റ്റോറെ മാര്‍സി മിലാനോ, സല്‍വതോറെ ഗിറോണെ എന്നിവര്‍ക്ക്  നയതന്ത്ര പരിരക്ഷ ആവശ്യപ്പെടുമെന്നും, അന്വേഷണം ഇറ്റലിയില്‍ നടത്തണമെന്നും വിചാരണ യു.എന്‍ നിയമപ്രകാരമാകണമെന്നും  കോടതിയോട് ആവശ്യപ്പെടും  ഇറ്റാലിയന്‍ അഭിഭാഷകര്‍ അറിയിച്ചു. ഇറ്റാലിയന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായ കപ്പലിലെ സുരക്ഷാ ഗാര്‍ഡുകളുള്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഉമ്പ്രറ്റോ വിറ്റേലിയും പൊലീസ് കസ്റ്റഡിയിലാണ്. ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്റിക ലെക്സിയില്‍ നിന്ന് വെടിയേറ്റ് സെലസ്റ്റിന്‍, പിങ്കു എന്നിവര്‍ കൊല്ലപ്പെട്ടത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക്ക് പരേഡില്‍ പെണ്‍പെരുമ

January 27th, 2012

sneha-shekhawat-epathram

ന്യൂഡല്‍ഹി: 63മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ 144 പേരടങ്ങുന്ന ഇന്ത്യന്‍ എയര്‍ഫോഴ്സ് സൈന്യ വിഭാഗത്തെ നയിച്ച് വനിത പൈലറ്റ് ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം നേടി. രാജസ്ഥാനിലെ സിക്കാറില്‍ നിന്നുളള സ്നേഹ ഷേഖാവത് എന്ന വനിത പൈലറ്റാണ് പരേഡില്‍  സൈനിക സംഘത്തെ സ്നേഹ  നയിച്ചത്. കാണികള്‍ ആര്‍പ്പു വിളിച്ചു കൊണ്ടു സ്നേഹയെ അഭിനന്ദിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ ദേഹപരിശോധന; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

November 17th, 2011

abdul-kalam-epathram

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനെ ദേഹപരിശോധന നടത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ഏജന്‍സിയിലെ രണ്ട് ഉദ്യോഗസ്ഥരെ അമേരിക്ക ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.
സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അമേരിക്ക കലാമിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സപ്തംബര്‍ 29ന് അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ വെച്ചും വിമാനത്തിനകത്ത് വെച്ചും രണ്ട് തവണയാണ് അദ്ദേഹത്തെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയത്. കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹം ആരാണെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി എങ്കിലും അതൊന്നും ശ്രദ്ധിയ്ക്കാതെ വിമാനത്തിനുള്ളില്‍ വച്ച് കലാമിന്റെ കോട്ടും ഷൂസും അഴിച്ചുമാറ്റിയാണ്  ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

21 of 391020212230»|

« Previous Page« Previous « ടീം ഇന്ത്യക്ക് മിന്നുന്ന ജയം
Next »Next Page » സിസ്റ്റര്‍ വല്‍സജോണ്‍ വധം: 8 പേര്‍ പിടിയില്‍ »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine