ചൈനയും റഷ്യയും തമ്മില്‍ സുപ്രധാന കരാറുകള്‍

October 14th, 2009

china-russiaചൈനയില്‍ സന്ദര്‍ശനം നടത്തുന്ന റഷ്യന്‍ പ്രധാന മന്ത്രി വ്ലാഡിമിര്‍ പുടിന്‍ 3.5 ബില്യണ്‍ ഡോളറിന്റെ ചില സുപ്രധാന ഇന്ധന കരാറുകളില്‍ ചൈനയുമായി ഒപ്പു വെച്ചു. ഇതോടെ വികസനത്തിന്റെ കുതിച്ചു കയറ്റം നടത്തിക്കൊണ്ടിരിക്കുന്ന ചൈനക്ക് പ്രതിവര്‍ഷം എഴുപത് ബില്യണ്‍ ചതുരശ്ര മീറ്റര്‍ ഇന്ധനം റഷ്യ നല്‍കും. എന്നാല്‍ ഇന്ധനത്തിന്റെ വിലയെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.
 
സൈനിക രംഗത്ത് സുപ്രധാനമായ ഒരു കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെക്കുകയുണ്ടായി. തങ്ങളുടെ മിസൈല്‍ വിക്ഷേപണ പദ്ധതികളെ പറ്റി മുന്‍‌കൂര്‍ വിവരം നല്‍കുന്നതിനുള്ള ധാരണാ പത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സൌഹൃദത്തിന്റെ പാതയിലുള്ള ഒരു പുതിയ കാല്‍‌വെപ്പായി കണക്കാക്കപ്പെടുന്നു.
 


Russia to supply gas to China


 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇറാന്‍ ഇന്ത്യയെ തഴഞ്ഞ് ചൈനയ്ക്ക് എണ്ണ നല്‍കും

October 11th, 2009

South-Azadegan-oilfieldഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷാ പദ്ധതിയ്ക്ക് തിരിച്ചടി നല്‍കി കൊണ്ട് ഇറാന്‍ തങ്ങളുടെ എണ്ണപ്പാട വികസനത്തിനായി ചൈനയെ കൂട്ട് പിടിക്കുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഈ കാര്യത്തില്‍ ഇതേ വരെ ഇറാന്‍ നടത്തിയിട്ടില്ലെങ്കിലും കാര്യങ്ങളുടെ ഗതി ഈ ദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
 
പ്രതിദിനം 2.6 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ദക്ഷിണ അസാദേഗാന്‍ എണ്ണപ്പാടം ചൈനയ്ക്ക് നല്‍കാന്‍ കഴിഞ്ഞയാഴ്‌ച്ച ഇറാന്‍ ധാരണയിലെത്തി. ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന ദക്ഷിണ പാര്‍സ്-12 എന്ന എണ്ണപ്പാടത്തിലെ 60 ശതമാനത്തോളം അംഗോളയ്ക്കും നല്‍കിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പെട്രോളിയം വകുപ്പിന് ഇനി എന്തെങ്കിലും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുമെന്നാണ് സൂചന.
 
ഒക്ടോബര്‍ 13ന് ബെയ്ജിംഗില്‍ നടക്കുന്ന ഷാങ്‌ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തില്‍ താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യും എന്ന് പെട്രോളിയം മന്ത്രി പറയുന്നുണ്ടെങ്കിലും മന്ത്രാലയത്തിന്റെ ഇത്രയും നാളത്തെ അനാസ്ഥയാണ് ഇന്ത്യക്ക് ഈ നഷ്ടം വരുത്തി വെച്ചത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
 
ഇന്ത്യാ – പാക് – ഇറാന്‍ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യ കാണിക്കുന്ന താല്‍പ്പര്യമില്ലായ്മ ഇറാനെ ചൊടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇറാന്‍ – ചൈനീസ് കൂട്ടു കെട്ടിന് കാരണമായത്. ഇറാനും പാക്കിസ്ഥാനും ഈ പദ്ധതിയുമായി ഏറെ മുന്നോട്ട് പോയി എങ്കിലും യു.പി.എ. സര്‍ക്കാര്‍ ഈ കാര്യത്തില്‍ വലിയ താല്പര്യം കാണിച്ചിട്ടില്ല. ഇന്ത്യ ഇനിയും തങ്ങളുടെ തീരുമാനം വൈകിച്ചാല്‍ ഈ പദ്ധതിക്ക് ചൈനയെ കൂട്ട് പിടിക്കും എന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 


India loses Iran oilfield to China


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുരക്ഷാ സമിതി – ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി

October 7th, 2009

shashi-tharoorഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് ഇന്ത്യ യു.എ.ഇ. യുടെ പിന്തുണ തേടി. കേന്ദ്ര വിദേശ കാര്യ മന്ത്രി ശശി തരൂരിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ രണ്ടാം പാദത്തിലാണ് ഈ സുപ്രധാന നയതന്ത്ര നീക്കം നടന്നത്. യു.എ.ഇ. യുമായി കൂടുതല്‍ രാഷ്ട്രീയ സാമ്പത്തിക സഹകരണത്തിന് താല്പര്യം പ്രകടിപ്പിച്ച മന്ത്രി ഐക്യ രാഷ്ട്ര സഭാ സുരക്ഷാ സമിതിയിലേയ്ക്കുള്ള താല്‍ക്കാലിക അംഗത്വത്തിന് യു.എ.ഇ.യുടെ പിന്തുണ ആവശ്യപ്പെട്ടു. ജി-20 ലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യ ലോക സമ്പദ് ഘടനയില്‍ സുപ്രധാന സ്വാധീനം ചെലുത്താന്‍ പ്രാപ്തമായി എന്ന് പറഞ്ഞു. ഇതോടൊപ്പം രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്ന സുരക്ഷാ കൌണ്‍സിലിലും ഇന്ത്യക്ക് പ്രവേശനം അനുവദിക്കണം. സുരക്ഷാ കൌണ്‍സില്‍ വിപുലീകരിക്കുമ്പോള്‍ അത് ഇന്ത്യക്കു പുറമെ ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തി കൊണ്ടാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എണ്ണ വ്യാപാരത്തിന് ഇനി ഡോളര്‍ വേണ്ട

October 6th, 2009

dollars-demiseജി.സി.സി. രാജ്യങ്ങളുടെ ഏകീകൃത കറന്‍സി നടപ്പിലാവു ന്നതോടെ എണ്ണ വ്യാപാരത്തിന് ഡോളര്‍ വിനിമയം നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അമേരിക്കന്‍ സമ്പദ് ഘടനയിലെ ഇടിവാണ് ഈ നീക്കത്തിനു പിന്നില്‍. എന്നാല്‍ ഡോളറിനു പകരം തങ്ങളുടെ കറന്‍സി പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമവുമായി റഷ്യയും ചൈനയും ഫ്രാന്‍സും ജപ്പാനും സജീവമായി രംഗത്തുണ്ട്.
 
ഇതിനെല്ലാം പകരമായി എണ്ണ വ്യാപാരത്തിന് സ്വര്‍ണ്ണം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. സ്വര്‍ണ്ണത്തിന്റെ പെട്ടെന്നുള്ള വിലക്കയറ്റത്തിനു ഇത് ഒരു കാരണമാണ് എന്ന് കരുതപ്പെടുന്നു. ചൈന, റഷ്യ, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ബാങ്കിംഗ് പ്രതിനിധികള്‍ തമ്മില്‍ ഉന്നത തല രഹസ്യ ചര്‍ച്ചകള്‍ നടന്നു. ഇത് എണ്ണ വ്യാപാരത്തില്‍ ഡോളറിന്റെ അന്ത്യം കുറിക്കും എന്നതിന്റെ സൂചനയാണ്. ഈ വിവരം അമേരിക്കക്ക് അറിയാമെങ്കിലും വിശദാംശങ്ങള്‍ ലഭ്യമല്ല. തങ്ങളുടെ സുഹൃദ് രാജ്യങ്ങളായ ജപ്പാനും അറബ് ലോകവും മറു പുറത്താവുന്നത് അമേരിക്കക്ക് തലവേദനയാവും.
 
അടുത്ത കാലത്തായി അറബ് ജനതയുമായി ചൈന കൂടുതല്‍ അടുക്കുന്നതും അമേരിക്ക ആശങ്കയോടെയാണ് നോക്കി കാണുന്നത്. അമേരിക്കയും ചൈനയും തമ്മില്‍ ആസന്നമായ ഒരു സാമ്പത്തിക യുദ്ധത്തിന്റെ സൂചനയാണിത്. തങ്ങളുടെ വ്യവസായങ്ങള്‍ അമേരിക്കയെ പോലെ ഊര്‍ജ്ജക്ഷമ മല്ലാത്തതിനാല്‍ ചൈന അമേരിക്കയേക്കാള്‍ അധികം എണ്ണ ഉപയോഗിക്കുന്നുണ്ട്. എണ്ണ വ്യാപാരത്തിനു ഡോളറിനു പകരം സ്വര്‍ണ്ണം മതി എന്നാണ് ചൈനീസ് പക്ഷം. അബുദാബി, സൌദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ ഡോളര്‍ ശേഖരം 2.1 ട്രില്യണ്‍ കവിയും. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ വിനിമയത്തിലേക്ക് എണ്ണ വ്യാപാരം മാറുന്നത് അമേരിക്കക്ക് വന്‍ തിരിച്ചടിയാവും നല്‍കുന്നത് എന്നതിന് തര്‍ക്കമില്ല.
 
അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിലും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ ഇടയിലുമുള്ള അമേരിക്കന്‍ ഇടപെടലില്‍ നീരസമുള്ള ചൈന, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, ഡോളറിന്റെ അന്ത്യം കുറിക്കുകയും ചെയ്യാനുള്ള കഠിന ശ്രമത്തിലാണ്. ചൈനയുടെ അറുപത് ശതമാനം എണ്ണയും ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത് എന്നത് തന്നെ ഇതിനു കാരണം.
 
തങ്ങളുടെ വിദേശ നാണ്യ ശേഖരം ഡോളറില്‍ നിന്നും മാറ്റി യൂറോ ആക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ഇറാന്‍ സ്വീകരിച്ചിരുന്നു. മറ്റ് അറബ് രാജ്യങ്ങള്‍ കൂടി ഡോളര്‍ ഉപേക്ഷിക്കുന്നതോടെ ഡോളറിന്റെ അന്ത്യം സുനിശ്ചിതമാകും. ഒപ്പം അമേരിക്കയുടെ ലോകാധിപത്യവും. എന്നാല്‍ കഴിഞ്ഞ തവണ, ഒരു എണ്ണ ഉല്‍പ്പാദക രാജ്യം ഇത്തരമൊരു നീക്കം നടത്തിയതിന്റെ അനന്തര ഫലങ്ങള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. തങ്ങളുടെ എണ്ണ, ഡോളറിനു പകരം യൂറോയില്‍ വില്‍ക്കും എന്ന് പ്രഖ്യാപിച്ചതിനു മാസങ്ങള്‍ ക്കുള്ളിലാണ് അമേരിക്കയും ബ്രിട്ടനും ഇറാഖിനെ ആക്രമിച്ചത്.
 


Move to end US Dollar for oil trading


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐക്യ രാഷ്ട്ര സഭ ഗാന്ധി സ്റ്റാമ്പ് പുറത്തിറക്കി

October 4th, 2009

UN-Gandhi-Stampഅന്താരാഷ്ട്ര അഹിംസാ ദിന ആചരണത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ 140‍ാം ജന്മ ദിനത്തില്‍ ഐക്യ രാഷ്ട്ര സഭ ഗാന്ധിജിയുടെ ചിത്രത്തോട് കൂടിയ സ്റ്റാമ്പ് പുറത്തിറക്കി. മിയാമിയിലെ പ്രശസ്ത ചിത്രകാരന്‍ ഫെര്‍ഡി പചീക്കൊ വരച്ച ഗാന്ധിജിയുടെ ചിത്രമാണ് സ്റ്റാമ്പില്‍ ഉള്ളത്. ഒരു ഡോളറാണ് സ്റ്റാമ്പിന്റെ വില. മഹാത്മാ ഗാന്ധിയുടെ ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായി അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹിംസാ ദിനാ‍ചരണം സംഘടിപ്പിയ്ക്കുകയുണ്ടായി.
 


UN releases stamp of Mahatma Gandhi


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റും ജീവനക്കാരനും തമ്മിലടി
Next »Next Page » തമിഴ് അഭയാര്‍ത്ഥികള്‍ക്ക് റെസിഡന്റ് പദവി നല്‍കാന്‍ നീക്കം »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine