സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് : നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

October 17th, 2022

supreme-court-chief-justice-d-y-chandrachud-ePathram_
ന്യൂഡൽഹി : രാജ്യത്തിന്‍റെ 50 ആമത് ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് (ധനഞ്ജയ യശ്വന്ത് ചന്ദ്ര ചൂഡ്) 2022 നവംബർ 9 ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് യു. യു. ലളിത് തന്‍റെ പിൻഗാമിയായി ജസ്റ്റിസ് ചന്ദ്ര ചൂഡിനെ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ വകുപ്പു മന്ത്രി കിരൺ റിജിജു വാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്ര ചൂഡിന് ഉണ്ടാവുക. 2024 നവംബര്‍ 10 നു അദ്ദേഹം വിരമിക്കുകയും ചെയ്യും.

നിലവിൽ ജസ്റ്റിസ് ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയാണ് ഡി. വൈ. ചന്ദ്ര ചൂഢ്. 2016 മെയ് 13 നാണ് ജസ്റ്റിസ് ചന്ദ്ര ചൂഡ് സുപ്രീം കോടതിയിലേക്ക് എത്തിയത്. അതിനു മുമ്പ്, 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് ആയിരുന്നു.

2000 മാർച്ച് മുതൽ 2013 ഒക്ടോബര്‍ വരെ ബോംബെ ഹൈക്കോടതി ജഡ്ജി ആയിരുന്നു.1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതു വരെ കേന്ദ്ര സര്‍ക്കാരിന്‍റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ) ചീഫ് ജസ്റ്റിസ്സ് ആയിരുന്ന, ഇന്ത്യ യുടെ പതിനാറാമത് ചീഫ് ജസ്റ്റിസ്സ് വൈ. വി. ചന്ദ്ര ചൂഢ് ഇദ്ദേഹത്തിന്‍റെ പിതാവ് ആയിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ്

July 25th, 2022

central-minister-rajnath-singh-ePathram
ജമ്മു: പാക് അധീന ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ് എന്നും അത് അങ്ങിനെ തന്നെ തുടരും എന്നും കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി രാജ്‌ നാഥ് സിംഗ്. കാർഗിൽ യുദ്ധം ജയിച്ചതിന്‍റെ ഭാഗമായി ജമ്മുവിൽ നടത്തിയ 23-ആം കാര്‍ഗില്‍ വിജയ ദിവസില്‍ ഇന്ത്യന്‍ സൈനികരുടെ ജീവ ത്യാഗത്തെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. പാക്ക് അധീന കശ്മീര്‍ വിഷയത്തില്‍ പാര്‍ലി മെന്‍റില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. കശ്മീര്‍ എന്നെന്നും ഇന്ത്യയുടെ ഭാഗം ആയിരിക്കും.

1962 ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കെ ലഡാക്കിലെ നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തത് വെച്ചു നോക്കുമ്പോള്‍, ഇന്ന് ലോക ത്തെ ഏറ്റവും കരുത്തരായ രാജ്യം ഇന്ത്യയാണ് എന്നും രാജ്‌ നാഥ് സിംഗ് പറഞ്ഞു. 1947 ന് ശേഷം എല്ലാ യുദ്ധങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി. എന്നിട്ടും അവർ ഇന്ത്യക്ക് എതിരെ നിഴൽ യുദ്ധം നടത്തുകയാണ്.

ബാബാ അമര്‍ നാഥ് ഇന്ത്യയിലും മാ ശര്‍ദ ശക്തി നിയന്ത്രണ രേഖയില്‍ ഉടനീളവും ആയിരിക്കെ, പാക്ക് അധീന കശ്മീര്‍ ഇന്ത്യക്ക് പുറത്താവുക സാദ്ധ്യമല്ല. ശിവന്‍റെ രൂപത്തിലുള്ള ബാബാ അമര്‍നാഥ് നമ്മളോട് ഒപ്പം തന്നെയാണ്. നിയന്ത്രണ രേഖയുടെ മറ്റൊരു വശത്ത് ശര്‍ദ ശക്തി ദേവിയും ഉണ്ട്. ശര്‍ദ എന്ന് അറിയപ്പെടുന്ന സരസ്വതി ദേവിയുടെ ക്ഷേത്ര അവശിഷ്ടങ്ങളുള്ള ശര്‍ദ പീഠത്തെ സൂചിപ്പിച്ചാണ് രാജ്‌ നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് ഖലീഫയോടുള്ള ആദരം : ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം

May 14th, 2022

uae-president-sheikh-khalifa-bin-zayed-passes-away-ePathram
ന്യൂഡല്‍ഹി : അന്തരിച്ച യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി 2022 മെയ് 14 ശനിയാഴ്ച, രാജ്യത്ത് ദുഃഖാചരണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും നിർദ്ദേശം നൽകി.

സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും. കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ 2022 മെയ് 13 വെള്ളിയാഴ്ച യാണ് അന്തരിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

യു. എ. ഇ. രാഷ്ട്ര പിതാവും പ്രഥമ പ്രസിഡണ്ടും ആയിരുന്ന പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്‍റെ നിര്യാണത്തെ തുടർന്ന് 2004 നവംബർ രണ്ടിനാണ് രണ്ടാമത്തെ പ്രസിഡണ്ടായി ശൈഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അധികാരം ഏറ്റെടുത്തത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ e-പാസ്സ് പോര്‍ട്ട്

January 6th, 2022

indian-blue-passport-ePathram
ന്യൂഡല്‍ഹി : ആഗോള തലത്തില്‍ ഇമിഗ്രേഷന്‍ നടപടി കള്‍ സൗകര്യ പ്രദമാക്കുന്നതിനും യാത്രാ സംബന്ധ മായി ഡോക്യുമെന്‍റേഷന്‍ ലഘൂകരിക്കുവാനും കഴിയുന്ന തരത്തില്‍ e-പാസ്സ് പോര്‍ട്ട് ഉടനെ നിലവില്‍ വരും. വിദേശ കാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ യുടെ ട്വിറ്റര്‍ പേജിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് നിലവില്‍ പാസ്സ് പോര്‍ട്ട് നല്‍കുന്നത് അച്ചടിച്ച പുസ്തക രൂപത്തില്‍ തന്നെയാണ്. e-പാസ്സ് പോര്‍ട്ട് പ്രാബല്ല്യത്തില്‍ വന്നാലും അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നിലവിലേതു പോലെ തുടരും. സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രധാന്യം നല്‍കി ബയോ മെട്രിക് ഡാറ്റ ഉപയോഗിച്ചു കൊണ്ടാണ് പുതിയ തലമുറ യിലേക്കുള്ള #ePassport പുറത്തിറക്കുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി

October 8th, 2021

air-india-for-sale-central-government-stopped-privatisation-ePathram
ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനി ആയിരുന്ന എയര്‍ ഇന്ത്യ ഇനി ടാറ്റ കമ്പനിക്കു സ്വന്തം. പതിനെട്ടായിരം കോടി രൂപക്ക് ടാറ്റാ സണ്‍സ്, തങ്ങളുടെ ഉപ സ്ഥാപന മായ ടാലാസ് (talace) എന്ന കമ്പനിയുടെ പേരിലാണ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്.

എയര്‍ ഇന്ത്യ കൂടാതെ ബജറ്റ് എയര്‍ ലൈനായ എയര്‍ ഇന്ത്യ എക്സ് പ്രസ്സ്, ഗ്രൗണ്ട് ഹാന്‍ഡലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെ അമ്പത് ശതമാനം ഓഹരികളും ടാറ്റ സണ്‍സ് സ്വന്തമാക്കി.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. വിവിധ കമ്പനികള്‍ എയര്‍ ഇന്ത്യ സ്വന്തം ആക്കുവാന്‍ മുന്നോട്ടു വന്നിരുന്നു. അവസാനം ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായി. അതു കൊണ്ടു തന്നെ ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി സ്‌പൈസ് ജെറ്റ് മാത്രമായി.

15,100 കോടി രൂപ ആയിരുന്നു സ്പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എയര്‍ ഇന്ത്യാ കമ്പനിയുടെ തുടക്കം ടാറ്റ യില്‍ നിന്നു തന്നെ ആയിരുന്നു. 1932 ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർ ലൈൻസ് ആണ് 1946ൽ എയർഇന്ത്യ ആയത്.

പിന്നീട് 1953 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖലാ സ്ഥാപനം ആക്കുകയായിരുന്നു. ഇപ്പോള്‍ 68 വര്‍ഷ ങ്ങള്‍ക്കു ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ കമ്പനിയിലേക്ക്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
Next »Next Page » ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍ »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine