ന്യൂഡല്‍ഹി : രണ്ടു നിറ ത്തിലുള്ള കവറോടു കൂടിയ പാസ്സ് പോർട്ടു കൾ പുറത്തിറ ക്കുവാനും ഉടമ യുടെ മേല്‍ വിലാസം അടക്കം വ്യക്തി വിവര ങ്ങള്‍ അച്ചടി ക്കുന്നത് അവസാന പേജില്‍ നിന്നും ഒഴി വാക്കു വാനും ഉള്ള തീരു മാന ത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി.
പത്താം ക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബ്ബന്ധം ആയ തിനാൽ ഇത്തര ക്കാർക്ക് ഓറഞ്ച് നിറ ത്തിൽ പുറം ചട്ട യുള്ള പാസ്സ് പോര്‍ട്ട് നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നത്.
വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും പിന്നില്‍ നില്‍ക്കുന്നവരെ തിരിച്ചറി യുമാനുള്ള മാര്‍ഗ്ഗ മാവും എന്നും ഇത് രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാ ക്കും എന്നും ശക്ത മായ ആക്ഷേപ ങ്ങള്‍ സമൂഹ ത്തിന്റെ നാനാ കോണു കളില്‍ നിന്നും ഉയര്‍ന്നു വന്നു.
എമിഗ്രേഷന്‍ ആവശ്യ മുള്ളവര്‍ക്ക് ഓറഞ്ച് നിറ ത്തി ലുള്ള പാസ്സ് പോര്‍ട്ട് നല്‍കുവാനുള്ള തീരു മാന ത്തില്‍ വിശദീ കരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യ ത്തിലാണ് തീരുമാനം പിന്‍ വലി ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.