കള്ളനോട്ട് : 14 പേര്‍ അറസ്റ്റിലായി

January 11th, 2012

indian rupee-epathram

ന്യൂഡല്‍ഹി : രാജ്യവ്യാപകമായി നടത്തിയ വിവിധ മിന്നല്‍ പരിശോധനകളില്‍ ദേശീയ അന്വേഷണ ഏജന്‍സി ഒരു അന്താരാഷ്‌ട്ര കള്ളനോട്ട് സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും എത്തുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണിത്. സുരക്ഷാ പാളിച്ചകള്‍ ഏറെയുള്ള നേപ്പാള്‍, ബംഗ്ലാദേശ്‌ എന്നീ അതിര്‍ത്തി കളിലൂടെയാണ് ഇവര്‍ കള്ളനോട്ട് ഇന്ത്യയില്‍ എത്തിക്കുന്നത്.

പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ ഇത്തരമൊരു സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചത്‌.

ആയിരത്തിന്റെയും, അഞ്ഞൂറിന്റെയും, നൂറിന്റെയും നോട്ടുകള്‍ വന്‍തോതില്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് ബംഗ്ലാദേശിലേക്ക് വിമാന മാര്‍ഗ്ഗം കടത്തുകയാണ് ഈ അന്താരാഷ്‌ട്ര സംഘത്തിന്റെ പ്രവര്‍ത്തന രീതി. പിന്നീട് ഇത് അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിക്കും. മേന്മയേറിയ ഈ വ്യാജ നോട്ടുകള്‍ വിപണിയില്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍

January 5th, 2012

pakistan-flag-epathram

ബിജാപൂര്‍ : സിന്ദഗി തഹസില്‍ദാര്‍ ഓഫീസില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയത്‌ ഹിന്ദുത്വ വാദികള്‍ ആണെന്ന് പോലീസ്‌ അറിയിച്ചു. ഇത് സംബന്ധിച്ച് 6 യുവാക്കളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട്. ഇവര്‍ ശ്രീ രാമ സേന എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ തഹസില്‍ദാര്‍ ഓഫീസിനടുത്ത്‌ ഒരു സ്കൂട്ടര്‍ കിടന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. ഈ സ്കൂട്ടറിന്റെ ഉടമയെ തേടി പിടിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. സംഭവ ദിവസം സ്കൂട്ടര്‍ യാത്രക്കാര്‍ രണ്ടു യുവാക്കളെ തഹസില്‍ദാര്‍ ഓഫീസിന്റെ വളപ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. ഇവരോട്‌ പോലീസ്‌ സംഘം സ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട് എന്നും അതിനാല്‍ വേഗം സ്ഥലം വിട്ടു കൊള്ളുവാനും ഇവര്‍ ഉപദേശിച്ചതായി ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തി. ഈ യുവാക്കളെ പോലീസ്‌ ചോദ്യം ചെയ്തപ്പോഴാണ് പതാക ഉയര്‍ത്തിയത്‌ തങ്ങളാണ് എന്ന് ഇവര്‍ സമ്മതിച്ചത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുതുവത്സരത്തില്‍ കര്‍ണ്ണാടകയില്‍ പാക് പതാകയുയര്‍ത്തി

January 3rd, 2012
Pakistan_flag-epathram
ബീജാപൂര്‍‍: കര്‍ണ്ണാടകയിലെ ബീജാപ്പൂരില്‍ പുതുവര്‍ഷത്തില്‍ പാക്കിസ്ഥാന്റെ ദേശീയ പതാക ഉയര്‍ത്തി. ബീജാപ്പൂര്‍ ജില്ലയിലെ സിന്ദ്ഗി തഹസില്‍ദാര്‍ ഓഫീസിനു മുമ്പിലാണ് പാക്കിസ്ഥാന്റെ ദേശീയ പതാക ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസും അധികാരികളും സ്ഥലത്തെത്തി പാക്കിസ്ഥാന്റെ ദേശീയ പതാക അഴിച്ചു മാറ്റി. പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തെ പോലീസ് ബലം പ്രയോഗിച്ച് പിരിച്ചു വിട്ടു. പ്രതിഷേധക്കാര്‍ പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബീജാപൂര്‍ എസ്. പിയുടെ നേതൃത്വത്തില്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തതായി സൂ‍ചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാശ്മീരില്‍ സി. ആര്‍. പി. എഫ്. ക്യാമ്പില്‍ വെടിവെപ്പ്

December 25th, 2011

crpf-epathram

കാശ്മീര്‍: കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സി. ആര്‍. പി. എഫ്. ക്യാമ്പിലുണ്ടായ വെടിവെപ്പില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി സോമന്‍ പിള്ള, ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശി ഷിബു എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി ജാവേദ് ഹുസൈന്റെ നില ഗുരുതരമാണ്. ജവാന്മാര്‍ പരസ്പരം വെടി വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഈ സമയം ക്യാമ്പിലുണ്ടായിരുന്ന ജവാന്മാരെ ചോദ്യം ചെയ്തു വരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിരണ്‍ ബേദിക്കെതിരേ കേസെടുക്കണമെന്ന് കോടതി

November 27th, 2011

kiran-bedi-epathram
ന്യൂഡല്‍ഹി: വിദേശകമ്പനികളും ചില ഫൗണ്ടേഷനുകളുമായും കൂട്ടുകെട്ടുണ്ടാക്കി പണം തിരിമറി നടത്തിയെന്നും വഞ്ചന നടത്തിയെന്നും ആരോപണത്തില്‍ അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖയായ കിരണ്‍ ബേദിക്കെതിരേ പ്രഥമ വിവര റിപ്പോര്‍ട്ട്‌ (എഫ്‌.ഐ.ആര്‍) രജിസ്‌റ്റര്‍ ചെയ്യാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ്‌ മെട്രോപ്പോലിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ അഭിഭാഷകനായ ദേവീന്ദര്‍ സിംഗ്‌ ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഈ നിര്‍ദേശം. സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ പേരില്‍ വിവിധ അര്‍ധസൈനിക വിഭാഗങ്ങളെയും സംസ്‌ഥാന പോലീസ്‌ സേനകളെയും വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണു പരാതി. ‘ഇന്ത്യ വിഷന്‍ ഫൗണ്ടേഷ’ന്റെ പേരില്‍ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുക എന്ന പദ്ധതിയിലാണ് കിരണ്‍ ബേദി സാമ്പത്തിക തിരിമറി നടത്തിയത്‌ എന്നാണ് ആരോപണം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

12 of 2311121320»|

« Previous Page« Previous « ചില്ലറ വ്യാപാരം വിദേശ കുത്തകള്‍ക്ക് കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത
Next »Next Page » ഉസ്താദ് സുല്‍ത്താന്‍ ഖാന്‍ അന്തരിച്ചു »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine