ന്യൂഡല്‍ഹി: വിദേശ കുത്തക കമ്പനികള്‍ക്ക് ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയില്‍ കടന്നുകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ പ്രതിഷേധങ്ങളുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നതോടൊപ്പം കോണ്‍ഗ്രസില്‍നിന്നു തന്നെ അപശബ്ദമുയരുന്നു. പ്രധാനമന്ത്രി മന്മോഹന്‍ സിംഗാണ് വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുന്നതിന് ഏറ്റവും മുന്‍പന്തിയില്‍, അദ്ദേഹത്തിനൊപ്പം ധനമന്ത്രി പ്രണാബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി ചിദംബരം, കമല്‍നാഥ് ശരത് പവാര്‍ നില്‍ക്കുമ്പോള്‍ ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത് പ്രതിരോധ മന്ത്രി ഇ. കെ. ആന്‍റണി, ജയറാം രമേശ് എന്നിവര്‍ രംഗത്തുണ്ട്. പക്ഷെ പ്രധാന മന്ത്രിയുടെ ശക്തമായ ആവശ്യപ്രകാരം ഇവര്‍ രണ്ടുപേരും വഴങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, സാമ്പത്തികം