റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍

October 5th, 2011

rave-party-busted-epathram

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഗസ്റ്റ്‌ ഹൌസില്‍ നടന്ന റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത 54 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ 14 യുവതികളും ഉള്‍പ്പെടുന്നു. പാര്‍ട്ടി നടന്ന സ്ഥലത്തു നിന്നും അമ്പതിനായിരത്തോളം രൂപയും ധാരാളം മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാച അര്‍ദ്ധ രാത്രിയോടെ ആണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ യുവതികളില്‍ അധികവും ദില്ലി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ്. അനുമതിയില്ലാതെ മദ്യം സൂക്ഷിച്ചതിനും വിതരണം ചെയ്തതിനും അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസ് എടുത്തു. അറസ്റ്റു ചെയ്തവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

rave-party-busted-epathram

വന്‍ നഗരങ്ങളില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികള്‍ ഏറെ കുപ്രസിദ്ധമാണ്. മദ്യം, മയക്കു മരുന്ന് എന്നിവ യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികള്‍ പലപ്പോഴും ലൈംഗിക അരാജത്വത്തിന്റെയും വേദിയാകാറുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ തിരികെ ഏല്‍പ്പിച്ചു

October 4th, 2011

mohammed-shakir-ansari-epathram

അഹമ്മദാബാദ് : യാത്രക്കാരന്‍ തന്റെ ഓട്ടോറിക്ഷയില്‍ മറന്നു വെച്ച രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടു പിടിച്ചു തിരികെ നല്‍കി സത്യസന്ധതയുടെ മകുടോദാഹരണമായി. അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവര്‍ ആയ മൊഹമ്മദ്‌ ഷക്കീര്‍ അന്‍സാരിയാണ് കഥാനായകന്‍. തന്റെ ഓട്ടോയില്‍ കയറാന്‍ തുടങ്ങിയ ആള്‍ ബാഗ് സീറ്റില്‍ ആദ്യം വെച്ചതിനു ശേഷം ഒട്ടോയിലേക്ക് കയറുവാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ ആള്‍ കയറി എന്ന് കരുതി ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. കുറെ നേരം കഴിഞ്ഞാണ് ഓട്ടോയില്‍ യാത്രക്കാരന്‍ കയറിയിട്ടില്ല എന്ന് അന്‍സാരി ശ്രദ്ധിച്ചത്. പിന്നെ ബാഗ് തിരികെ എല്പ്പിക്കാനായി അയാളുടെ ശ്രമം. ആള്‍ കയറുവാന്‍ തുടങ്ങിയ സ്ഥലത്ത് നോക്കിയപ്പോള്‍ ആളെ കാണാനില്ല. നേരെ പോലീസ്‌ സ്റ്റേഷനിലേക്ക് പോയപ്പോഴുണ്ട് ബാഗിന്റെ ഉടമ അവിടെ നില്‍ക്കുന്നു. കയ്യോടെ ബാഗ് തിരികെ ഏല്‍പ്പിച്ചപ്പോഴാണ് അതിലെ ഉള്ളടക്കം അന്‍സാരി അറിയുന്നത്. 20 ലക്ഷം രൂപയിലേറെ വില മതിക്കുന്ന രത്നങ്ങള്‍ ആയിരുന്നു അതില്‍. പോലീസും രത്ന വ്യാപാരിയും 500 രൂപ വീതം ഇയാള്‍ക്ക്‌ പാരിതോഷികമായി നല്‍കി. ഇത്തരം നല്ല കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഡ്രൈവര്‍ക്ക്‌ പാരിതോഷികം നല്‍കിയത്‌ എന്ന് സ്ഥലം പോലീസ്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിനി മുത്തൂറ്റ് ശാഖയില്‍ കോടികളുടെ വന്‍ കവര്‍ച്ച

September 24th, 2011
muthoot-finance-epathram
കോയമ്പത്തൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ നിന്നും 3489 പവന്‍ സ്വര്‍ണ്ണവും രണ്ടേകാല്‍ ലക്ഷത്തിലധികം രൂപയും കവര്‍ന്നു. രാവിലെ ഒമ്പതുമണിയോടെ  കങ്കയം റോഡിലെ പതിമിനി ഗാര്‍ഡനിലെ ശാഖയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരില്‍ ചിലരെ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരില്‍ നിന്നും താക്കോല്‍ കൈവശപ്പെടുത്തി ലോക്കറില്‍ നിന്നും പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു. ഏഴംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നില്‍ എന്ന് കരുതുന്നു. സംഘം പോയതിനു ശേഷം രക്ഷപ്പെട്ട ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കവര്‍ച്ചക്കാര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അയോദ്ധ്യാ ജഡ്ജിമാരെ വധിക്കാന്‍ ശ്രമം

September 16th, 2011

chidambaram-epathram

ന്യൂഡല്‍ഹി : അയോദ്ധ്യാ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ വധിക്കാനുള്ള ശ്രമം നടന്നതായി ആഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തി. ജൂണ്‍ 2011 ന് ഇതിനായി ഗൂഡാലോചന നടത്തിയ പത്തംഗ സിമി സംഘത്തെ പോലീസ്‌ പിടിച്ചതോടെയാണ് ജഡ്ജിമാരെ വധിക്കാനുള്ള പദ്ധതി പൊളിഞ്ഞത്. മുംബൈ ആക്രമണത്തിന് ശേഷം നടന്ന പോലീസ്‌ നടപടികളില്‍ അന്‍പതിലേറെ ഭീകര സംഘങ്ങളെ പോലീസ്‌ പിടി കൂടിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആണ് ഭീകരതയുടെ കേന്ദ്രങ്ങള്‍. പാക്കിസ്ഥാനിലെ മൂന്നു ഭീകര സംഘങ്ങളുടെ പ്രധാന ലക്‌ഷ്യം ഇന്ത്യയാണ് എന്നും ചിദംബരം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു

September 10th, 2011

delhi-highcourt-bomb-blast-epathram

ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി സ്ഫോടനത്തെ തുടര്‍ന്ന് രംഗത്ത്‌ വന്ന ഈമെയില്‍ ഭീഷണികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. ഇവ വ്യാജമാണോ അതോ ഭീകരവാദികള്‍ അന്വേഷണത്തെ വഴി തെറ്റിക്കുവാന്‍ സ്വീകരിക്കുന്ന തന്ത്രമാണോ എന്നൊക്കെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. നാല് ഈമെയില്‍ സന്ദേശങ്ങളാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഉള്ളത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഒരു കോളേജ്‌ വിദ്യാര്‍ഥി ഹര്‍ക്കത്ത് ഉല്‍ ജിഹാദ്‌ ഇസ്ലാമിക്ക് വേണ്ടി അയച്ച ഈമെയില്‍ സന്ദേശത്തെ തുടര്‍ന്ന് ഇയാളെ പോലീസ്‌ കാശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന് വേണ്ടി ചോട്ടു മിനാനി ആയുഷ്മാന്‍ എന്നയാള്‍ അയച്ചത് എന്ന് പറയപ്പെടുന്ന രണ്ടാമത്തെ ഈമെയില്‍ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അയച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി മുഴക്കിയ മൂന്നാമത്തെ ഈമെയില്‍ മോസ്ക്കൊയില്‍ ഉള്ള ഒരു സെര്‍വര്‍ ഉപയോഗിച്ച് അയച്ചതാണെന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ചോട്ടു മിനാനി ആയുഷ്മാന്‍ അയച്ച നാലാമത്തെ ഈമെയിലും അഹമ്മദാബാദ്‌ ആക്രമിക്കപ്പെടും എന്ന ഭീഷണി ആവര്‍ത്തിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 231012131420»|

« Previous Page« Previous « അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ നിയന്ത്രിതം : കിരണ്‍ ബേദി
Next »Next Page » ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടികള്‍ക്ക്‌ എച്ച്. ഐ. വി. ബാധ »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine