ജയലളിതയുടെ നില അതീവ ഗുരുതരം

December 5th, 2016

Jayalalitha-epathram

ചെന്നൈ : ചെന്നൈ അപ്പോളൊ ആശുപത്രിയിൽ ഐ.സി.യു വിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എല്ലാവരുടെയും പ്രാർഥനയുടെ അടിസ്ഥാനത്തിൽ ജയലളിത എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് നടനും എഡി എം കെ എം എൽ എ യുമായ ശരത്കുമാർ പറഞ്ഞു. ആശുപത്രിക്ക് മുമ്പിൽ വൻ ജനാവലിയാണ് കാത്തുനിൽക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖർജി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി പേർ ജയലളിതയുടെ സുഖപ്രാപ്തിക്കായി പ്രാർഥനകൾ നടത്തി. കരുണാനിധിയും ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിൽ

October 11th, 2016

modi-epathram

ദസ്റ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഇന്ന് ഉത്തർപ്രദേശിലെ ലഖ്നൗവിൽ എത്തും. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി പല പരിപാടികളും ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം ലഖ്നൗവിലെ അംബേദ്കർ സ്മാരകം സന്ദർശിച്ചിരുന്നു.

അയിഷാഭാഗ് രാം ലീല കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി ലഖ്നൗവിൽ എത്തുന്നത്. കഴിഞ്ഞ മെയിൽ നടന്ന ബി.ജെ.പി റാലിയിൽ രാജ്നാഥ് സിങ്ങിനോടൊപ്പം മോദിയും പങ്കെടുത്തിരുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോദിയുടെ സന്ദർശനം : ജിഗ്നേഷ് മാവനി പോലീസ് കസ്റ്റഡിയിൽ

September 17th, 2016

jighesh-epathram

പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഗുജറാത്ത് സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ദളിത് പ്രക്ഷോഭ നായകൻ ജിഗ്നേഷ് മാവനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ്. ഒക്ടോബർ ഒന്നു മുതൽ ഡൽഹിയിൽ ട്രെയിൻ തടയൽ സമരം തുടങ്ങുമെന്ന് ജിഗ്നേഷ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഡെപ്യൂട്ടി കമ്മീഷണർ ദീപൻ ബർദന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. അറസ്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്നും ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുമെന്നും കമ്മീഷണർ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോദിയുടെ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ

August 21st, 2016

modi-epathram

പ്രധാനമന്ത്രിയുടെ പേരു സ്വർണലിപികളിൽ എഴുതിയ വിവാദ സ്യൂട്ട് ഗിന്നസ് ബുക്കിൽ. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദർശിക്കാൻ വന്നപ്പോൾ നരേന്ദ്ര മോദി അണിഞ്ഞ സ്യൂട്ട് ആണ് 4.31 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റതോടെ ഗിന്നസ് ബുക്കിൽ കയറിയത്. സൂറത്ത് ആസ്ഥാനമായ ധർമാനന്ദ ഡയമണ്ട് കമ്പനി ഉടമ ലാൽജിഭായ് പട്ടേലാണ് സ്യൂട്ട് വാങ്ങിയത്.

പ്രധാനമന്ത്രി 10 ലക്ഷം രൂപ ചെലവാക്കി സ്യൂട്ട് ധരിച്ചത് അന്ന് കടുത്ത വിമർശനമായിരുന്നു. ലേലത്തുക ഗംഗാ ശുചീകരണ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹിംസ യെയും അസഹിഷ്ണുത യെയും ചെറുക്കാന്‍ നമ്മള്‍ തയ്യാറാകണം : രാഷ്ട്രപതി

January 26th, 2016

Pranab Mukherjee-epathram
ന്യൂഡല്‍ഹി : ഇന്ത്യ അയല്‍ രാജ്യ ങ്ങളു മായി മികച്ച ബന്ധ മാണ് ആഗ്രഹി ക്കുന്നത് എന്നും രാജ്യ ങ്ങള്‍ തമ്മി ലുള്ള പ്രശ്‌ന ങ്ങള്‍ക്ക് ചര്‍ച്ച മാത്ര മാണ് പരിഹാരം എന്നും വെടി വെപ്പും ചര്‍ച്ചയും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയില്ലാ എന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

രാഷ്ട്രത്തെ അഭി സംബോധന ചെയ്തു കൊണ്ട് നടത്തിയ റിപ്പബ്ലിക് ദിന സന്ദേശ ത്തിലാണ് രാഷ്ട്രപതി ഇങ്ങിനെ പറഞ്ഞത്.

ഹിംസ യെയും അസഹിഷ്ണുത യെയും യുക്തി രാഹിത്യ ത്തെ യും ചെറു ക്കാന്‍ നമ്മള്‍ തയ്യാറാകണം. സാമ്പത്തികവും ലിംഗ പര വു മായ സമത്വവു മാണ് നമ്മുടെ ജനാധിപത്യ സംവി ധാനം എല്ലാ വര്‍ക്കും ഉറപ്പു നല്‍കുന്നത്. ഇതിനെതിരെ നടക്കുന്ന അതി ക്രമ ങ്ങള്‍ ചെറുക്ക പ്പെടേണ്ടതു തന്നെ യാണ്. നല്ല തീവ്ര വാദം, ചീത്ത തീവ്ര വാദം എന്നൊന്നു മില്ല. എല്ലാതരം തീവ്രവാദ ങ്ങളും മോശ മാണ്.

കാലാ വസ്ഥാ വ്യതിയാന ത്തിന്റെ കാര്യത്തില്‍ സമസ്ത മേഖല കളിലും കാര്യക്ഷമ മായ നടപടികള്‍ ഉണ്ടാകണം. വികസന രംഗ ത്ത് കുതിച്ചു മുന്നേറി കൊണ്ടിരി ക്കുന്ന ഒരു രാജ്യ മാണ് ഇന്ത്യ. ലോക രാഷ്ട്രങ്ങള്‍ അസൂയ യോടെയാണ് ഇന്ത്യയെ ഉറ്റു നോക്കു ന്നത്. നമ്മുടെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ലോക ത്തില്‍ തന്നെ ഒന്നാമത് ആകണം. ഇതിന്റെ തുടക്കം എന്നോണം നമ്മുടെ രണ്ടു രണ്ടു സ്ഥാപന ങ്ങള്‍ ലോക ത്തിലെ ഏറ്റവും മികച്ച 200 സ്ഥാപന ങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നും രാഷ്ട്രപതി ചൂണ്ടി ക്കാട്ടി.

തീരുമാന ങ്ങള്‍ എടു ക്കുന്ന തിനും നടപ്പാക്കുന്ന തിനു മുള്ള താമസം വികസന ത്തെ പിന്നോട്ടടി ക്കുകയാണ്. രാജ്യത്തെ സംരക്ഷി ക്കുന്ന സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗ ങ്ങള്‍ ക്കും റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേക മായി ആശംസ കള്‍ നേരുന്നു. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനി കര്‍ക്ക് ആദരാഞ്ജലി കള്‍ അര്‍പ്പി ക്കുന്നു.

* രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ദാരിദ്ര്യം : രാഷ്ട്രപതി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിന് സുപ്രീം കോടതി യുടെ അംഗീകാരം
Next »Next Page » കോഹിനൂർ ആരും മോഷ്ടിച്ചതല്ല എന്ന് കേന്ദ്രം »



  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine