യാത്രയ്ക്കിടെ ഹെലികോപ്‌ടറിനു തകരാർ; നന്നാക്കാനിറങ്ങി രാഹുൽ; ചിത്രം വൈറൽ

May 12th, 2019

rahul-epathram

ഉന (ഹിമാചൽ പ്രദേശ്) : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായതിനെത്തുടർന്നു പരിഹരിക്കാൻ മുന്നിട്ടിറങ്ങി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹെലികോപ്റ്ററിന്റെ തകരാർ പരിഹരിക്കുന്ന ചിത്രം രാഹുൽ ‌ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ചിത്രത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

‘നല്ല ടീംവർക്ക് എന്നാൽ എല്ലാ കൈകളും ഹെലികോപ്റ്ററിന്റെ മേൽത്തട്ടിൽ എന്നാണ് അർഥം. ഹിമാചൽ പ്രദേശിലെ ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്റ്ററിനു തകരാറുണ്ടായി.എല്ലാവരും ഒത്തൊരുമിച്ച് ആ പ്രശ്നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാർ’– ചിത്രത്തോടൊപ്പം രാഹുൽ ഗാന്ധി കുറിച്ചു. മേയ് 19നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകന്‍

May 10th, 2019

modi-rathin-roy-arun-jaitley_epathram

ദില്ലി: ഇന്ത്യ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം. രാജ്യം നേരിയ തോതിൽ സാമ്പത്തിക മാന്ദ്യത്തിലെന്ന് ധനമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റതിൻ റോയ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് നൽകിയത്.

മാർച്ച മാസത്തിലെ റിപ്പോർട്ടിലാണ് രാജ്യം ചെറിയ തോതിൽ സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് ധനമന്ത്രാലയം സമ്മതിക്കുന്നത്. ഉപോഭോ​ഗവും കയറ്റുമതിയും കുറയുന്നതും സ്ഥിരനിക്ഷേപത്തിലുണ്ടായ കുറവും ഇതിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് രതിൻ റോയ് നല്‍കുന്നത്.

കയറ്റുമതിയുടെ അടിസ്ഥാനത്തിൽ അല്ല മറിച്ച് 10 കോടി ജനങ്ങളുടെ വാങ്ങൽ ശേഷിയിലാണ് സാമ്പത്തിക വളര്‍ച്ച. അതിനാൽ ഇന്ത്യയ്ക്ക് ചൈനയോ ദക്ഷിണ കൊറിയയോ ആകാനാവില്ല. പകരം ബ്രസിലിനെയും ദക്ഷിണാഫ്രിക്കയെയും പോലും ഇടത്തരം വരുമാനം മാത്രമുള്ള രാജ്യമാകും. രാജ്യത്തെ ഒരു കൂട്ടര്‍ എന്നും ദാരിദ്ര്യത്തിൽ തന്നെയാകും. ഇടത്തരം വരുമാനക്കുടുക്കിൽ പെടുന്ന ഒരു രാജ്യത്തിന് അതിൽ നിന്ന് പുറത്തു കടക്കാനാവില്ലെന്ന മുന്നറിയിപ്പും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നല്‍കുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി. ജെ. പി. ക്ക് കേവല ഭൂരി പക്ഷം ലഭിക്കില്ല : ശിവ സേന

May 9th, 2019

logo-shiv-sena-ePathram
മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. ക്ക്‌ കേവല ഭൂരി പക്ഷം ലഭിക്കുകയില്ല എന്നതിനാല്‍ സർ ക്കാർ രൂപ വത്കരിക്കു വാന്‍ ബി. ജെ. പി. ക്ക് എൻ. ഡി. എ. യിലെ ഘടക കക്ഷി കളെ ആശ്രയി ക്കേണ്ടി വരും എന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത്.

ബി. ജെ. പി. ക്ക് ഭരിക്കാൻ സഖ്യ കക്ഷികളുടെ സഹായം വേണ്ടി വന്നേ ക്കും എന്ന് ബി. ജെ. പി. ജന റൽ സെക്രട്ടറി രാം മാധവ് കഴിഞ്ഞ ദിവസം പറ ഞ്ഞി രുന്നു. ഇതിന്ന് അടി വരയിട്ടു കൊണ്ടാ ണ് ഇപ്പോള്‍ ശിവ സേനാ നേതാ വിന്റെ പ്രസ്താവന.

എൻ. ഡി. എ. അടുത്ത സർക്കാർ രൂപീ കരിക്കും. ബി. ജെ. പി. ഏറ്റവും വലിയ ഒറ്റ ക്കക്ഷി ആവും എന്നാലും 280 – 282 എന്ന സംഖ്യ യിലേക്ക് ബി. ജെ. പി. ക്ക്‌ എത്താ നാ വില്ല എന്നും നരേന്ദ്ര മോഡി വീണ്ടും പ്രധാന മന്ത്രി യാകുന്നതിൽ ശിവ സേനക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും ശിവ സേനാ നേതാവ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭയിൽ ശിവസേനക്ക് 18 അംഗങ്ങളും കേന്ദ്ര മന്ത്രി സഭയിൽ ഒരു കാബി നറ്റ് മന്ത്രിസ്ഥാനവും ലഭിച്ചി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നരേന്ദ്രമോദിയുടെ ആസ്തി 2.51 കോടി,​ വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തി പ്രധാനമന്ത്രി

April 27th, 2019

modi-epathram

വരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് ആസ്തി.

1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.അവസാന സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 19.92 ലക്ഷം രൂപയായിരുന്നു. 2017- സാമ്പത്തിക വര്‍ഷത്തില്‍ 14.59 ലക്ഷം, 2016-ല്‍ 19.23 ലക്ഷം, 2015-ല്‍ 8.58 ലക്ഷം, 2014-ല്‍ 9.69 ലക്ഷം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വരുമാനം. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാര്‍ഗം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

April 12th, 2019

modi-epathram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ വിശിഷ്ട സേവനങ്ങള്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ’ പുരസ്‌കാരം ലഭിച്ചത്.

റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്ര മോദി നടത്തിയ സവിശേഷവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിശിഷ്ടസേവനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റഷ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പിട്ട പുരസ്‌കാരമാണ് മോദിക്ക് ലഭിക്കുക.

പ്രധാനമന്ത്രിയായ ശേഷം മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇത്. യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ‘ഓഫ് സയ്യിദ്’ അടുത്തിടെയാണ് മോദിക്ക് ലഭിച്ചത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊതു തെരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
Next »Next Page » ന്യായ് പദ്ധതി സമ്പദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും : രാഹുല്‍ ഗാന്ധി »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine