ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ വിശിഷ്ട സേവനങ്ങള്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ’ പുരസ്‌കാരം ലഭിച്ചത്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് നരേന്ദ്ര മോദി നടത്തിയ സവിശേഷവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിശിഷ്ടസേവനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റഷ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പിട്ട പുരസ്‌കാരമാണ് മോദിക്ക് ലഭിക്കുക.
പ്രധാനമന്ത്രിയായ ശേഷം മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇത്. യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ‘ഓഫ് സയ്യിദ്’ അടുത്തിടെയാണ് മോദിക്ക് ലഭിച്ചത്.